ക്ഷീണം വക വയ്ക്കാതെ ഞാൻ എണീറ്റ് ഫ്രഷാകാനായി ബാത്‌റൂമിലോട്ട് പോയി…
ഞാൻ ഹാളിലേക്ക് ചെല്ലുമ്പോൾ അമ്മ ചായ കുടിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു…
ആ..മോൻ റെഡിയായോ… അവരിപ്പോൾ വരും..
ഞാൻ:-പനി എങ്ങനെയുണ്ടമ്മേ…
അമ്മ:-കുറവുണ്ടടാ…അമ്മയ്ക്കിപ്പോൾ പനിയൊന്നുമല്ല പ്രശ്നം…എന്റെ മക്കളുടെ വിഷമം കാണാൻ ഇടവരുത്തല്ലേയെന്നുള്ള പ്രാർത്ഥനയെ ഉള്ളൂ…
ദിയയും കാർത്തുവും റെഡിയായി ഞങ്ങൾക്കരികിലേയ്ക്ക് വരുന്നുണ്ടായിരുന്നു…ഞാനറിയാതെ കാർത്തുവിനെ നോക്കി വായും പൊളിച്ചിരുന്നു പോയി….ആര് കണ്ടാലും കൊതിയ്ക്കുന്നത്ര സുന്ദരിയായിട്ടുണ്ടായിരുന്നു എന്റെ കാർത്തുപ്പെണ്ണ്….പിങ്ക് കളറിലുള്ള ഫുൾ പാവാടയും അതേ കളറിലുള്ള ബ്ലൗസുമായിരുന്നു കാർത്തു അണിഞ്ഞിരുന്നത്…
കണ്ണെഴുതി പോട്ടൊക്കെ തൊട്ട് മുന്നിൽ വന്ന് നിന്നപ്പോൾ ഞാനിത് വരെ കാണാത്ത ഒരു മാലാഖയെപ്പോലാണവളെന്നെനിയ്ക്ക് തോന്നി…
ദിയ:-അതേ…ഈ വായൊന്നടച്ചു വയ്ക്കാമോ…ഇതെന്താ..ആദ്യയിട്ട് കാണുന്ന പോലെ നോക്കിയിരിക്കുന്ന…
അധികം നോട്ടമൊന്നും വേണ്ടട്ടോ…ഇത്രയൊക്കെ ആയ സ്ഥിതിയ്ക്ക് ഇനി റിസൾട്ട് അറിഞ്ഞിട്ടു മതി ബാക്കിയൊക്കെ…
അമ്മ:-ഒന്ന് മിണ്ടതിരിയെടി പെണ്ണേ…എവിടെ എന്താ പറയേണ്ടതെന്നൊരു നിശ്ച്ചയോമില്ലാത്തോരു സാധനം…വാ..മോളെ..ഈ പൊട്ടിക്കാളി പറയുന്നതൊന്നും മോള് കാര്യമാക്കേണ്ട..
കാർത്തുവിനെ അമ്മ അരികിലേക്ക് വിളിച്ചു കൊണ്ട് പറഞ്ഞു…
അമ്മയുടെ മുന്നിൽ വച്ചുള്ള ദിയയുടെ അന്തവും കുന്തവുമില്ലാത്ത സംസാരത്തിൽ ചമ്മി ഒരു പരുവത്തിലായിരുന്ന കാർത്തുവിന് അമ്മയുടെ വാക്കുകൾ ആശ്വാസം നൽകുന്നതായിരുന്നു .കാർത്തു അമ്മയുടെ അടുത്തായിരുന്നു…
അമ്മ:-ഇന്നലെ ദിയ പറഞ്ഞു നിങ്ങളുടെ ഇഷ്ടം മനസ്സിലാക്കിയപ്പോൾ അച്ഛനതൊരു ഷോക്ക് ആയിരുന്നു…പക്ഷെ അമ്മയത് കുറെ നാളായി മനസ്സിൽ ആഗ്രഹിച്ചിരുന്നത് കൊണ്ട് കേട്ടപ്പോൾ സന്തോഷമാണ് തോന്നിയത്…പക്ഷെ ഇപ്പോഴും അമ്മയ്ക്ക് ആഗ്രഹിക്കാനും എന്റെ മക്കളെ പിരിക്കരുതെയെന്നു പ്രാർത്ഥിക്കാനും മാത്രമേ സാധിക്കുകയുള്ളൂ…കാരണം ഞങ്ങൾക്കുമൊരു മകൾ ഇതേ പ്രായത്തിൽ വളർന്ന് വരുന്നുണ്ട് …അവളുടെ ഭാവിയെക്കുറിച്ച് ഞങ്ങൾക്കും ആഗ്രഹങ്ങളും സങ്കൽപ്പങ്ങളുമൊക്കെയുണ്ട്..ഞാൻ ദിയയെപ്പോലെ തന്നെയാണ് മോളേയും കണ്ടിരിക്കുന്ന…
പോരാത്തതിന് ശിവേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മകളും…. അറിയാത്തവർ ആയിരുന്നെങ്കിൽ ചോദിച്ചു നോക്കയെങ്കിലും ചെയ്യാമായിരുന്നു…ഇതിപ്പോൾ മക്കളെപ്പോലെ തന്നെ സത്യന്റെയും ലതികയുടെയും തീരുമാനം എന്തായാലും അഗീകരിക്കാൻ മാത്രമേ അച്ഛനും അമ്മയ്ക്കും സാധിക്കുകയുള്ളൂ…എന്തായാലും രണ്ടാളും അമ്പലത്തിൽ പോയി പ്രാർഥിച്ചിട്ട് വാ…അമ്മയ്ക്ക് സുഖമുണ്ടായിരുന്നെങ്കിൽ അമ്മയും കൂടെ വന്നേനെ… അമ്മയതും പറഞ്ഞു നേരേ നോക്കിയത് വാതിൽ കടന്ന് വരുന്ന അച്ഛന്റെ മുഖത്തേയ്ക്കായിരുന്നു…ഞാൻ നോക്കിയപ്പോൾ അച്ഛന്റെ മുഖം വല്ലാതെ വാടിയിരുന്നു…
പൊന്ന് മോനെ ഒരു രക്ഷയുമില്ല അടിപൊളി ശെരിക്കും ഇത് വായിക്കുമ്പോൾ നേരിട്ട് കാണുന്ന ഒരു അനുഭൂതി തരാൻ കഴിയുന്നത് ഒരു വല്യ കാര്യമാ
ഇനി കഥയിൽ മാറ്റം വരുമായിരിക്കും
തുടരുക.????
ആ നമ്പർ വാങ്ങി കൊണ്ട് പോയ സാധനം ഇനി അലമ്പ് ഉണ്ടാക്കും എല്ലാം മൂഞ്ചും??
☺️
അത് ഞാനും മനസിലോർത്തു
കൃത്യമായ ഇടവേളകളിൽ കഥ തരുന്നതിനു നന്ദി…
അടിയുറച്ച സ്നേഹവും കാമം അല്ലാത്ത സമയത്തുള്ള ദിനുവിന്റെ സഹോദരികളോടുള്ള സ്നേഹവും അവർക്ക് തിരിച്ചുള്ള സ്നേഹവും എനിക്ക് മിക്കപ്പോഴും ഒരു നോവ് ആയിരുന്നു. സ്നേഹിക്കാനും തല്ലുകൂടാനും ഒരേ ഗർഭപാത്രത്തിൽ നിന്നുള്ള സഹോദരി ഇല്ലാത്തതു കൊണ്ട് ആയിരിക്കാം അങ്ങനെ തോന്നാൻ കാരണം. ദൈവത്തോട് ആകെ പിണങ്ങൻ ഉള്ള കാരണം അതാണ്. പിന്നെ എനിക്ക് തോന്നുന്നത് ഞാൻ ഭാവിയിൽ കെട്ടുന്നത് സഹോദരി ഉള്ള വീട്ടിൽ നിന്നും ആയിരിക്കും എന്നതവാം അതിന്റെ ഉത്തരം എന്നാണ്. എന്തൊക്കെ ആണേലും എന്റെ 15 ഇഷ്ട കഥകളിൽ ഇതിനു സ്ഥാനം ഇണ്ട്. അതിനാൽ തന്നെ ഈ കഥ ഇഷ്ട്ടപ്പെട്ടു.. കട്ടെടുക്കുന്നു..
Nice story ellam polichu Baki eppozha