അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 12 [രാജർഷി] 464

വന്നതൊഴിച്ചാൽ ഇവരുടെ കത്തിയടി മാത്രം ബാക്കി ഈ സമയമത്രയും…ഞാൻ കഴിഞ്ഞ ജന്മത്തിൽ എന്തോ വലിയ പാപം ചെയ്തിട്ടുണ്ടാകാം…ഇത് പോലൊരു ഗതി ഒരു കാമുകനും വരുത്തരുതേ…മനസ്സിൽ ചിന്ദിച്ചു കൊണ്ട് തലയുയർത്തി നോക്കിയത് നേരെ സത്യനച്ഛന്റെ മുഖത്തേയ്ക്ക് ഒരു നിമിഷം എന്റെ നെഞ്ചിൽ കൂടി ഒരു കൊള്ളിയാൻ മിന്നിമറഞ്ഞോയെന്നൊരു സംശയം ഇല്ലാതില്ല…പുള്ളി എന്നെത്തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുന്നു അച്ചനോട് സംസാരിക്കുന്നുമുണ്ട്…ഞാൻ ഒരു വിളറിയ ചിരി വരുത്തി…എവിടെ… പുള്ളിയുടെ മുഖത്ത് യാതൊരു വിധത്തിലുള്ള ഭാവമാറ്റവും ഉണ്ടായിരുന്നില്ല…ഒരു കാര്യത്തിൽ തീരുമാനമായി…കാർത്തുവിനെ എനിയ്ക്ക് തരാൻ പോകുന്നില്ലെന്ന് മാത്രമല്ല…ഈ ഒരു തവണ കൂടെ കഴിഞ്ഞാൽ എന്നെയി വീടിന്റെ ഏഴയലത്തേയ്ക്ക് അടുപ്പിക്ക പോലുമുണ്ടാകില്ല…
ആരുമില്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്ന് പറഞ്ഞത് പോലെ രക്ഷകയുടെ വേഷത്തിൽ അതാ വരുന്നു…ലതി
കമ്മയും നോമിന്റെ സ്വന്തം രാധമ്മയും…
ശിവേട്ടാ..വാ മോനെ ഇനി കഴിച്ചിട്ടാകാം ബാക്കി കാര്യങ്ങളൊക്കെ…ലതികമ്മ ഭക്ഷണം കഴിക്കാനായി വിളിച്ചു…ഹൊ ഒരാൾക്കെങ്കിലും ഞാനിവിടെയുണ്ടെന്നുള്ള കാര്യം മനസ്സിലായല്ലോ..ആശ്വാസം…
കഴിച്ചിട്ടിനിയെന്താ ബാക്കി കാര്യം…നൈസായിട്ടു ഒഴിവാക്കാനായിരിക്കും…അല്ല സാധാരണ ഇത് പോലുള്ള സാഹചര്യങ്ങളിൽ തീരുമാനങ്ങൾ കഴിഞ്ഞിട്ടാണ് ഭക്ഷണം കൊടുക്കണോ…കഴിക്കണോയെന്നൊക്കെയുള്ള ചടങ്ങ് ഉണ്ടാകാറുള്ളത്…
അച്ഛൻ എണീറ്റപ്പോൾ ഞാനും യാന്ത്രികമായി അച്ചന്റെ പിറകെ നടന്നു…
പോകുന്ന വഴിയിലൊക്കെ ഞാൻ കാർത്തുവിനെ തിരയുന്നുണ്ടായിരുന്നു..എന്നെ ചെകുത്താനും കടലിനും ഇടയ്ക്ക് തള്ളിയിട്ടിട്ട് എവിടെപ്പോയി ഒളിച്ചോ ആവോ…തരി പോലുമില്ല കണ്ടു പിടിക്കാൻ…..അങ്ങനെ കൈ കഴുകി വന്ന് ഞാൻ അച്ഛന്റെ അടുത്തതായി ആസനസ്തനായി…അച്ചന്മാരും അമ്മമാരും ജോടികളായി ടേബിളിന് ഇരുവശത്തുമായി..ഇരിക്കുന്നുണ്ട്..ടേബിളിൽ വെള്ളം അല്ലാതെ വേറൊന്നും നോക്കിയിട്ട് കാണാനുമില്ല..
ഇനി ടെൻഷൻ മൂത്ത് എന്റെ കാഴ്ച്ചശക്തി കുറഞ്ഞതാണോ…ഏയ്…
ഇനിയിപ്പോൾ വെള്ളം കഴിക്കാനായിരിക്കോ…കൈ കഴുകിയിരുന്നത്….
എന്റെ കൊനഷ്ട് ചിന്തകൾക്കൊക്കെ അവസാനം കുറിച്ചു കൊണ്ട് അതാ വരുന്നു കാർത്തുവും ദിയയും ഭക്ഷണം നിറച്ച പാത്രങ്ങളുമായി…അമ്പലത്തിൽ പോയപ്പോൾ ഇട്ടിരുന്ന അതേ വേഷത്തിൽ തന്നെയാണ് രണ്ട് പേരും…കാർത്തു കരഞ്ഞിട്ടുണ്ടെന്നു മുഖം കണ്ടപ്പോൾ മനസ്സിലായി…ദിയയുടെ മുഖത്ത് പ്രത്യേകിച്ചോരു ഭാവവുമില്ല… ദിയ എന്നെ നോക്കി ചിരിച്ചെന്നു വരുത്തി…കാർത്തു എന്റെ മുഖത്തേയ്ക്ക് നോക്കുന്നു പോലുമില്ല…അടിപൊളി..എനിയ്ക്കിങ്ങനെ തന്നെ വരണം…എന്തൊക്കെയായിരുന്നു…
വിവാഹ കമ്പോളത്തിൽ കാമുകന്മാർക്ക് അന്നും ഇന്നും പുല്ലുവില +കാലിത്തീറ്റ….
കാർത്തുവും ദിയയും എല്ലാവർക്കും ഭക്ഷണം വിളമ്പി…കാർത്തുവായിരുന്നു എനിയ്ക്ക് വിളമ്പിയത്..ഞാനവളുടെ മുഖത്തേയ്ക്ക് നോക്കാനായി മുഖം തിരിച്ചതും ദാ കിടക്കുന്നു ചട്ടീം കലോം… കാർത്തുവിന്റെ അച്ഛൻ എന്നെ നോക്കിയിരിക്കുന്നു…അതോടെ ഞാൻ ആ ശ്രമം ഉപേക്ഷിച്ച് കഴിക്കാൻ തുടങ്ങി..ഇടയ്ക്ക് മുഖമുയർത്തി നോക്കുമ്പോൾ ഒക്കെ കാർത്തുവിന്റെ അച്ഛൻ കഴിക്കുന്നതിനിടയിലും എന്നെ നോക്കുന്നുണ്ടായിരുന്നു…
എന്തൊനാടെയിത് മോളെയെനിയ്ക്ക് തരാൻ ഇഷ്ടമില്ലെങ്കിൽ വേണ്ടെന്നെ… അതിനിങ്ങനെ നോക്കിപ്പീടിപ്പിക്കണോ…
കഴിഞ്ഞ ദിവസം വന്നപ്പോൾ എന്തൊക്കെയായിരുന്നു..മോനെന്ന് ഒരു നൂറ് വട്ടമെങ്കിലും വിളിച്ചിരുന്ന മനുഷ്യൻ ആണെന്നോർക്കണം പാതിരാത്രി എനിയ്ക് വേണ്ടി ഭക്ഷണം ചൂടാക്കുന്നു…രാവിലെ വന്നിട്ട് കഴിച്ചിട്ട് പോയാൽ മതിയെന്ന് പറയുന്നു…എന്തൊക്കെയായിരുന്നു…
അല്ല മൂപ്പരെ പറഞ്ഞിട്ടും കാര്യമില്ല..ആറ്റിൽ കളഞ്ഞാലും അളന്ന്

The Author

52 Comments

Add a Comment
  1. പൊന്ന് മോനെ ഒരു രക്ഷയുമില്ല അടിപൊളി ശെരിക്കും ഇത് വായിക്കുമ്പോൾ നേരിട്ട് കാണുന്ന ഒരു അനുഭൂതി തരാൻ കഴിയുന്നത് ഒരു വല്യ കാര്യമാ

  2. ഇനി കഥയിൽ മാറ്റം വരുമായിരിക്കും
    തുടരുക.????

  3. ആ നമ്പർ വാങ്ങി കൊണ്ട് പോയ സാധനം ഇനി അലമ്പ് ഉണ്ടാക്കും എല്ലാം മൂഞ്ചും??

    1. ☺️

    2. അത് ഞാനും മനസിലോർത്തു

  4. ഇരിഞ്ഞാലക്കുടക്കാരൻ

    കൃത്യമായ ഇടവേളകളിൽ കഥ തരുന്നതിനു നന്ദി…
    അടിയുറച്ച സ്നേഹവും കാമം അല്ലാത്ത സമയത്തുള്ള ദിനുവിന്റെ സഹോദരികളോടുള്ള സ്നേഹവും അവർക്ക് തിരിച്ചുള്ള സ്നേഹവും എനിക്ക് മിക്കപ്പോഴും ഒരു നോവ് ആയിരുന്നു. സ്നേഹിക്കാനും തല്ലുകൂടാനും ഒരേ ഗർഭപാത്രത്തിൽ നിന്നുള്ള സഹോദരി ഇല്ലാത്തതു കൊണ്ട് ആയിരിക്കാം അങ്ങനെ തോന്നാൻ കാരണം. ദൈവത്തോട് ആകെ പിണങ്ങൻ ഉള്ള കാരണം അതാണ്. പിന്നെ എനിക്ക് തോന്നുന്നത് ഞാൻ ഭാവിയിൽ കെട്ടുന്നത് സഹോദരി ഉള്ള വീട്ടിൽ നിന്നും ആയിരിക്കും എന്നതവാം അതിന്റെ ഉത്തരം എന്നാണ്. എന്തൊക്കെ ആണേലും എന്റെ 15 ഇഷ്ട കഥകളിൽ ഇതിനു സ്ഥാനം ഇണ്ട്. അതിനാൽ തന്നെ ഈ കഥ ഇഷ്ട്ടപ്പെട്ടു.. കട്ടെടുക്കുന്നു..

  5. Nice story ellam polichu Baki eppozha

Leave a Reply

Your email address will not be published. Required fields are marked *