അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 14 [രാജർഷി] 422

കാർത്തു അകത്ത് പോയി താക്കോൽ എടുത്ത് കൊണ്ട് വന്ന് കൊടുത്തു…അവർ കാറിൽ കയറി സുഗുണൻ ചേട്ടന്റെ വീട്ടിലേയ്ക്ക് പോയി…
കാർത്തു:-ഏട്ടാ..കഴിച്ചരുന്നോ…
ഞാൻ:-ഇല്ല..ഞാൻ പാടത്ത് പോയി വന്നപ്പോൾ അവരിവിടെ ഉണ്ടായിരുന്നു..
കാർത്തു:-എന്നാൽ വാ ഞാൻ എടുത്ത് തരാം…
ഞാൻ കഴിച്ചു കൊണ്ടിരുന്നപ്പോൾ എനിയ്ക്കെതിരെയുള്ള കസേരയിൽ ഇരുന്നിരുന്ന കാർത്തു എന്നെ നോക്കി ചിരിച്ചിട്ട് സെറ്റിയിൽ ഇരിക്കുന്ന ദിയയുടെ നേരെ കണ്ണുകൾ പായിച്ചു…വീണ്ടുമവൾ എന്നെ നോക്കി ചിരിച്ചു….ഇതെന്ത് കൂത്ത് എന്റെ പെണ്ണിന് എന്ത് പറ്റിയാവോ… ഇവിടന്ന് പോകുമ്പോൾ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ…അവൾ വീണ്ടും എന്നെ നോക്കി ചിരിച്ചപ്പോൾ ഞാൻ എന്താണെന്ന് കണ്ണുകൾ ഉയർത്തി ചോദിച്ചു…കാർത്തു സെറ്റിയിൽ ഇരിക്കുന്ന ദിയയെ നോക്കി കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു…
ഞാൻ നോക്കിയപ്പോൾ…ദിയ ഈ ലോകത്തൊന്നുമല്ലന്ന പോലെ എന്തോ ഗഹനമായി ചിന്ദിച്ചിരിക്കുന്നതാണ് കണ്ടത്..ഇടയ്ക്കവളുടെ മുഖത്തു പുഞ്ചിരി വിടരുന്നുണ്ട്..അടുത്ത നിമിഷത്തിൽ വേറെന്തോ ഭാവം…ഞാൻ വെറുതെ.. കാർത്തുവിനെ തെറ്റിധരിച്ചു..അവൾക്കല്ല സ്വന്തം പെങ്ങൾക്കാനു കിളി പോയിരിക്കുന്നതെന്നെനിയ്ക്ക് മനസ്സിലായി…ഞാൻ കാർത്തുവിനെ നോക്കി ദിയയ്ക് എന്താ പറ്റിയ എന്ന് ആംഗ്യത്തിൽ ചോദിച്ചു…
അവൾ പിന്നെ പറയാമെന്ന് പറഞ്ഞു വീണ്ടും ഞങ്ങൾ ദിയയെ ശ്രദ്ധിക്കാൻ തുടങ്ങി…അവളുടെ ഭാവങ്ങളും മുഖത്ത് മാറി മാറി വിരിയുന്ന നവരസങ്ങളും ഞങ്ങളിൽ ചിരിയുണർത്തി…
ഞാൻ കഴിച്ചു കഴിഞ്ഞ് കൈ കഴുകി വന്നപ്പോഴും അവൾ അതേ ഇരുപ്പ് ഇരിക്കുന്നുണ്ടായിരുന്നു…ഞാനും കാർത്തുവും അടുത്ത് വന്നത് പോലും അവൾ അറിയുന്നുണ്ടായിരുന്നില്ല…ദൈവമേ..കളി കാര്യമായോ..ആകെക്കൂടി ഒരു പെങ്ങൾ ഉള്ളത് കൈവിട്ട് പോയോ…
ട്ടൊ… കാർത്തുവിന്റെ സൗണ്ട് കേട്ട് ദിയ സെറ്റിയിൽ നിന്ന് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു നിന്നു പോയി…അവൾ കുറച്ച് നേരം ഞങ്ങളെ അന്തംവിട്ട് നോക്കി നിന്നു…പോകപ്പോകെ അവളുടെ മുഖത്ത് ചമ്മൽ കാണാനായി…അത് പതിയെ നാണത്തിന് വഴിമാറി…ഞാൻ മുഖമുയർത്തി എന്താ കാര്യം ചോദിച്ചു…അവൾ എന്റെ മുഖത്തേയ്ക്കും കാർത്തുവിന്റെ മുഖത്തേയ്ക്കും മാറി മാറി പരിഭ്രമത്തോടെ നോക്കിയിട്ട് നാണിച്ചു മുറിയിലേയ്ക്ക് ഓടിപ്പോയി…അപ്പോഴും ഞാൻ കഥയറിയാതെ ആട്ടം കാണുന്നവനെപ്പോലെ അന്തംവിട്ട് നിൽക്കുന്നുണ്ടായിരുന്നു…കാർത്തു എന്റെ കയ്യിൽ പിടിച്ച് സെറ്റിയിൽ ഇരുത്തിയിട്ടു അവളും അരികിലായി ഇരുന്നു…
കാർത്തു:-ഏട്ടന് വല്ലതും പിടികിട്ടിയോ…
ഞാൻ:-എനിക്കൊന്നും മനസ്സിലായില്ല അവൾക്ക് കാര്യമായിട്ടേന്തോ പറ്റിയിട്ടുണ്ടെന്നു മാത്രം മനസ്സിലായി…
കാർത്തു:-ഇതാണ് പെണ്ണും ആണും തമ്മിലുള്ള വ്യത്യാസം…ഒരു പെണ്ണിന് അവൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ ആരും പറയാതെ തന്നെ മനസ്സിലാകും..എന്നാൽ ആണുങ്ങൾക്ക് കണ്ടാൽ പോലും…ചിലപ്പോൾ പറഞ്ഞാൽ പോലും മനസ്സിലാകില്ല..
ഞാൻ:-എന്റെ പൊന്നോ..സമ്മതിച്ചെ..പെണ്ണുങ്ങളുടെ കുരുട്ട് ബുദ്ധിയൊന്നും ആണുങ്ങൾക്കില്ലേ..ഞാൻ കാർത്തുവിന്റെ നേരെ കൈകൾ കൂപ്പിക്കൊണ്ടു പറഞ്ഞു…മനസ്സിലായെങ്കിൽ എന്താ കാര്യമെന്നൊന്നു പറയാവോ..
കാർത്തു:-അങ്ങനിപ്പോൾ പറയുന്നില്ല കുരുട്ട് ബുദ്ധിയില്ലാത്തവർ നല്ല ബുദ്ധി ഉപയോഗിച്ച് തനിയെ കണ്ട് പിടിച്ചോ…അവൾ അതും പറഞ്ഞു മുഖം തിരിച്ചിരുന്നു..
ഞാൻ:-അയ്യേ.. ഒരു തമാശ പറഞ്ഞപ്പോഴേയ്ക്കും എന്റെ കാന്താരി പിണങ്ങിയോ.. എന്റെ ചക്കര കുരുട്ട് ബുദ്ധിയൊന്നുമല്ലന്നു ഏട്ടന്

The Author

39 Comments

Add a Comment
  1. ബാക്കി എവിടെ

  2. സൂപ്പർ

  3. Dear Brother കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഉടനെ.

  4. ബാക്കി പോരട്ടെ വേഗം. നന്നായിട്ടുണ്ട്.????❣️

  5. Baki kudi vegam ido

Leave a Reply

Your email address will not be published. Required fields are marked *