അഞ്ചന ചേച്ചി 6 [Eros – God of Lust] 855

ഒന്നും സംസാരിക്കാന്‍ കഴിയാതെ അവള്‍ വായ അടയ്ക്കുകയും തുറക്കുകയും മാത്രം ചെയ്തു.

 

“പിന്നേ നി അഞ്ചനയോട് അങ്ങനെ പറഞ്ഞത് കുഴപ്പമില്ലെങ്കിൽ, അതേ കാര്യങ്ങളെ ഞാൻ നിന്റെ ഭര്‍ത്താവിനോട് പറഞ്ഞാലും കുഴപ്പമുണാടാവില്ല, അല്ലേ? നിന്റെ അനുവാദം ഇല്ലാതെ നിന്റെ ഏതെങ്കിലും കൂട്ടുകാരിയോട് ഞാൻ പറഞ്ഞിരുന്നെങ്കിൽ നി സഹിക്കുമായിരുന്നോ?”

കലി അടങ്ങാതെ ഞാൻ ചോദിച്ചതും അവള്‍ പേടിയോടെ നോക്കിയിരുന്നു.

 

“അന്ന് നമ്മൾ പൂര്‍ണമായ സെക്സ് ചെയ്യാൻ ഒരുങ്ങിയതാണ്, പക്ഷേ നിന്റെ കുറ്റബോധവും നിന്റെ മാനസിക അവസ്ഥയും മനസിലായത് കൊണ്ട്‌ ഞാനായിട്ട് ഒഴിഞ്ഞുമാറി. എന്നാല്‍ നമ്മൾ മാത്രം അറിയാവുന്ന കാര്യം ആയിരുന്നിട്ട് പോലും, എന്റെ വികാരത്തെ ഞാൻ അന്ന് ദേഷ്യത്തില്‍ പറഞ്ഞപ്പോൾ നീ എന്നെ തല്ലുകയാണ് ചെയ്തത്. അങ്ങനെയിരിക്കെ, ഇക്കാര്യം നി മൂന്നാമത് ഒരാളോട് പറഞ്ഞത് മാത്രം നിനക്കെങ്ങനെ ന്യായീകരിക്കാൻ കഴിഞ്ഞു?”

 

ഞാൻ ചോദിച്ചത്‌ കേട്ട് അവളുടെ മുഖം വിളറി വെളുത്തു.

 

അവൾ എന്തൊക്കെയോ പറയാൻ ശ്രമിച്ചു.. പക്ഷേ ഒറ്റ വാക്ക് പോലും അവള്‍ക്ക് ഉരുവിടാനായില്ല.

 

“നീയെന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്, അല്ലേ?”

ഞാൻ ചോദിച്ചതും അവൾ തലയാട്ടി.

 

“നി എന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന് നി പോലും പറഞ്ഞിട്ടുണ്ട്, ശരിയല്ലേ?”

അതിനും അവൾ തലയാട്ടി.

“എന്നിട്ട് പോലും നിങ്ങളുടെ കൂട്ടുകെട്ടിനെ എന്നില്‍ നിന്നും നി രഹസ്യമാക്കി വച്ചു. എന്നെ കുറിച്ചുള്ള വിവരങ്ങൾ ഒക്കെയും ദിനംപ്രതി നി അവള്‍ക്ക് കൊടുത്തു കൊണ്ടിരുന്നു, അതും രഹസ്യമായി. നമ്മുടെ ആ രഹസ്യത്തെകുറിച്ച്  നമ്മൾ നേരത്തെ സംസാരിച്ച് ഒരു ധാരണയില്‍ വന്നതാണ്. എന്നിട്ടും, എന്റെ അനുവാദം പോലുമില്ലാതെ നി അവളോട് ആ കാര്യത്തെ കുത്തി പൊക്കി. അങ്ങനെയെങ്കിലും അഞ്ചന എന്നെ വെറുക്കുമെന്ന് നി കരുതി… എന്നില്‍ നിന്നും അവള്‍ അകന്നു പോകുമെന്ന് കരുതി.”

 

ഞാൻ അവളെ കുറ്റപ്പെടുത്തിയതും അവള്‍ പെട്ടന്ന് എന്തോ പറയാൻ തുടങ്ങി.

 

“ഇതൊക്കെ നിനക്ക് ന്യായീകരിക്കാനാണ് തോന്നുന്നതെങ്കിൽ, എനിക്ക് നിന്നോട് കൂടുതലായി ഒന്നുംതന്നെ പറയാനില്ല. പിന്നെ, നിന്റെ ആ  കാര്യങ്ങള്‍ ആയാലും, ഞാനും അഞ്ചനയും തമ്മിലുള്ള കാര്യങ്ങള്‍ ആയാലും, അതൊന്നും നിന്നോട് ചർച്ച ചെയ്യാനും ഞാൻ താല്പര്യപ്പെടുന്നില്ല.” ഒരു ദയയുമില്ലാതെ വെട്ടി മുറിച്ചത്‌ പോലെയാണ് ഞാൻ പറഞ്ഞത്.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *