അഞ്ചന ചേച്ചി 6 [Eros – God of Lust] 855

എന്റെ തല പിടിച്ചുകൊണ്ട് ഞാൻ കരഞ്ഞു. പെട്ടന്ന് എന്റെ ഹൃദയത്തെ പിന്നെയും ആ ചുറ്റിക പ്രഹരിച്ചു.

 

അലറി കൊണ്ട്‌ ചാടിയെഴുന്നേറ്റ ഞാൻ നെഞ്ചിനെ അമര്‍ത്തി കൊണ്ട്‌ ഭ്രാന്തനെ പോലെ അങ്ങോട്ടുമിങ്ങോട്ടും വിരണ്ടു നടന്നു.

ഞാൻ ഭ്രാന്തനായി മാറുകയാണോ?

എന്റെ ഹൃദയത്തിൽ ഏര്‍പ്പെട്ട വേദനയെ താങ്ങാന്‍ കഴിയാതെ വന്നപ്പോ, താല്‍ക്കാലികമായി എന്റെ തലച്ചോറ്‌ അതിന്‍റെ പ്രവര്‍ത്തനത്തെ നിർത്തി വയ്ക്കാൻ ശ്രമിക്കുന്നത് പോലെ തോന്നി.

 

എന്റെ കാഴ്ച പെട്ടന്ന് മങ്ങി… ശ്വാസം കിട്ടാതെ വന്നു…. ബെഞ്ചിന് വല്ലാത്ത ഭാരവും വേദനയും കൂടി കൊണ്ടിരുന്നു.

 

ആവശ്യത്തിലധികം കാറ്റ്‌ നിറഞ്ഞ് പൊട്ടാറായ ബലൂൺ പോലെയായിരുന്നു എന്റെ ഹൃദയം.

തീര്‍ച്ചയായും അത് ഇപ്പൊ പൊട്ടുമെന്ന് ഞാൻ ഭയന്നു.

 

എന്റെ ഹൃദയം വലിഞ്ഞു മുറുകാൻ തുടങ്ങി.. പെട്ടന്ന് എന്റെ ചിന്തകളെ മറ്റാരോ ഏറ്റെടുത്തത് പോലെയാണ് തോന്നിയത്‌.

എന്താണ് എനിക്ക് സംഭവിക്കുന്നത്..?

 

ബാൽക്കണിയിൽ പോയി താഴേക്ക് ചാടണം എന്ന പ്രേരണ എന്റെ മനസ്സിനെ ആക്രമിച്ചു.. എങ്ങോട്ടെങ്കിലും ഇറങ്ങി ഓടണം എന്ന ചിന്തയും ഉടലെടുത്തു…

എന്റെ ഫ്ലാറ്റിനകത്തുള്ള എല്ലാറ്റിനെയും അടിച്ചു തകര്‍ക്കാന്‍ എന്റെ കൈകൾ തരിച്ചു… എന്റെ മുഖവും ദേഹവും മാന്തി പൊളിക്കാനുള്ള ക്രോധപാരവശ്യം എന്നില്‍ നിറഞ്ഞു.

 

എല്ലാത്തിനേയും നശിപ്പിക്കണമെന്ന ഒരു തരം ഭ്രാന്ത് എന്റെ മനസ്സിനെ ആക്രമിച്ച് എന്റെ നല്ല ചിന്തകളെ മൂടി.

ഉടനെ ടീപ്പോയിൽ വച്ചിരുന്ന എന്റെ മൊബൈലിനെ യാന്ത്രികമായി ഞാൻ എടുത്തു… ടിവിയെ നോക്കി എറിയാനായി എന്റെ കൈയിനെ ഞാൻ ആഞ്ഞതും…!!

 

എന്റെ ഫ്ലാറ്റ് വാതിലിന്‍റെ ലോക്കിൽ ചാവി ഇടുന്ന ശബ്ദം എന്നെ സ്തംഭനാവസ്ഥയിൽ ആക്കി.

 

“അഞ്ചന..!” പെട്ടന്ന് എന്റെ മനസ്സും നാവ് ഒരുപോലെ മൊഴിഞ്ഞു.

 

ആ പേര് ഒരു ഊര്‍ജ്ജമായി എന്റെ ഉള്ളിലേക്ക് പടർന്നു. ദുഷ്ട ശക്തിയെ തുരത്താൻ വന്ന മാലാഖയെ പോലെ ആ ഊര്‍ജ്ജം എന്റെ ഭ്രാന്തിനെ ബഹിഷ്കരിച്ചു.

 

അപ്പോൾ മാത്രമാണ് സാധാരണ ഗതിയിൽ എനിക്ക് ചിന്തിക്കാൻ കഴിഞ്ഞത്. എന്റെ കണ്ണിലെ ഇരുട്ട് മാറി പ്രകാശം നിറഞ്ഞു. എന്റെ മനസിനെ പൊതിഞ്ഞിരുന്ന ആ ഭയവും മന്ദഗതിയിൽ അലിയാൻ തുടങ്ങി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *