അഞ്ചന ചേച്ചി 3 [Eros – God of Lust] 955

 

ശേഷം ചേച്ചിയും പുഞ്ചിരിച്ചു.

 

കഴിച്ചു കഴിഞ്ഞതും ഫുഡ് ഒത്തിരി ഇഷ്ട്ടമായെന്ന് ചേച്ചി പറഞ്ഞു.  ഒടുവില്‍ കാശും കൊടുത്ത് അവിടെനിന്ന് ഞങ്ങൾ ഇറങ്ങി. ശേഷം ഒരു ടാക്സി ഞാൻ പിടിച്ചു.

 

ടാക്സിയുടെ ബാക് സീറ്റില്‍ ഞങ്ങൾ കേറി ഇരുന്നതും ചേച്ചി ദേഷ്യത്തില്‍ ചോദിച്ചു, “ഞാൻ നിന്റെ ഭാര്യയാണെന്ന് നി എന്തിനാ അയാളോട് പറഞ്ഞത്.”

 

അത് കേട്ട് ഞാൻ അന്തം വിട്ടിരുന്നു.

 

അയാളോട് അത്ര പതുക്കെ പറഞ്ഞിട്ടും ചേച്ചിക്ക് എങ്ങനെ കേട്ടു. അതുകൂടാതെ ഹിന്ദി അറിയില്ല എന്നാണ്‌ ചേച്ചി എന്നോട് പറഞ്ഞിട്ടുള്ളത്.

 

മിഴിച്ചിരുന്ന് പൊട്ടനെ പോലെ ഞാൻ ചേച്ചിയെ നോക്കി. ഉടനെ ചേച്ചി പൊട്ടിച്ചിരിച്ചു. അപ്പോഴാണ് സമാധാനമായത്.

 

“ഹിന്ദി പറയാൻ അറിയില്ലെങ്കിലും, കേൾക്കുന്നത് കുറച്ചൊക്കെ  മനസ്സിലാക്കാനുള്ള വിവരം എനിക്കുണ്ട്, വിക്രം. ഇനി പറ, എന്തിനാണ് നീ അങ്ങനെ പറഞ്ഞത്?”

 

ചേച്ചിയുടെ ചോദ്യത്തിൽ ദേഷ്യത്തിന് പകരം ഇപ്പോൾ ആകാംഷയാണ് നിറഞ്ഞിരുന്നത്.

 

“എന്റെ ഭാര്യയല്ല എന്നു ഞാൻ പറഞ്ഞിരുന്നെങ്കിൽ, ഈ രാത്രി നേരത്ത് ഞാൻ ഏതോ പെണ്ണിനെ ഒപ്പിച്ച് കൊണ്ട്‌ പോകുന്നു എന്നായിരിക്കും അവർ ചിന്തിച്ചിരിക്കുക. അപ്പോ ചേച്ചിയെ അവർ തെറ്റായ കാഴ്ചപ്പാടിൽ കാണുമായിരുന്നു.”

 

“ഈശ്വരാ…,” ഒരു ഞെട്ടലോടെ ചേച്ചി പറഞ്ഞു. “ഇങ്ങനെയൊക്കെ ഉണ്ടായിരുന്നോ?” ചേച്ചി പേടിച്ച് പോയിരുന്നു.

 

“ചേച്ചി പേടിക്കേണ്ട, ഇപ്പൊ എന്റെ ഭാര്യ ആയതു കൊണ്ട്‌ കുഴപ്പമില്ല.”

 

അങ്ങനെ ഞാൻ പറഞ്ഞതും ചേച്ചി എന്നെതന്നെ കുറുകിയ കണ്ണുകളോടെ നോക്കി. പെട്ടന്ന് ചേച്ചിയുടെ കണ്ണില്‍ സംശയത്തിന്‍റെ നിഴല്‍ വീണതും അസ്വസ്ഥനായി ഞാൻ ഒന്ന് ഞെളിഞ്ഞു.

 

“ഞാൻ നിന്റെ കസിൻ എന്നോ, പെങ്ങള്‍ എന്നോ, നിനക്ക് പറയാമായിരുന്നു. എന്തുകൊണ്ട്‌ അങ്ങനെ നി പറഞ്ഞില്ല?” ചേച്ചി അല്‍പ്പം ദേഷ്യത്തില്‍ ചോദിച്ചു.

 

“ചേച്ചി എനിക്ക് പെങ്ങളും അല്ല കസിനും അല്ല. എന്റെ മനസ്സിൽ ചേച്ചി എന്റെ കാമുകിയാണ്…. ചിലപ്പോ ഭാര്യയും.”

 

അതുകേട്ട് ചേച്ചിയുടെ കണ്ണുകൾ ജ്വലിച്ചു. പക്ഷേ പെട്ടന്നു തന്നെ ഒരു നിസ്സഹായതയും ചേച്ചിയുടെ മുഖത്ത് നിറഞ്ഞു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *