അഞ്ചന ചേച്ചി 2 [Eros – God of Lust] 795

 

എന്നെ എപ്പോഴും കൊതിപ്പിക്കുന്ന, എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ആയിരുന്നു ചപ്പാത്തിയും കുറുമയും. പക്ഷേ ഇപ്പോൾ കൊതി തോന്നിയില്ല, ജോഗിങ് കഴിഞ്ഞ് വന്നപ്പോൾ തോന്നിയിരുന്നു വിശപ്പ് പോലും ഈ നിമിഷം മറഞ്ഞിരുന്നു.

 

ഇപ്പോഴത്തെ എന്റെ വിശപ്പ് എന്റെ അഞ്ചന ചേച്ചി ആയിരുന്നു. ഞാൻ ദാഹിക്കുന്നത് ചേച്ചിയുടെ പ്രണയത്തിന് വേണ്ടിയാണ്. ഇപ്പൊ എന്റെ വയറല്ല നിറയേണ്ടത്, മറിച്ച് ചേച്ചിയുടെ സ്നേഹത്തിന് വേണ്ടി ദാഹിക്കുന്ന എന്റെ ഹൃദയവും മനസ്സുമാണ്.

 

“ഇപ്പോഴും അവിടെതന്നെ നിന്നുകൊണ്ട് നി സ്വപ്നം കാണുകയാണോ, വിക്രം?”  ചേച്ചിയുടെ ആശ്ചര്യം കലര്‍ന്ന സ്വരമാണ് എന്നെ ഉണര്‍ത്തിയത്.

 

“ഏഹ്!” പെട്ടന്ന് തൊട്ടടുത്ത് നിന്നും വന്ന ശബ്ദം കേട്ട് ഞാൻ വിരണ്ടു.

 

ചേച്ചി പൊട്ടിച്ചിരിച്ചു. “സോറി, പേടിച്ചു പോയോ?” അതും ചോദിച്ച് ചേച്ചി എന്റെ മുഖത്ത് സൂക്ഷിച്ചു നോക്കി, “നിന്റെ കണ്ണുകള്‍ എന്തിനാ നിറഞ്ഞിരിക്കുന്നത്, വിക്രം?”

 

ഇടിച്ചു പൊളിക്കുന്ന ഇടനെഞ്ചില്‍ കൈയും അമർത്തി വിരിഞ്ഞ കണ്ണുകൾ കൊണ്ട്‌ ഞാൻ ചേച്ചിയെ നോക്കി ഒന്നുമില്ല എന്ന് തലയാട്ടി.

 

എന്റെ മനസ്സിന്റെ യഥാര്‍ത്ഥ കാരണമായ അവളോടുള്ള അതികാംക്ഷയും പ്രണയവും വേദനയും കാരണമാണ് എന്റെ കണ്ണുകൾ നിറഞ്ഞതെന്ന് അറിയാതെ, ചേച്ചി ചിന്തയോടെ എന്നെ തന്നെ നോക്കി നിന്നു.

 

ചേച്ചിയുടെ കൈയിൽ ഒന്നിന് മുകളില്‍ അടുക്കി വച്ച രണ്ട് പ്ലേറ്റും, അതിന്‌ മുകളില്‍ കോഫി നിറച്ച രണ്ട് കപ്പും, പിന്നെ കറി കോരുന്ന ഒരു ചെറിയ കരണ്ടിയും ഉണ്ടായിരുന്നു.

 

“വെറും രണ്ട് നിമിഷം കൊണ്ട്‌ ചേച്ചി കോഫീയും ഉണ്ടാക്കിയോ!?” വിശ്വസിക്കാനാവാതെ ഞാൻ ചോദിച്ചതും ചേച്ചി പെട്ടന്ന് മുഖം ചുളിച്ചു.

 

എന്നിട്ട് കൈയിലുള്ളത് മേശ പുറത്ത്‌ വച്ച ശേഷം, അരക്ക് കൈയും കൊടുത്ത്, ഞാൻ ഏതോ വിചിത്ര ജീവി ആണെന്ന പോലെ, തല അല്‍പ്പം ചെരിച്ച് കൊണ്ട്‌ എന്നെ നോക്കി.

 

“നിന്റെ കിച്ചനിൽ കേറി കോഫീയും ഉണ്ടാക്കി, കോഫീ പാത്രം കഴുകിയും വച്ച്, പിന്നെ ഇതെല്ലാം ഇങ്ങോട്ടേക്ക് ഞാൻ എടുത്തു കൊണ്ടും വന്നു, വിക്രം. ആകെ 25 മിനിറ്റെങ്കിലും ആയിട്ടുണ്ടാവണം പക്ഷേ നി രണ്ട് മിനിറ്റ് എന്ന് പറയുന്നു! ഏത് ലോകത്തായിരുന്നു ഇതുവരെ നി?”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *