അഞ്ചന ചേച്ചി 6 [Eros – God of Lust] 855

 

അവളുടെ കരച്ചില്‍ എന്റെ ഹൃദയത്തെ കീറി മുറിക്കാൻ തുടങ്ങി… അവളുടെ വേദന എന്റെ മനസ്സിനെ തകര്‍ത്ത് കൊണ്ടിരുന്നു.

 

“ചേച്ചി..!!” വിളിച്ചുകൊണ്ട് അവളെ തൊട്ടതും എന്റെ കൈയിനെ തട്ടി തെറിപ്പിച്ചു.

ഇനിയും ഇവിടെ ഇരുന്നാല്‍ ഞാൻ ഭ്രാന്തനായി മാറുമെന്ന് തോന്നിയതും ഞാൻ വേഗം എഴുനേറ്റ് ബാൽക്കണിയിൽ പോയി നിന്നു.

 

മണിക്കൂറുകൾ കഴിഞ്ഞാണ് ഞാൻ അകത്തേക്ക് വന്നത്. ചേച്ചി ബെഡ്ഡിന് നടുക്കായി മൂടി പുതച്ച് ഉറങ്ങി കഴിഞ്ഞിരുന്നു.

 

ലൈറ്റ് നന്നായി ഡിം ചെയ്തിട്ട് നീറുന്ന മനസ്സോടെ ഞാൻ സോഫയിൽ പോയി കിടന്നു.

 

എന്തിനാണ് മറിയ അഞ്ചനയോട് ആ കാര്യമൊക്കെ പറഞ്ഞത്? അതൊക്കെ പറഞ്ഞപ്പോൾ മറിയയ്ക്ക് എന്ത് ഗുണമാണ് ലഭിച്ചത്‌?! പക്ഷെ ഒന്നിനും ഉത്തരം കിട്ടിയില്ല.

 

എന്തെങ്കിലും ആവട്ടെ. അറിയാത്ത കാര്യത്തിന് തല എന്തിന്‌ പുണ്ണാക്കണം?

എന്തായാലും, പിന്നീട് എപ്പോഴെങ്കിലും, എനിക്കും മറിയയ്ക്കും ഇടയില്‍ നടന്ന ആ കാര്യത്തെ പറയാൻ തന്നെയാണ് ഞാനും വിചാരിച്ചിരുന്നത്. പക്ഷേ പറയുന്നതിനു മുന്‍പ് മറിയയുടെ സമ്മതം കൂടി വാങ്ങിയ ശേഷം മാത്രം പറയാനായിരുന്നു വിചാരിച്ചത്.

 

എന്റെ കലുഷിതമായ മനസ്സ് എന്റെ നിയന്ത്രണത്തിൽ ഇല്ലായിരുന്നു. ഓരോ ചിന്തകളും എന്നെ കൊല്ലുന്നത് പോലെ അനുഭവപ്പെട്ടു.

 

അവസാനം എങ്ങനെ ഞാൻ ഉറങ്ങി എന്നുപോലും എനിക്ക് അറിയില്ലായിരുന്നു.

****************

 

രാവിലെ എഴുന്നേറ്റപ്പോ ഹാളില്‍ ചേച്ചി ഇല്ലായിരുന്നു. റൂമിൽ പോയി നോക്കി.. അവിടെയും ഇല്ലായിരുന്നു.

 

എന്റെ ഫ്ലാറ്റാകെ നോക്കിയിട്ടും ചേച്ചിയെ കണ്ടില്ല. എനിക്കെന്തൊ ഭയം തോന്നിയതും അവള്‍ക്ക് ഞാൻ കോള്‍ ചെയ്തു. ഉടനെ അവൾ എടുത്തപ്പോഴാണ് ശ്വാസം നേരെ വീണത്.

 

‘ഡ്രസ് മാറാനും എന്റെ പാസ്പോര്‍ട്ട് എടുക്കാനും വേണ്ടി ഞാൻ ചേട്ടന്റെ ഫ്ലാറ്റിൽലേക്ക് വന്നു..’ ചേച്ചി ഫോണിൽ പറഞ്ഞു. ‘പിന്നേ എന്റെ വിസ കാര്യത്തിനു വേണ്ടി എത്ര മണിക്കാ  ഇറങ്ങേണ്ടത്?” അവള്‍ തിരക്കി.

 

“എട്ടര ആവുമ്പോ ഇറങ്ങാം, ചേച്ചി.” മറുപടി പറഞ്ഞതും അവൾ കട്ടാക്കി, ചെറിയൊരു അകല്‍ച്ച എന്നോട് കാണിക്കാൻ ശ്രമിക്കുന്നത് പോലെ!

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *