അഞ്ചന ചേച്ചി 3 [Eros – God of Lust] 955

 

ചേച്ചി ആരോടാ സംസാരിക്കുന്നത്? ഫോണിൽ ആണെന്ന് മനസിലായി, വീട്ടിലോ മറ്റോ വിളിച്ച് സംസാരിക്കുകയാവും.

 

ചേച്ചി സംസാരിച്ച് കഴിഞ്ഞതും ഞാൻ മെല്ലെ കണ്ണ് തുറന്നു.

 

“ആഹാ, ഉറക്കംതൂങ്ങി എണീറ്റോ?” സോഫയുടെ ഭാഗത്ത് നിന്ന് ചേച്ചിയുടെ ചിരി കലര്‍ന്ന ശബ്ദം വന്നതും എണീറ്റിരുന്ന് കണ്ണും തിരുമ്മി കൊണ്ട്‌ അങ്ങോട്ടേക്ക് നോക്കി.

 

ചേച്ചിയുടെ പ്രകാശിതമായ മുഖം കണ്ടതും ഒരു ആഹ്ലാദ പുഞ്ചിരി എന്റെ ചുണ്ടില്‍ പിറന്നു.

 

കുളി കഴിഞ്ഞ്, നെഷിധയുടെ വീ-കട് കഴുത്തുള്ള പിങ്ക് ബനിയനും ഒരു ലൂസ് കറുപ്പ് പൈജാമയും ആയിരുന്നു ചേച്ചി ഇട്ടിരുന്നത്. ആ ഡ്രസ് കണ്ടപ്പോളാണ് നെഷിധടെ കുറേ ഡ്രസ് ഇവിടെ ഉള്ളത് പോലും ഞാൻ ഓര്‍ത്തത്.

 

അഞ്ചന ചേച്ചിക്ക് നെഷിധയേക്കാൾ രണ്ട് ഇഞ്ച് ഉയരകൂടുതൽ ഉണ്ടെന്നത് ഒഴിച്ചാൽ, ചേച്ചിയും എന്റെ അനിയത്തിയും ഏറെകുറെ ഒരേ സൈസ് ആയിരുന്നു. അതുകൊണ്ട്‌ എന്റെ അനിയത്തിടെ ഡ്രസ് ചേച്ചിക്ക് പാകമായിരുന്നു.

 

“ഈ ഡ്രസ്സൊക്കെ ഇവിടെ ഉണ്ടായിരുന്ന കാര്യംമെന്താ നി പറയാത്തെ?” ചേച്ചി ചോദിച്ചു.

 

“അവൾട ഡ്രസ് ഇവിടെ ഉണ്ടായിരുന്ന കാര്യം ഞാൻ ഓര്‍ത്തില്ല, ചേച്ചി.”

 

അച്ചന്റെ മരണ ശേഷം ഒരിക്കല്‍ നെഷിധയും രാകേഷിനെയും ഞാൻ ഇവിടെ കൊണ്ടുവന്നിരുന്നു.

 

മൂന്നാഴ്ച അവർ ഇവിടെ ഉണ്ടായിരുന്നു. പഠിത്തം മുടങ്ങുമെന്നത് കൊണ്ടാണ് അവര്‍ക്ക് പെട്ടന്ന് തിരികെ പോകേണ്ടി വന്നത്.

 

ആ സമയത്ത്‌ നെഷിധയും രാകേഷും ഒരുപാട്‌ ഡ്രസും മറ്റനേകം സാധനങ്ങളും വാങ്ങിയിരുന്നു. അവർ നാട്ടിലേക്ക് പോയപ്പോ ലഗേജ് കൂടുതലായിരുന്നു. അതുകൊണ്ട്‌ കുറെ സാധനങ്ങളെ അവര്‍ക്ക് കൊണ്ടുപോകാനും കഴിഞ്ഞില്ല, അതിന്‍റെ കൂട്ടത്തില്‍ ഈ തുണികളെയും ഉണ്ടായിരുന്നു.

 

എന്റെ അനിയത്തിയെ കുറിച്ച് ചിന്തിച്ചും, അവള്‍ എനിക്ക് മെസേജ് വല്ലതും അയച്ചോ എന്ന് നോക്കാൻ തോന്നി, ഉടനെ അടുത്തു വച്ചിരുന്ന എന്റെ മൊബൈലിനെ ഞാൻ തിരക്കി, പക്ഷെ കണ്ടില്ല.

 

“മൊബൈല്‍ ആണോ നി തിരക്കുന്നത്?” എന്റെ വെപ്രാളം കണ്ടിട്ട് ചേച്ചി ചോദിച്ചു. “എന്റെ കൈയിലുണ്ട്.” ചേച്ചി പറഞ്ഞതും ഞാൻ അവളെ നോക്കി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *