അഞ്ചന ചേച്ചി 1 [Eros – God of Lust] 845

 

അമ്മയുടെ കൈയിൽ നിന്നും നെഷിധ മൊബൈൽ പറിച്ചെടുത്തു കൊണ്ട് ചിരിച്ചു.

 

‘അമ്മ പറയുന്നതൊന്നും എന്റെ ഏട്ടന്‍ കേള്‍ക്കരുതെ. അമ്മയ്ക്ക് ഇപ്പോ കുശുമ്പും പരദൂഷണവും ഇച്ചിരി കൂടുതല—’ അതും പറഞ്ഞ്‌ അവൾ അമ്മയെ ഇട കണ്ണിലൂടെ നോക്കി.

 

‘ ഡീ…..! നിന്നെ ഞാൻ….. ങ്ഹാ.’ അമ്മ ചിരിച്ചുകൊണ്ട് കൈ ഓങ്ങിയതും അവൾ ഓടി ദൂരെ പോയി നിന്നിട്ട് ചിരിച്ചു.  അതുകണ്ട് ഞാനും ചിരിച്ചു.

 

അന്നേരം രാകേഷ് നെഷിധയ്ക്ക് പിന്നില്‍ വന്നു നിന്നിട്ട് ചോദിച്ചു, ’നാളെ ഏട്ടന്‍ ഞങ്ങടെ അക്കൌണ്ടിൽ കുറച്ച് പണം ഇട്ടു തരാമോ?’ സങ്കടം അഭിനയിച്ചു കൊണ്ട്‌ അവന്‍ തുടർന്നു, ‘ഈ പിശുക്കി അമ്മ തന്ന പണം ഒന്നിനും തികയില്ല, രണ്ട് ദിവസത്തില്‍ ഞങ്ങൾ തെണ്ടി തിരിയും, സംശയമില്ല.’

 

‘എന്നെയും മറക്കല്ലേ, ഏട്ടാ….’  നെഷിധയും വിളിച്ചുകൂവി.

 

‘ശരി, ഞാൻ അയച്ചുതരാം.’ ചിരിച്ചുകൊണ്ട് ഞാൻ സമ്മതിച്ചു.

 

‘അയ്യോ, ഇങ്ങനെ വിളിച്ചു കൂവല്ലെ കുട്ടികളെ! എന്റെ ചെവി പൊട്ടുന്നു. ഫോൺ ഇല്ലാതെ തന്നെ നിങ്ങൾ രണ്ടിന്‍റെയും ഒച്ച വിക്രം കേട്ടിട്ടുണ്ടാവും.” അമ്മ പറഞ്ഞു. “എന്നാലും അയ്യായിരം രൂപ വീതം തന്നിട്ടും തികയുന്നില്ലെന്ന് പറയുന്നത് കുറച്ച് കൂടിപ്പോയി’ അമ്മ കുറ്റപ്പെടുത്തി.

 

കുറെ നേരം  അവർ മൂന്ന് പേരോടും ഞാൻ മാറിമാറി സംസാരിച്ച്. അവസാനം അടുക്കളയില്‍ എന്തോ ചെയ്യാനുണ്ടെന്നും പറഞ്ഞ്‌ അമ്മ പോയി.

 

അനിയനും ബൈ പറഞ്ഞ്‌ അവന്റെ പാട്ടിന്‌ പോയി.

 

അവർ പോയതും ഉടനെ നെഷിധ ശബ്ദം താഴ്ത്തി രഹസ്യമായി പറഞ്ഞു, ‘ഏട്ടാ, അടുത്ത മാസം അമ്മയുടെ പിറന്നാള്‍ വരുവല്ലെ, അമ്മ അറിയാതെ അമ്മയ്ക്ക് ഗിഫ്റ്റ് വാങ്ങാൻ വേണ്ടിയ ഞാനും രാകേഷും കാശ് ചോദിച്ചത്. എന്ത് വാങ്ങാൻ എന്നൊന്നും തീരുമാനിച്ചില്ല, പക്ഷേ ടൂറിന് പോകുന്നത് കൊണ്ട്‌ ഒരുപാട്‌ സ്ഥലത്ത് കേറി ഞങ്ങൾക്ക് എന്തെങ്കിലും നല്ലത് സെലക്റ്റ് ചെയ്യാൻ കഴിയും’

 

‘അത് കൊള്ളാം. കാശ് എത്ര വേണമെന്ന് പറഞ്ഞ മതി, ഞാൻ ട്രാന്‍സ്ഫർ ചെയ്യാം.’ പുഞ്ചിരിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *