ഉടനെ എന്റെ മുഖം വാടുന്നത് കണ്ടിട്ട് ചേച്ചി പെട്ടന്ന് പറഞ്ഞു, “അവിടെ വച്ച് എനിക്കൊന്നും കഴിക്കാൻ തോന്നിയില്ല, വിക്രം. അവിടത്തെ അന്തരീക്ഷം കാരണം എനിക്ക് ഛർദ്ദൽ വന്നു. അത് കാരണമ കഴിക്കാത്തത്.”
“അപ്പോ വിശക്കുന്നിലെ?” ഞാൻ ചോദിച്ചതും ആണെന്നവൾ തലയാട്ടി.
“എന്ന ചേച്ചി ഇവിടെ ഇരിക്ക്, ഞാൻ പോയി എടുത്തോണ്ട് വരാം.”
ചേച്ചി ധൃതിയില്‍ വേണ്ടന്ന് തലയാട്ടി, അതുകണ്ട് എനിക്ക് ചിരി പൊട്ടി.
“ശരി, ചേച്ചി വാ.” അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് എന്റെ റൂമിലേക്ക് കൊണ്ടു പോയി.
അതിനുശേഷമാണ് ഞാൻ എന്താണ് ചെയ്തതെന്ന് ചിന്തിച്ചതും, ധൃതിയില്‍ ചേച്ചിയുടെ കൈ ഞാൻ വിട്ടു.
ചേച്ചി എന്നെ തെറ്റിദ്ധരിച്ച് കാണുമോ? ഞാൻ മടിച്ചു മടിച്ചു അഞ്ചന ചേച്ചിയുടെ മുഖത്ത് നോക്കിയതും അവള്‍ ശബ്ദമില്ലാതെ വായ് പൊത്തി ചിരിക്കുന്നതാണ് കണ്ടത്.
ചമ്മൽ കാരണം ഞാൻ തല ചൊറിഞ്ഞു.
അവസാനം ചിരി നിർത്തി അവള്‍ പറഞ്ഞു, “ഇന്ന് ഞാനൊരു സ്വപ്നം കണ്ടു, വിക്രം.”
“എന്തു സ്വപ്നം?” ജിജ്ഞാസയോടെ ഞാൻ തിരക്കി.
“ഞാൻ മൂടിയിരുന്ന കമ്പിളി നീ വലിച്ചു താഴ്ത്തി. എന്നിട്ട് കുറച്ചു മുന്നേ ചെയ്തത് പോലെ എന്റെ കവിളിൽ നി കുത്തി നോക്കി.” അഞ്ചന ചേച്ചി എന്റെ മുഖത്ത് സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടാണ് അത്രയും പറഞ്ഞത്.
അതുകേട്ട് ഞാനൊന്ന് വിരണ്ടു. എന്നിട്ട് കള്ളനെ പോലെ തല താഴ്ത്തി.
“അത് ചേച്ചി… ഞാൻ അറിയാതെ… ചേച്ചിയെ കണ്ടപ്പോ… ഞാൻ.. പിന്നെ—”
പെട്ടന്നുയർന്ന അഞ്ചന ചേച്ചിയുടെ പൊട്ടിച്ചിരി എന്നെ ഞെട്ടിച്ചു. ഞാൻ ചേച്ചിയെ മിഴിച്ചു നോക്കി.
“പേടിച്ചു പോയോ? അത് സാരമില്ല.” അത്രയും പറഞ്ഞിട്ട് എന്റെ കവിളിൽ ചേച്ചി വിരൽ കൊണ്ട് മെല്ലെ കുത്തി, ഞാൻ ചെയ്തത് പോലെ.
ഞാൻ ശ്വാസം പിടിച്ചു നില്‍ക്കുകയായിരുന്നു. ചേച്ചിയുടെ വിരൽ എന്റെ കവിളിൽ തൊട്ടതും ചെറുതായി ഞാൻ വിറച്ചു. ചേച്ചി പെട്ടന്ന് കൈ മാറ്റി.
