നെഷിധ രാകേഷുമായി ആലോചിച്ച ശേഷം പറയാമെന്ന് സമ്മതിച്ചു.
‘എന്ന ശരി, മോളെ. നാളെ വിളിക്കാം. ഇനി ഞാനൊന്ന് കുളിക്കട്ടെ.’
‘ശരി ഏട്ടാ, ഗുഡ് നൈറ്റ്. ഉമ്മ.’ നെഷിധ ഫോൺ സ്ക്രീനില്‍ ഉമ്മ വച്ചു.
ചിരിച്ചുകൊണ്ട് ഞാനും ഉമ്മ കൊടുത്ത ശേഷം കോൾ കട്ടാക്കി.
ബാത്റൂമിൽ കേറി കുളിക്കാൻ തുടങ്ങിയതും എന്റെ ഫോൺ തുടരെത്തുടരെ റിംഗ് ആവുന്ന ശബ്ദം കേട്ടിട്ട് ഞാൻ വേഗം കുളിച്ചിറങ്ങി.
പുറത്തിറങ്ങിയതും എന്റെ ബെഡ്ഡിൽ കിടന്ന് പിന്നെയും കരയുന്ന മൊബൈലിനെ എടുത്തു നോക്കി.
ആരെന്ന് കണ്ടതും എന്റെ മനസ്സ് തുള്ളിച്ചാടി.
അഞ്ചന ചേച്ചിയുടെ വാട്സ്ആപ് കോൾ ആയിരുന്നു. പക്ഷെ എടുക്കും മുന്നെ കട്ടായി. അവളുടെ തന്നെ 3 വോയ്സ് മെസേജും ഉണ്ടായിരുന്നു.
ആദ്യം ഡ്രസിട്ട ശേഷം ചേച്ചിയുടെ വോയ്സ് മെസേജ് ഞാൻ പ്ലേ ചെയ്തു.
അവളിപ്പോള്‍ ട്രിവാന്‍ഡ്രം എയർപോർട്ടിൽ എത്തി കഴിഞ്ഞു എന്നായിരുന്നു ആദ്യത്തെ മെസേജ്.
പിന്നേ പ്രഷോബ് ചേട്ടന് മെസേജും കോളും ചെയ്തിട്ട് ഇതുവരെ മറുപടി ലഭിച്ചില്ല എന്ന് രണ്ടാമത്തെ മെസേജ്.
രാവിലെ അവളെ പിക് ചെയ്യാൻ പ്രഷോബ് ചേട്ടൻ ഉറപ്പായിട്ടും വരുമോ എന്ന ചോദ്യമായിരുന്നു മൂന്നാമത്തെ മെസേജിൽ.
ഉടനെ ചേച്ചിക്ക് ഞാൻ വീഡിയോ കോൾ ചെയ്തു. പക്ഷേ അത് കട്ട് ആക്കിയിട്ടുണ്ട് അവൾ ഓഡിയോ കോളാണ് ചെയ്തത്.
‘വിക്രം, എന്റെ ഹെഡ് സെറ്റ് ചീത്തയായി. അതാ ഓഡിയോ ചെയ്തത്.’ ചേച്ചി കാരണം പറഞ്ഞു. ‘പിന്നേ ചേട്ടൻ എന്താ എന്നെ വിളിക്കാത്തെ? റിപ്ലൈ മെസേജും വന്നില്ല!’ അവള്‍ വിഷമിച്ചു.
‘ചേച്ചി പേടിക്കാതെ, പ്രഷോബ് ചേട്ടൻ തീർച്ചയായും വരും.’ അങ്ങനെ ഞാൻ പറഞ്ഞെങ്കിലും എന്റെ മനസ്സിലും ചേച്ചിയുടെ അതെ സംശയം ഉണ്ടായിരുന്നു.
‘അദ്ദേഹം കുടിച്ചിട്ടുണ്ടോ, വിക്രം?’
‘ലേശം…’
‘ലേശം പോലും! എന്തിനാ വിക്രം എന്നോട് നുണ പറയുന്നേ, അദ്ദേഹം കുടിക്കാന്‍ തുടങ്ങിയാല്‍ ഒന്നര കുപ്പിയെങ്കിലും തീരാതെ മതിയാകില്ലെന്ന് എനിക്കുമറിയാം’ ശബ്ദം താഴ്ത്തിയാണ് അഞ്ചന ചേച്ചി അത്രയും പറഞ്ഞത്.
