അങ്ങനെ വിസ കഴിഞ്ഞ് അച്ഛൻ നാട്ടിലേക്ക് പോയി. അന്നു തന്നെയാണ് പ്രഷോബ് ചേട്ടനും കല്യാണം കഴിക്കാനായി രണ്ട് മാസത്തെ ലീവന് അച്ഛന്‍റെ കൂടെ ഒരേ ഫ്ലൈറ്റിൽ പോയത്.
അതേ മാസത്തിൽ തന്നെ പ്രഷോബ് ചേട്ടനും അഞ്ചന ചേച്ചിയും വിവാഹിതരായി, അയാളുടെ അകന്ന ബന്ധു കൂടിയായിരുന്നു അഞ്ചന ചേച്ചി. അവർ തമ്മില്‍ ഒന്‍പത് വയസ്സിന്‍റെ വ്യത്യാസമാണുള്ളത്.
എന്റെ വീട്ടില്‍ നിന്നും എല്ലാവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു, ഞാൻ ഒഴികെ. അഞ്ചന ചേച്ചിയെ എന്റെ അനുജത്തിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടെങ്കിലും പ്രഷോബ് ചേട്ടനെ അവള്‍ക്ക് തീരെ പിടിച്ചില്ല പോലും.
കുടിച്ചു ചീര്‍ത്ത മുഖവും, എപ്പോഴും ചുവന്നിരിക്കുന്ന കണ്ണുകളും, അടുത്തുപോയാൽ തന്നെ അസഹനീയമായ സിഗരട്ടിന്റെ നാറ്റവും, മുഖത്ത് എപ്പോഴും അഹങ്കാരത്തിന്‍റെ തിളക്കവുമുള്ള അയാളെ അഞ്ചന ചേച്ചി കല്യാണം കഴിക്കേണ്ടായിരുന്നു എന്നാണ് എന്റെ അനുജത്തിയുടെ അഭിപ്രായം.
അന്നും ഇന്നും ആ അഭിപ്രായത്തോട് എനിക്ക് വിയോജിപ്പൊന്നും ഇല്ലായിരുന്നു. പക്ഷേ പ്രഷോബ് ചേട്ടനോട് എന്റെ അഭിപ്രായം പറയാനൊന്നും ഞാൻ തുനിഞ്ഞില്ല.
അന്ന് രണ്ടു മാസത്തെ ലീവിനു പോയി വിവാഹവും കഴിഞ്ഞ് തിരികെ ദുബായില്‍ വന്ന അടുത്ത ദിവസത്തില്‍ തന്നെ പ്രഷോബ് ചേട്ടൻ അഞ്ചന ചേച്ചിയെ എനിക്ക് വീഡിയോ കോള്‍ മുഖേനെ പരിചയപ്പെടുത്തി തന്നിരുന്നു.
എന്നെക്കാൾ വെറും പതിനൊന്ന് മാസം സീനിയര്‍ ആയത് കൊണ്ടാവും അഞ്ചന ചേച്ചി എന്നോട് വേഗമടുത്തത്.
വളരെ ചുരുങ്ങിയ കാലയളവില്‍ തന്നെ ഞങ്ങൾ നല്ല ഫ്രണ്ട്സായി മാറി കഴിഞ്ഞിരുന്നു.
കുട്ടികൾ ഇല്ലാത്തതിനെ ചൊല്ലി പലപ്പോഴും അഞ്ചന ചേച്ചി എന്നോട് സങ്കടം പറയുമായിരുന്നു.
അഞ്ചന ചേച്ചിയെ ദുബായില്‍ കൂട്ടിക്കൊണ്ടു വന്ന് അയാള്‍ക്കൊപ്പം നിർത്താൻ പ്രഷോബ് ചേട്ടനെ ഒരുപാട് ഞാൻ നിര്‍ബന്ധിച്ചിട്ടുണ്ട്.
അവളെ കൊണ്ടു വന്നാല്‍ ഇവിടെയുള്ള അയാളുടെ സ്വാതന്ത്ര്യം നഷ്ടമാകും എന്നായിരുന്നു മറുപടി.
അവളെ കൊണ്ടുവന്നാൽ ഇവിടെ പെണ്ണുപിടി നടക്കില്ല എന്നതായിരുന്നു സത്യം.
എന്റെ അച്ഛൻ എപ്പോഴെങ്കിലും പ്രഷോബ് ചേട്ടനെ ഉപദേശിച്ച് കാണുമോ?
