അഞ്ചന ചേച്ചി 2 [Eros – God of Lust] 795

 

“സർ, ഞാൻ വെയിറ്റ് ചെയ്യണോ?” ഞാൻ ഇപ്പോഴും ഓഫീസിൽ തന്നെ ഉള്ളത് കൊണ്ട് ഓഫീസ് ബോയ് വന്ന് ചോദിച്ചു.

 

ഞാൻ ക്ലോസ് ചെയ്തോളാം എന്ന് പറഞ്ഞു.

 

അങ്ങനെ സ്റ്റാഫ്സ് എല്ലാവരും ഓഫീസ് വിട്ടു പോയി. അവരെ എടുക്കുന്നതും കൊണ്ടു വിടുന്നത് എല്ലാം കമ്പനി വണ്ടി തന്നെയായിരുന്നു.

 

അവസാനം എല്ലാവരും പോയ ശേഷം മറിയ എന്റെ ഓഫീസ് റൂമിൽ വന്നു.

 

ഇവള്‍ പോയില്ലേ?

 

“മറിയ പൊയ്കോളു.”

 

“പക്ഷേ സർ, സർ ഒറ്റക്ക് —”

 

“ഒറ്റയ്ക്ക് ഇരിക്കണം, അതുതന്നെയാണ് എനിക്ക് വേണ്ടത്. മറിയ പൊയ്ക്കോളു.” അവളെ നോക്കാതെ ഞാൻ പറഞ്ഞു.

 

എന്റെ മോശം മൂഡ് മനസ്സിലായതും മറിയ എന്റെ അടുത്തേക്ക് വന്നു.

 

“സർ, എന്നെ വീട് വരെ ഡ്രോപ്പ് ചെയ്യാമോ? എനിക്ക് വേണ്ടി വെയിറ്റ് ചെയ്യണ്ട എന്ന് ഞാൻ പറഞ്ഞിരുന്നത് കൊണ്ട്‌ വണ്ടി പോയി.”

 

അവളെ ടാക്സി പിടിച്ചു പോകാൻ പറയാനായി എന്റെ വായ് ഞാൻ തുറന്നു, പക്ഷേ പറഞ്ഞില്ല. അത് ശരിയാവില്ല. അവളെ ഇൻസൾറ്റ് ചെയ്ത പോലെയാകും.

 

പുഞ്ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട്‌ ഞാൻ എഴുന്നേറ്റു. ഓഫീസ് പൂട്ടി ഞങ്ങൾ ഇറങ്ങി. ഓഫീസിൽ നിന്നും 20 മിനിറ്റ് ഓട്ടമേയുള്ളു മറിയയുടെ വില്ലയിലേക്ക്. ആ വില്ലയിൽ 3 വീടുകൾ ഉണ്ട്. ഒന്നില്‍ മറിയ താമസിക്കുന്നു. മറ്റ് രണ്ട് വീടുകളിലും ഏതോ രണ്ട് ഫാമിലി താമസിക്കുന്നുണ്ട്.

 

ഓരോ വീട്ടിലും രണ്ട് ചെറിയ റൂം, ഒരു കിച്ചൻ, ഒരു കോമൺ ബാത്റൂം എന്നിങ്ങനെയാണുള്ളത്. എന്റെ സ്റ്റാഫ്സിന് റൂമിന്റെ വാടക ഞാൻ തന്നെയാണ് കൊടുത്ത് കൊണ്ടിരിക്കുന്നത്.

 

“ഇനി പറ, എന്താണ്‌ നിന്റെ പുതിയ പ്രശ്‌നം?” വണ്ടിയില്‍ കേറി സീറ്റ് ബെല്‍റ്റ്‌ ഇട്ട ശേഷം മറിയ ചോദിച്ചു.

 

“പുതിയ പ്രശ്‌നം അല്ല, മറിയ, പഴയ പ്രശ്നം തന്നെ.”

 

അവൾ മുഖം ചുളിച്ചു, “എന്ത് പ്രശ്നം?”

 

“മറിയ പറഞ്ഞതാണ് ശരി.”

 

“എന്താണ് ശരി?” ക്ഷമ നശിച്ചത് പോലെ മറിയ ചോദിച്ചു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *