അഞ്ചന ചേച്ചി 3 [Eros – God of Lust] 955

 

“പക്ഷേ ഇത്രയൊക്കെ ഞാൻ പറഞ്ഞിട്ടും, എന്റെ മനസ്സ് അറിഞ്ഞിട്ടും, എന്റെ കൂടെ ഇങ്ങനെ ഒറ്റക്ക് വരാനും എന്റെ ഫ്ലാറ്റിൽ ഉറങ്ങാന്‍ സമ്മതിക്കാനും ചേച്ചിക്ക് പേടി തോന്നുന്നില്ലേ?” എന്റെ സംശയം ഞാൻ ചോദിച്ചു.

 

“ചെറിയൊരു പേടി ഉണ്ടായിരുന്നു, വിക്രം. അന്നത്തെ ആ രാത്രി വരെ.”

 

ചേച്ചി അങ്ങനെ പറഞ്ഞതും എന്റെ മുഖം വാടി.

 

ചേച്ചി തുടർന്നു, “നി ഒരു നീചൻ ആയിരുന്നെങ്കില്‍, ‍ ആദ്യമായി എന്റെ ഫ്ലാറ്റിലേക്ക് ബ്രേക്ക്ഫാസ്റ്റ് കൊണ്ടുവന്ന സമയത്ത്‌ തന്നെ ഒറ്റക്ക് ഉറങ്ങിക്കിടന്ന എന്നെ നിനക്ക് നശിപ്പിക്കാന്‍ ശ്രമിക്കാമായിരുന്നു, പക്ഷെ നി ചെയ്തില്ല. പിന്നെ നമ്മൾ അടി കൂടിയ രാത്രിയും നിനക്ക് സാഹചര്യം ലഭിച്ചു, പക്ഷേ നി വീമ്പ് പറഞ്ഞു എന്നല്ലാതെ തെറ്റൊന്നും ചെയ്തില്ല….പോരാത്തതിന്, ഞാൻ കാരണം നിന്റെ നിയന്ത്രണം തെറ്റുന്നു എന്ന് എന്നെ നി താക്കീതും ചെയ്തു, പക്ഷേ നശിപ്പിക്കാന്‍ നി ശ്രമിച്ചില്ല, വിക്രം.  അതുകൊണ്ട്‌ എനിക്ക് നിന്നോട് ഉണ്ടായിരുന്ന പേടിയെല്ലാം ആ രാത്രിയോടെ മാറിയിരുന്നു.”

 

അത്രയും കേട്ടപ്പോ എനിക്ക് ആശ്വാസം തോന്നി; പക്ഷേ കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്ന ഉപമയോട് ചേച്ചി എന്നെ താരതമ്യം ചെയ്ത ഒരു ഫീലാണ് എനിക്കുണ്ടായത്.

 

ങ്ഹാ, എന്തെങ്കിലും ആവട്ടെ. ചേച്ചിക്ക് എന്നെ പേടിയില്ല, എനിക്ക് അതുമതി.

 

അവസാനം ഞങ്ങൾ നടന്ന് ആ പാകിസ്താനി ഹോട്ടലിൽ എത്തിയിരുന്നു. അല്‍പ്പം തിരക്ക് ഉണ്ടെങ്കിലും രണ്ട് ടേബിൾ ഒഴിഞ്ഞു കിടന്നു.

 

പലവട്ടം അവിടെ നിന്ന് കഴിച്ചിട്ടുള്ളത് കൊണ്ട്‌ എന്റെ സുപരിചിതമായ മുഖം കണ്ടതും അവിടെ ഉള്ളവർ പുഞ്ചിരിച്ചു.

 

എന്റെ ഭാര്യയാണോ എന്ന് ക്യാഷ് കൌണ്ടറിൽ ഇരുന്നവൻ ഹിന്ദിയില്‍ ചോദിച്ചതും, ആണെന്ന് ഞാൻ പതിയെ പറഞ്ഞു.

 

അവിടെ ഫാമിലി ഡൈനിംഗ് റൂം ഇല്ലാത്തത് കൊണ്ട് ഞങ്ങൾ ഒരു ഒഴിഞ്ഞ ടേബിള്‍ സീറ്റില്‍ അടുത്തടുത്തിരുന്നു.

 

“ഫുഡ് വരാൻ അല്‍പ്പം സമയമെടുക്കും, ചേച്ചിക്ക് കുടിക്കാന്‍ എന്തെങ്കിലും പറയട്ടെ?” ഞാൻ ചോദിച്ചു.

 

“വേണ്ടട, ഇപ്പൊ എന്തെങ്കിലും കുടിച്ചാൽ എന്റെ വിശപ്പ് പോകും.” അതും പറഞ്ഞ്‌ ചേച്ചി മൊബൈലില്‍ എന്തോ ചെയ്യാൻ തുടങ്ങി. ഞാനും നേരത്തെ വന്നു കിടന്ന നെഷിധയുടെ കുറെ മെസേജിന് മറുപടി അയച്ചു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *