അതിനുള്ള മറുപടി എന്റെ കൈയിൽ ഇല്ലായിരുന്നത് കൊണ്ട് ഞാൻ മൗനം പാലിച്ചു.
കുടിച്ചു കഴിഞ്ഞാല്‍ പ്രഷോബ് ചേട്ടൻ വെറും തറയാണ്. വായിൽ വെറും തെറിയും, പിന്നെ വൃത്തികെട്ട കാര്യങ്ങളും മാത്രമേ വരൂ.
അഞ്ചന ചേച്ചി എങ്ങനെ സഹിക്കുന്നു എന്നെനിക്ക് മനസ്സിലായില്ല. അതും ഡെയ്ലി കുടിക്കുന്ന അയാളെ.
സത്യം പറഞ്ഞാൽ, അഞ്ചന ചേച്ചിയെ വിചാരിക്കുമ്പോഴെല്ലാം എന്റെ മനസ്സില്‍ ഉത്സാഹവും ആവേശവും കടന്നുകൂടാറുണ്ട്. അവളെ കാണുമ്പോൾ അവളുടെ പുഞ്ചിരി എന്നെ മത്ത് പിടിപ്പിക്കുകയാണ് ചെയ്തിരുന്നത്. വീഡിയോ കോൾ ചെയ്യുമ്പോൾ എല്ലാം അവളുടെ മുഖത്ത് നോക്കി എല്ലാം മറന്ന് ഞാൻ ഇരുന്നിട്ടുണ്ട്.
മുഖം മാത്രമല്ല, എന്റെ ലാപ്ടോപ്പിൽ, അല്ലെങ്കിൽ മൊബൈൽ സ്ക്രീനില്‍ കാണാന്‍ കഴിയാവുന്ന അവളുടെ എല്ലായിടത്തും എന്റെ നോട്ടം ഇഴഞ്ഞു നീങ്ങിയിരുന്നു.
എന്റെ നോട്ടം അവള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നൊന്നും അറിയില്ല, പക്ഷേ ഇതുവരെ അവളെന്നെ കുറ്റം പറഞ്ഞിട്ടില്ല.
തെറ്റാണെന്നറിയാം, പക്ഷേ എനിക്ക് അവളൊട് വല്ലാത്തൊരു ആരാധനയും പ്രണയവും ആണ്.
പെട്ടന്ന് എന്റെ ചിന്തയെ മുറിച്ചു കൊണ്ട് എന്റെ മൊബൈലില്‍ വാട്സ്ആപ് മെസേജ് വന്നതും എന്റെ മൊബൈലില്‍ ഞാൻ നോക്കി.
സമയം വൈകിട്ട് ഏഴു മണി കഴിഞ്ഞിരുന്നു.
മെസേജ് അയച്ചത് എന്റെ അനിയന്‍ ആയിരുന്നു.
ആ മെസേജിന് പുറകെ മറ്റൊരു മെസേജ് കൂടി വന്നു, ഇത് എന്റെ അനുജത്തി ആയിരുന്നു.
അതു കഴിഞ്ഞ് മൂന്നാമത്തെ മെസേജ് കൂടി വന്നു.
ഇപ്പോൾ എന്റെ രണ്ടാനമ്മ ആയിരുന്നു.
രണ്ട് വയസ്സുള്ളപ്പോഴാണ് എനിക്ക് ജന്മം നല്‍കിയ എന്റെ അമ്മ ഏതോ അസുഖം മൂലം മരണപ്പെട്ടത്. അമ്മയെ ഒരുപാട് സ്നേഹിച്ചിരുന്ന എന്റെ അച്ഛൻ ശരിക്കും തകർന്നു പോയിരുന്നു.
പക്ഷേ, അച്ഛന്‍റെ ബന്ധുക്കളും എന്റെ മരിച്ചു പോയ അമ്മയുടേയും ബന്ധുക്കളും, പിന്നെ അച്ഛന്‍റെ സുഹൃത്തുക്കളും, അടുപ്പമുള്ള അയല്‍ക്കാരും എല്ലാം നിര്‍ബന്ധിച്ചപ്പോള്‍ ഒരു കൊല്ലം കഴിഞ്ഞ് അച്ഛൻ രണ്ടാം വിവാഹത്തിന് സമ്മതിച്ചു.
ആ ബന്ധത്തില്‍ ജനിച്ചവര്‍ ആണ് എന്റെ അനുജന്‍ രാകേഷും, എന്റെ അനുജത്തി നെഷിധയും. ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനിച്ച ഇരട്ടകള്‍ ആണവർ. ഇപ്പോൾ രണ്ടുപേരും ഫസ്റ്റ് ഇയര്‍ ബി.സി.എ. പഠിക്കുകയാണ്.
