അഞ്ചന ചേച്ചി 3 [Eros – God of Lust] 955

 

അന്നത്തെ ആ ദിവസം തൊട്ട് മറിയ എന്നോട് അധികം സംസാരിച്ചിരുന്നില്ല, കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ എന്നോട് സംസാരിക്കൂ എന്ന തീരുമാനത്തില്‍ ആണ്. എന്റെ കൂടെ വണ്ടിയില്‍ എവിടെയെങ്കിലും പോകുമ്പോൾ മുഖം വീർപ്പിച്ച് മിണ്ടാതെ പുറത്തേക്ക്‌ നോക്കി ഇരിക്കുന്ന ശീലവും തുടങ്ങി.

 

എന്റെ അച്ഛനില്‍ നിന്നും കമ്പനി ഏറ്റെടുത്ത് തൊട്ടെ എന്റെ സ്കെജൂൽ ഒക്കെ മെസേജായി വാട്സാപ്പിൽ തന്നെയാണ് മറിയ അയച്ചിരുന്നത്.

 

പക്ഷേ ഞാനും മറിയയും തമ്മിലുള്ള ആ പ്രശ്നത്തിന്‌ ശേഷം, ഇപ്പോൾ വളരെ അത്യാവശ്യ കാര്യങ്ങൾ ഒഴികെ, ഏകദേശം എല്ലാ കാര്യങ്ങളേയും മെസേജിൽ അവള്‍ ഒതുക്കി.

 

ചുരുക്കി പറഞ്ഞാല്‍ അവള്‍ കഴിയുന്നത്ര എന്നോട് സംസാരിക്കാതിരിക്കാൻ ശ്രമിക്കുന്നു.

 

എന്നെ കാണുമ്പോള്‍ മാത്രം ദേഷ്യം കൊണ്ടോ, വെറുപ്പ് കാരണമോ, വീർക്കുന്ന മറിയയുടെ മുഖം കാണുമ്പോള്‍ — സങ്കടവും കുറ്റബോധവും എന്റെ മനസ്സിൽ നിറഞ്ഞ് എന്നെ ശെരിക്കും തളർത്തിയിരുന്നു.

 

അതുകൊണ്ട് ഈ സന്ദര്‍ഭങ്ങളെ ഒഴിവാക്കാനായി ഞാനൊരു പരിഹാരം കണ്ടെത്തി —

മറിയയ്ക്ക് ലൈസന്‍സ് ഉള്ളത് കൊണ്ട്‌ ഒരു കാർ അവള്‍ക്ക് ഞാൻ കൊടുത്തു. അതുകൊണ്ട്‌ അവള്‍ക്ക് നേരിട്ട് മീറ്റിംഗ് സ്ഥലത്തേക്ക് വരാം, പോകാം. മുമ്പത്തെ പോലെ അവളെ എവിടെയെങ്കിലും ഡ്രോപ്പ് ചെയ്യാൻ ഇനി എന്റെ സഹായവും അവള്‍ക്ക് വേണ്ടിവരില്ല.

 

മീറ്റിംഗ് കഴിഞ്ഞ് “മിനിറ്റ്സ് ഓഫ് മീറ്റിംഗ്” പോലും എന്നോട് നേരിട്ട് ഡിസ്കസ് ചെയ്യേണ്ട ആവശ്യത്തിൽ നിന്ന് പോലും അവളെ ഞാൻ ഒഴിവാക്കി. പകരം, എല്ലാം റെഡിയാക്കി അതിന്‍റെ കോപ്പി ഓഫീസ് ബോയ് മുഖേനെ എന്റെ മേശ പുറത്ത്‌ എത്തിച്ചാൽ മതിയെന്ന് ഞാൻ അറിയിച്ചിരുന്നു, പക്ഷേ അത് മാത്രം അവൾ അനുസരിച്ചില്ല, നേരിട്ട് എന്റെ ഓഫീസിൽ വന്ന് കാര്യങ്ങളൊക്കെ എന്നോട് ഡിസ്കസ് ചെയ്യുക തന്നെ ചെയ്തു.

 

പിന്നേ മറിയ മാത്രമല്ല എന്റെ സമാധാനം കളഞ്ഞിരുന്നത് —  കഴിഞ്ഞ ആഴ്ച അഞ്ചന ചേച്ചിക്കും പ്രഷോബ് ചേട്ടനും ഇടയില്‍ എന്തോ കാര്യമായ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു, ഇപ്പോഴും അത് തുടരുകയാണ്.

 

ബൂർജ് ഖലിഫയിൽ പോയിട്ട് വന്ന അന്ന് രാത്രി ഭക്ഷണത്തിന്‌ ചേച്ചി എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ പ്രഷോബ് ചേട്ടന്‍ ബോധമില്ലാതെ ഉറങ്ങുകയായിരുന്നത് കൊണ്ട് ചേച്ചി എന്റെ ഫ്ലാറ്റിലേക്കാണ് ഭക്ഷണമെല്ലാം എടുത്തു കൊണ്ടുവന്നത്. ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിക്കുകയും ചെയ്തു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *