അഞ്ചന ചേച്ചി 3 [Eros – God of Lust] 955

എന്തായാലും അപ്പുറത്ത് ചേട്ടനും കൂട്ടുകാരും കള്ള് കുടിക്കുന്നതിനിടയ്ക്ക് ഡ്രസ് മാറാൻ ചേച്ചി അവിടേക്ക് പോകുന്നത് ശരിയല്ല.

 

“ഞാൻ തരാം, ചേച്ചി.” അതും പറഞ്ഞ്‌ എന്റെ അലമാരയിൽ നിന്ന് ആ നീല സ്വെറ്റർ എടുത്തു കൊടുത്തു.

 

“നമുക്ക് സത്വ പാർക്കിലേക്ക് പോയാലോ ചേച്ചി.” ലിഫ്റ്റിൽ താഴേക്ക് പോകുന്നതിനിടക്ക് ഞാൻ ചോദിച്ചു.

 

“അന്ന്, അവിടെ കിടന്നല്ലേ നി ഉറങ്ങി പോയത്?” ചേച്ചി കളിയാക്കി ചോദിച്ചു. “കണ്ടതും ഉറക്കം വരുന്ന പാർക്കിലൊന്നും ഞാൻ വരില്ല.” ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞതും ഞാനും ചിരിച്ചു.

 

ലിഫ്റ്റ് താഴെ വന്നതും ഞങ്ങളിറങ്ങി നടന്നു.

 

“അന്ന് സത്വ പാർക്കിലല്ല ഞാൻ ഉറങ്ങിയത്, അത് വേറെ പാർക്ക് ആയിരുന്നു, ചേച്ചി. ശരിക്കും അതിനെ പാർക്ക് എന്നും പറയാൻ കഴിയില്ല. ഏതോ നല്ല ഒരു അറബിയുടെ ഒരു തോട്ടമാണ് അത്. ദുബായില്‍ വന്നത് തൊട്ടേ ചിലപ്പോഴൊക്കെ എന്റെ മനസ്സിന്‌ സ്വസ്ഥത കിട്ടാ—” പെട്ടന്ന് ചിന്തിക്കാതെ പുലമ്പി കൊണ്ടിരുന്ന എന്റെ നാവിനെ അടക്കി കൊണ്ട്‌ ഞാൻ ചേച്ചിയെ നോക്കി.

 

ഞാൻ ഏതോ നല്ല കഥ പറയുന്നത് കേട്ട പോലെ ചേച്ചിയുടെ മുഖത്ത് കൗതുകം നിറഞ്ഞു നിന്നിരുന്നു. പക്ഷേ ഞാൻ നിര്‍ത്തിയതും ചേച്ചിയുടെ കൗതുകം നിരാശയായി മാറുന്നത് കണ്ടു.

 

“അത് കള ചേച്ചി. ചേച്ചിക്ക് എവിടെ പോകാനാ ഇഷ്ട്ടം? വണ്ടി എടുക്കട്ടെ?”

 

“വണ്ടി വേണ്ട, വിക്രം. തിരക്ക് കുറഞ്ഞ ഏതെങ്കിലും വഴിയിലൂടെ വെറുതെ നമുക്ക് നടക്കാം. ആ പരിസരമൊക്കെ വെറുതെ നോക്കിയും, നല്ല കാറ്റ് ശ്വസിച്ചും നടക്കാം.” ഏതോ സുഖസ്‌മരണയിൽ ലയിച്ചത് പോലെ ചേച്ചി പറഞ്ഞു.

 

ശേഷം, ഏതോ സ്വപ്ന ലോകത്ത് പാറി പറക്കുന്നത് പോലെ എല്ലാം മറന്നാണ് അവള്‍ നടന്നത്. രണ്ടു മൂന്ന് വട്ടം അവളെ വിളിച്ചിട്ടും അവള്‍ എന്റെ ഒച്ച പോലും കേട്ടില്ല.

 

അവസാനം ഞാൻ ഉറക്കെ  വിളിച്ചു, “എഡി അഞ്ചന ചേച്ചി…!”

 

ഉടനെ ചേച്ചി ഒന്ന് ഞെട്ടി. പക്ഷേ എന്റെ ആ വിളി ഇഷ്ടപ്പെട്ടത് പോലെ ചേച്ചിയുടെ കണ്ണുകൾ തിളങ്ങി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *