അഞ്ചന ചേച്ചി 6 [Eros – God of Lust] 855

 

എനിക്ക് ശെരിക്കും ഭ്രാന്ത് പിടിച്ചത് പോലെയായി. അവളുടെ സംസാരത്തിൽ ഒരു തരി സ്നേഹം പോലും ഇല്ലായിരുന്നു.

 

എന്റെ തലച്ചോറ്‌ പൊട്ടിച്ചിതറിയത് പോലെ തോന്നി. തീക്കനലിൽ ഇട്ടത് പോലെ എന്റെ ഹൃദയം വെന്തുരുകി. എന്റെ കണ്ണിലെ ഞരമ്പുകൾ വലിഞ്ഞു പൊട്ടിയത് പോലെ വേദനിച്ചു.

 

വേദന മാത്രം എന്നില്‍ നിറഞ്ഞു നിന്നു… താങ്ങാന്‍ കഴിയാത്ത വേദന.

 

ഇത്തവണ എന്റെ കൈയിലുള്ള ഫോൺ ടിവിക്ക് നേരെ പറന്നു. ടിവി സ്ക്രീനിനെ പൊട്ടിച്ചു കൊണ്ട്‌ മൊബൈലും താഴെക്ക് വീണു. മൊബൈലിന്റെ ഡിസ്‌പ്ലേയും പൊട്ടിച്ചിതറി.

 

അവിടെ കിടന്ന കസേരയെ പൊക്കി സോഫയെ ഞാൻ അടിച്ചു.. പക്ഷേ കസേര പൊട്ടി എന്നല്ലാതെ സോഫ പൊട്ടിയില്ല. അതെന്നെ കൂടുതൽ കോപകുലനാക്കി.

ഉടനെ മറ്റൊരു കസേര എടുത്തു കൊണ്ടുപോയി ടിവിയെ പൂര്‍ണമായി അടിച്ചു തകർത്തു… ആ കസേരയെ ചുവരില്‍ അടിച്ച് അതിനെയും പൊട്ടിച്ചു. ശേഷം കസേരയുടെ കാല് കൊണ്ട്‌ സോഫയെ ഞാൻ കുത്തി കീറി പൊളിച്ചു… അതിനെ ഞാൻ വലിച്ചും കീറി.

 

കലി അടങ്ങാത്ത എന്റെ പൊട്ടിയ ഫോൺ എടുത്ത് തറയില്‍ പിന്നെയും എറിഞ്ഞതും അത് പൊട്ടി പിളര്‍ന്നു.

 

പിന്നേ മറ്റൊരു കസേര കൊണ്ട്‌ ടേബിളിനെ അടിച്ചു പൊട്ടിച്ചു. അതിൽ ഉണ്ടായിരുന്നു രണ്ട് കുപ്പി ഗ്ളാസും ഞാൻ എറിഞ്ഞു പൊട്ടിച്ചു. മുഴു ഭ്രാന്തനെ പോലെ അലറി വിളിച്ചു കൊണ്ട്‌ ഹാളില്‍ കണ്ട എല്ലാത്തിനെയും ഞാൻ അടിച്ചു പൊട്ടിച്ച് നശിപ്പിച്ചു.

 

അവസാനം ഹാളില്‍ തന്നെ കിടന്നുകൊണ്ട് കരഞ്ഞു വിളിച്ചെങ്കിലും കേൾക്കാൻ ആരും ഇല്ലായിരുന്നു. സങ്കടം സഹിക്കാൻ കഴിയാതെ എന്റെ നെഞ്ചത്തു തലയിലും ഞാൻ സ്വയം അടിച്ചു. എന്റെ കൈയും നെഞ്ചും എല്ലാം മാന്തി പൊളിച്ച്. തറയില്‍ മുഷ്ടി ചുരുട്ടി ഇടിച്ചു.

 

പക്ഷേ എന്നിട്ടും എന്റെ സങ്കടവും വേദനയും മാറിയില്ല. ഞാൻ നിലവിളിച്ചു കരഞ്ഞു… തൊണ്ട പൊട്ടിയതും എന്റെ തേങ്ങൽ മാത്രമാണ് പുറത്തേക്ക്‌ വന്നത്. അവസാനം അവശനായി കിടന്നു ഞാൻ ഉറങ്ങി.

 

എപ്പോഴെങ്കിലും ഉണരുമ്പോള്‍ പിന്നെയും കരഞ്ഞു കൊണ്ട്‌ പിന്നെയും ഉറങ്ങും. അങ്ങനെ എത്ര തവണ ഞാൻ ഉണര്‍ന്നു കരഞ്ഞു എന്നുപോലും എനിക്കറിയില്ല.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *