അഞ്ചന ചേച്ചി 2 [Eros – God of Lust] 795

 

മെല്ലെ എഴുന്നേൽക്കാൻ തുടങ്ങിയതും എന്നെ ഉണര്‍ത്തിയ ആള്‍ എനിക്കടുത്തായി തറയിലേക്ക് ചൂണ്ടി കാണിച്ചു.

 

നോക്കിയപ്പോൾ എന്റെ മൊബൈലും പേഴ്സും താഴെ കിടക്കുന്നതാണ് കണ്ടത്.

 

മൊബൈൽ ഞാൻ കൈയിൽ വച്ചിരുന്നു, ഉറങ്ങിയപ്പൊ താഴെ വീണതാവാം. പക്ഷേ പോക്കറ്റില്‍ കിടന്ന പേഴ്സ് എങ്ങനെ പുറത്തു വന്നു? അതിൽ കുറെ പണം,  ഡെബിറ്റ് കാർഡ്സ്, ലൈസൻസ്, ഐഡി തുടങ്ങിയവ ഉണ്ടായിരുന്നു.

 

എന്നോട് തന്നെ എനിക്ക് ദേഷ്യം തോന്നി, ഉത്തരവാദിത്വം ഇല്ലാതെ ഇങ്ങനെ പബ്ലികിൽ ഉറങ്ങിയതിന്.

 

വേഗം എഴുനേറ്റ് അയാളുടെ വലത് കൈ എന്റെ രണ്ട് കൈകളിൽ പൊതിഞ്ഞു പിടിച്ച് നന്ദി പറഞ്ഞിട്ട് അയാളുടെ കൈ വിട്ടതും ഒരു പുഞ്ചിരിയോടെ അയാൾ നടന്നു നീങ്ങി. താഴെ കിടക്കുന്ന സാധനങ്ങള്‍ എടുത്തുകൊണ്ട് ഞാനും നടന്നു.

 

സമയമറിയാൻ മൊബൈലില്‍ നോക്കി. അപ്പോഴാണ് 21 മിസ്ഡ് കോളും കുറെ മെസേജും കണ്ടത്.

 

അതിൽ 15 കോൾ പ്രഷോബ് ചേട്ടന്‍റെ ആയിരുന്നു. ബാക്കി അഞ്ചന ചേച്ചിയുടെ.

 

മെസേജ് അത്രയും എന്റെ അനുജത്തിയിൽ നിന്നായിരുന്നു. ഒരു പുഞ്ചിരി എന്റെ ചുണ്ടില്‍ കടന്നുകൂടി.

 

കുറെ സോറിയും, നാളെ രാവിലെ എങ്ങനെയും കോൾ ചെയ്യണമെന്നും പറഞ്ഞുള്ള അവളുടെ മെസേജായിരുന്നു.

 

നടക്കുന്നതിനിടയില്‍ അഞ്ചന ചേച്ചിയുടെ നമ്പര്‍ ഞാൻ സേവ് ചെയ്തു.

 

ഫ്ലാറ്റിൽ എത്തി ഡോറിന്റെ ലോക് തുറന്ന് വാതിലിനെ തള്ളി തുറന്നതും പ്രഷോബ് ചേട്ടനും അഞ്ചന ചേച്ചിയും അവരുടെ ഫ്ലാറ്റ് തുറന്ന് പുറത്തിറങ്ങി വന്നു.

 

ഇവർ ഉറങ്ങിയില്ലേ?

 

“നീ എവിടെയായിരുന്നു, വിക്രം?” അല്‍പ്പം കടുപ്പിച്ച് ചേട്ടൻ ചോദിച്ചു. മദ്യവും സിഗരറ്റ് നാറ്റവും അയാളുടെ വായിൽ നിന്നു വന്നു. അഞ്ച് ദിവസം വിയര്‍പ്പിൽ കുളിച്ചത് പോലുള്ള നാറ്റം അയാളുടെ ശരീരത്തിൽ നിന്നും പുറത്തേക്ക്‌ വമിച്ചു, പോരാത്തതിന് ഛർദ്ദലിന്റെ ദുര്‍ഗന്ധവും.

 

മൂക്ക് പൊത്തി പിടിക്കാന്‍ തോന്നിയെങ്കിലും ഞാൻ ചെയ്തില്ല.

 

അഞ്ചന ചേച്ചി എന്നെ വിഷമത്തോടെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ നോക്കുന്നത് കണ്ടതും ആ മുഖത്ത് ദേഷ്യ ഭാവം നിറഞ്ഞു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *