അഞ്ചന ചേച്ചി 6 [Eros – God of Lust] 855

 

അതുകൊണ്ട്‌ മറിയയുടെ ചോദ്യ ശരങ്ങളിൽ നിന്ന് രക്ഷപ്പെടാനായി വൈകിട്ട് നാല്‌ മണിക്കേ ഓഫീസ് വിട്ട് ഞാൻ ഇറങ്ങുകയും ചെയ്തു. നീരസപ്പെട്ട് എന്റെ പോക്കിനെ നോക്കി നില്‍ക്കാനേ അവള്‍ക്ക് കഴിഞ്ഞുള്ളു.

 

പത്തു മിനിറ്റ് കഴിഞ്ഞ് അവള്‍ എനിക്ക് കോൾ ചെയ്തെങ്കിലും ഞാൻ എടുത്തില്ല. നല്ല ദേഷ്യം എനിക്ക് അവളോട് തോന്നിയിരുന്നു. അതുകൊണ്ട്‌ തല്‍ക്കാലത്തേക്ക് അവളോട് സംസാരിക്കാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല.

 

എന്റെ ഫ്ലാറ്റിന് മുന്നില്‍ വച്ച് അവളുടെ ഫ്ലാറ്റ് ഡോറിനെ എത്ര നേരം നോക്കി നിന്നെന്ന് അറിയില്ല. അവസാനം കണ്ണുകൾ നിറഞ്ഞു വന്നപ്പോ അതിനെ തുടച്ചു കൊണ്ട്‌ എന്റെ വീട്ടിലേക്ക് കേറി. ശേഷം യാന്ത്രികമായി ഉള്ളില്‍ നിന്ന് പൂട്ടിയ ശേഷം ചാവി അതിൽ തന്നെ വിട്ടിട്ട് സോഫയിൽ കിടന്നു.

 

പ്രഷോബ് ചേട്ടനെ ഇഷ്ട്ടമില്ലെങ്കിൽ പോലും അയാളെ കളയില്ലെന്ന പോലെയാണ് അവള്‍ സംസാരിച്ചത്. അപ്പോ എനിക്കും അഞ്ചനയ്ക്കും ഒരിക്കലും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന സത്യം ലാവയിൽ വീണത് പോലെ ചുട്ടെരിച്ചു.

 

അവളുമായുള്ള അവിഹിത ബന്ധമല്ല ഞാൻ ആഗ്രഹിക്കുന്നത്… അവളെ എന്റെ ഭാര്യയായി കിട്ടാനാണ് ഞാൻ കൊതിക്കുന്നത്. അവളെ കൂടാതെ വേറൊരു പെണ്ണിനെയും എനിക്ക് സ്നേഹിക്കാന്‍ കഴിയില്ല… മറ്റൊരു പെണ്ണിനെയും എനിക്ക് സ്വീകരിക്കാനും കഴിയില്ല.

 

പക്ഷേ അഞ്ചനയെ എന്റെ ഭാര്യയായി കിട്ടുകയില്ലെന്ന ചിന്ത എന്നെ കൊല്ലാക്കൊല ചെയ്തു. അവളില്ലാതെ ഞാൻ എങ്ങനെ ജീവിക്കും..? എന്റെ അഞ്ചന ഇല്ലാതെ ഞാൻ എന്തായി തീരും..?

 

പെട്ടന്ന് പാറ പൊട്ടിക്കുന്ന ചുറ്റിക കൊണ്ട്‌ എന്റെ ഹൃദയത്തെ പ്രഹരിച്ചത് പോലെ വേദന അനുഭവപ്പെട്ടതും, കരഞ്ഞു കൊണ്ട്‌ സോഫയിൽ നിന്ന് താഴെ വീണു ഞാൻ പിടഞ്ഞു പോയി. ശ്വാസമെടുക്കാൻ പോലും പാടുപെട്ടു.

 

ഇതിനു മുമ്പ് ഒരിക്കലും തോന്നാത്ത ഒരു തരം ഭീതി എന്റെ ഹൃദയത്തെയും മനസ്സിനെയും പൊതിഞ്ഞു മൂടി.

 

എന്റെ ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നത് പോലെ തോന്നി…. നേരത്തെ ഉണ്ടായിരുന്ന എന്റെ ചിന്തകൾ പോലും ക്ഷയിക്കുന്നായും അനുഭവപ്പെട്ടു.

 

ആയിരക്കണക്കിന് തേനീച്ചകള്‍ എന്റെ തലച്ചോറിനെ കുത്തി കുടയുന്നത് പോലെ തോന്നി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *