അഞ്ചന ചേച്ചി 1 [Eros – God of Lust] 845

 

എന്നെ സമാധാനിപ്പിക്കാനായി മറിയ എന്തൊക്കയോ പറഞ്ഞിട്ടും ഞാൻ അവളോട്‌ മിണ്ടിയില്ല.

 

അവസാനം അവളെ ഓഫീസിൽ ഇറക്കി വിട്ടിട്ട് എന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി ഞാൻ വണ്ടി വിട്ടു.

 

പോകുന്ന വഴിക്ക് ഒരു സിം കാർഡ് വാങ്ങി.

 

നാലാം ഫ്ലോറിൽ ലിഫ്റ്റ് തുറന്നതും ഞാൻ പുറത്തിറങ്ങി, അപ്പോ ഞങ്ങളുടെ 2 ഫ്ലാറ്റിന്‍റെ ഇടയിലുള്ള ആ സ്പേസിൽ അഞ്ചന ചേച്ചി തലങ്ങും വിലങ്ങും നടക്കുന്നതാണ് കണ്ടത്.

 

ലിഫ്റ്റ് ഓപ്പണായി ആരോ ഇറങ്ങിയത് കേട്ട് അഞ്ചന ചേച്ചി നടത്തം നിർത്തി എന്റെ മുഖത്തേക്ക് നോക്കി.

 

പ്രതീക്ഷിക്കാതെ പരസ്പരം കണ്ടതും ഞങ്ങൾ നാലഞ്ച്‌ സെക്കന്‍ഡ് സ്തംഭിച്ചു നിന്നു.

 

അവസാനം എന്റെ കണ്ണുകൾ അവളെ ഉഴിഞ്ഞു.

 

ചുവന്ന ടോപ്പും വെളുത്ത പല്ലാസൊവും ആയിരുന്നു വേഷം. പൊട്ട് വച്ചിട്ടില്ല. കാതില്‍ ഭംഗിയുള്ള കമ്മൽ ചേച്ചിക്ക് ചന്തം കൂട്ടി, കഴുത്തിൽ താലി മാല മാത്രം. ഇടത് കയ്യില്‍ രണ്ട് സ്വര്‍ണ്ണ വളയും, വലതു കൈയിൽ സില്‍വര്‍ വച്ചും. കാലിന് സ്വര്‍ണ്ണ കൊലുസ്സുകൾ ഭംഗിയേകി, പിന്നെ വലത് കൈയിൽ ചേച്ചിയുടെ മൊബൈലും പിടിച്ചു കൊണ്ട്‌ നിന്നു.

 

അവസാനം അഞ്ചന ചേച്ചിയുടെ മുഖത്തേക്ക്. ഞാൻ നോക്കി. ചേച്ചി എന്നെതന്നെ നോക്കി പുഞ്ചിരിക്കുകയായിരുന്നു.

 

“എന്നെ സ്കാന്‍ ചെയ്തു കഴിഞ്ഞോ, വിക്രം?” നടന്ന് എനിക്കടുത്ത് വന്ന് നിന്നിട്ട് ചേച്ചി തമാശ മട്ടില്‍ ചോദിച്ചു.

 

ഇപ്പോഴും ഞാൻ സ്വപ്നത്തില്‍ ആണെന്ന് തോന്നി. ചേച്ചിയുടെ കവിളിൽ എന്റെ വിരൽ കൊണ്ട്‌ മെല്ലെ ഞാൻ കുത്തി നോക്കി.

 

ഉടനെ ചേച്ചി പൊട്ടിച്ചിരിച്ചു. ഞാനും അല്‍പ്പം ജാള്യതയോടെ ചിരിച്ചു.

 

“ചേച്ചി പുറത്തെന്തിനാ നില്‍ക്കുന്നേ?”

 

എന്റെ ചോദ്യം കേട്ട് ചേച്ചി ചിരി നിർത്തി. മുഖത്ത് അല്‍പ്പം ദേഷ്യം പടരുന്നത് ഞാൻ കണ്ടു. ഞാൻ ചേച്ചിയെ തന്നെ നോക്കുന്നത് കണ്ടിട്ട് അവള്‍ പെട്ടന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചു.

 

ചേച്ചിയുടെ ഫ്ലാറ്റ് നോക്കി ഞാൻ ചോദിച്ചു, “ഉള്ളില്‍ കേറിയാലോ?”

 

പക്ഷേ എന്റെ ചോദ്യം കേട്ട് ചേച്ചിയുടെ മുഖം വിളറിയതും എനിക്ക് കാര്യം മനസിലായി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *