അഞ്ചന ചേച്ചി 1 [Eros – God of Lust] 845

 

അച്ഛന്‍റെ ഉപദേശം കേട്ടിട്ട് ഞാനും ഗൌരവത്തോടെ അന്ന് തലയാട്ടി.

 

അച്ഛൻ ഗൗരവത്തിൽ തന്നെ തുടർന്നു —,

 

“നിന്റെ ഇഷ്ട്ടം എന്തായിരുന്നു എന്ന് അറിയാമായിരുന്നിട്ടും നിന്റെ ഇഷ്ടത്തിന് എതിരായി ഇതെല്ലാം ഞാൻ നിന്നെ ഏല്‍പ്പിച്ചതിന് എന്നോട് ക്ഷമിക്കണം, വിക്രം. എതിര്‌ പറയാതെ എന്റെ ഇഷ്ടത്തിന് നി സ്വയം വഴങ്ങിയതിന് എനിക്ക് നിന്നോട് അഭിമാനം മാത്രമേയുള്ളു.” അച്ഛൻ അഭിമാനത്തോടെ എന്റെ കണ്ണില്‍ നോക്കി പറഞ്ഞു.

 

ഒന്ന് പുഞ്ചിരിച്ച ശേഷം അച്ഛന്‍റെ കണ്ണില്‍ നിന്ന് നോട്ടം മാറ്റിയ ഞാൻ കുറച്ച് മാറി വട്ടത്തില്‍ ചുറ്റിയിരുന്ന് സംസാരിച്ച് ചിരിക്കുന്ന ആ ഫാമിലിയെ അസൂയയോടെ നോക്കി.  രണ്ടര വയസ്സ് തോന്നിക്കുന്ന ഒരു കുഞ്ഞ് മോള് വലിയ പന്തിന്‍റെ മുകളില്‍ കമിഴ്ന്ന് കിടന്ന് ചിരിക്കുന്നത് കണ്ട് ഞാൻ പുഞ്ചിരിച്ചു.

 

“ഇനി രണ്ടര മാസത്തെ കലാവതിയെ എന്റെ വിസയ്ക്കുള്ളു, വിക്രം.” അച്ഛന്‍റെ വാക്കുകൾ എന്റെ ശ്രദ്ധയെ പിടിച്ചുപറ്റി. ഞാൻ പിന്നെയും അച്ഛന്‍റെ കണ്ണുകളില്‍ നോക്കിയതും അച്ഛൻ തുടർന്നു, “അത് കഴിയുമ്പോൾ എല്ലാം മതിയാക്കി ഞാൻ പോകും, ഇനിയൊരു മടക്കം ഇങ്ങോട്ടേക്ക് ഉണ്ടാവില്ല.  നാട്ടില്‍  തന്നെ എനിക്ക് സമാധാനമായി കഴിഞ്ഞു കൂടണം, വിക്രം.”

 

അത് കേട്ടപ്പോള്‍ എന്റെ മനസ്സില്‍ വല്ലാത്തൊരു ഭാരം നിറഞ്ഞു. അതെന്റെ കണ്ണിലും പ്രകടമായി.

 

ഉടനെ അച്ഛൻ എന്നെ അലിവോടെ നോക്കി പറഞ്ഞു, “ഞാൻ പോയാല്‍ ഇവിടെ നീ ഒറ്റയ്ക്കാണ്, വിക്രം. ഒറ്റയ്ക്കാവുമ്പോൾ, പോരാത്തതിന് ഒരുപാട്‌ കാശ് ഉള്ളതുകൊണ്ടും, ധാരാളം തെറ്റുകൾ ചെയ്യാൻ പ്രേരണയുണ്ടാകും. പക്ഷേ അതൊക്കെ മറികടന്ന് ഇതൊക്കെ നല്ലതുപോലെ നി നോക്കി നടത്തണം.”

 

ഇവിടെ ഞാൻ ഒറ്റയ്ക്ക് ഇതെല്ലാം നോക്കി നടത്തണമെന്ന അച്ഛന്‍റെ തീരുമാനം എനിക്ക് ഇഷ്ടപ്പെട്ടില്ല. കാരണം അച്ഛൻ എപ്പോഴും എനിക്കൊപ്പം ഉണ്ടാകുമെന്നായിരുന്നു എന്റെ വിചാരം.

 

പക്ഷേ എങ്കിലും ഞാൻ അച്ഛനോട് മറുത്തൊന്നും പറഞ്ഞില്ല. അച്ഛന്‍റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ. കാരണം ഒരുപാട്‌ കഷ്ടപ്പെട്ടാണ് ഈ കമ്പനിയെ അച്ഛൻ ഈ ഉയര്‍ച്ചയിലേക്ക് എത്തിച്ചത്. ഇനി സമാധാനപരമായ ജീവിതം അച്ഛൻ തീർച്ചയായും അര്‍ഹിച്ചിരുന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *