നിന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് സംഭവിച്ചു പോയതാണ്…ഇനിയൊരിക്കലും അവന്റെ ഭാഗത്ത് നിന്ന് ഇങ്ങനൊന്നും ഉണ്ടാകില്ല ഇത് ചേച്ചി തരുന്ന ഉറപ്പാണ്…
കാർത്തു:-അയ്യോ…അങ്ങനൊന്നും പറയല്ലേ… എനിയ്ക്കറിയാം ചേട്ടയിയെ…സ്നേഹക്കൂടുതൽ കൊണ്ടാണെങ്കിലും കുറച്ച് നേരത്തേക്കെങ്കിലും മനസ്സിൽ നിന്നെന്നെ മാറ്റി നിർത്തിയതല്ലേ…ചേച്ചിയിവിടെ വന്നിട്ടില്ലായിരുന്നെങ്കിലോ…ചെറിയൊരു ശിക്ഷ കൊടുത്തില്ലെങ്കിൽ പിന്നെയും ഇത് പോലുള്ള ഫീലിംഗ്‌സും കൊണ്ട് വരും…ഇന്നലെ രാത്രി ഞാൻ കാര്യമെന്താണെന്നറിയതെ ചത്ത് ജീവിക്കുകയായിരുന്നു…എന്താണെങ്കിലും എന്നോട് പറയാനുള്ള സ്വാതന്ത്ര്യം ചേട്ടയിക്കുണ്ടല്ലോ…എത്രവട്ടം ഞാൻ കരഞ്ഞു ചോദിച്ചെന്നറിയോ….എന്നിട്ടെന്നോടൊന്നും പറയാതെ രാത്രിയിൽ എന്നെ വേണ്ടാ വച്ച് ഇറങ്ങിപ്പോയതല്ലേ……..തുടർന്ന് സംസാരിക്കാൻ ആകാത്ത വിധം കാർത്തുവിന്റെ മനസ്സിലേക്ക് സങ്കടക്കടൽ ഇരമ്പിയിരച്ചു കയറിയിരുന്നു…
ഞാനിടയ്ക്ക് നോക്കുമ്പോൾ എന്റെ പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതാണ് കണ്ടത് ആ കാഴ്ച്ചയെന്റെ മനസ്സിൽ ആഴത്തിൽ നൊമ്പരം നിറച്ചു….ചേച്ചി ഷാൾ കൊണ്ടവളുടെ കണ്ണുനീരൊപ്പുന്നത് എനിയ്ക്ക് കണ്ട് നിൽക്കാനായില്ല…ഞാൻ അവരിൽ നിന്നും മുഖം തിരിഞ്ഞു നിന്നു മനസ്സിൽ നിറഞ്ഞൊഴുകുന്ന വേദനയോടെ…
ലച്ചു:-അച്ചോടാ…ഇത്രയും പാവമാകല്ലേ പെണ്ണേ… അവനോ ഒരു ഫീലിംഗ്‌സ് ജീവിയാണ്…നി അതിലും കഷ്ടമായാലോ…എല്ലാം നല്ലതിനാണെന്നു കരുതിയാൽ പോരെ..ഞാനിന്നലെ വിളിച്ചപ്പോൾ പറഞ്ഞതല്ലേ നിനക്ക് അവനോടുള്ള സ്നേഹത്തിന്റെ ആഴത്തെക്കുറിച്ചു ഞങ്ങൾ പറഞ്ഞപ്പോഴാണ് അവൻ മനസ്സിലാക്കിയതെന്നു…കാര്യങ്ങൾ അറിഞ്ഞപോൾ മുതൽ നിനക്കവനോടുള്ളത് പോലെ അവനും നിന്നെ ജീവനേക്കാൾ സ്നേഹിയ്ക്കുന്നുണ്ട്…
കാർത്തു:-എനിയ്ക്കറിയാം ചേച്ചി…സംസാരിച്ചു വന്നപ്പോൾ ആ സിറ്റുവേഷൻ ഓർമ്മയിൽ വന്നപ്പോൾ കരച്ചിൽ വന്നതാ…ചേച്ചി പേടിയ്ക്കേണ്ട…ചേട്ടായി എനിയ്ക്കെന്റ ജീവനും ജീവിതവും തന്നെയാണ്…എന്നോടെന്ത് തെറ്റ് ചെയ്താലും ചേട്ടയോട് മനസ്സ് കൊണ്ട് അകന്നിരിക്കാൻ എനിയ്ക്ക് കഴിയില്ല….ഇനിയിങ്ങനൊന്നും ഉണ്ടാകാതെ ഞാൻ നോക്കിക്കോളാം….എന്റെ പൊന്നിനെ…പറഞ്ഞു കഴിഞ്ഞതും നാണം കൊണ്ടവൾ മുഖം പൊത്തി നിന്നു…
ദൂരെ നിന്നും ലച്ചുവിന് പോകാനുള്ള ബസ്സ് വരുന്നുണ്ടായിരുന്നു….ലച്ചു അവളുടെ മുഖത്ത് നിന്ന് കൈകൾ എടുത്ത് മാറ്റി…കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു..
ലച്ചു:- ബസ്സ് വരുന്നുണ്ട് എല്ലാം പറഞ്ഞത് പോലെ …ഇടയ്ക്ക് വിളിയ്ക്കനോട്ട…സമയം പോലെ…എന്നാൽ ശരി. പോട്ടെടി…നാത്തൂനെ…
കാർത്തു:-പോയിട്ട് വരാന്നു പറയൂ നാത്തൂനെ….
ലച്ചു കാർത്തുവിനോടും ദിയയോടും യാത്ര പറഞ്ഞ് സന്തോഷത്തോടെ ബസിലേയ്ക്ക് കയറി ദിനു ബാഗ് ചേച്ചിയുടെ കയ്യിലേക്ക് കൊടുത്തു…ബസ് നീങ്ങിയപ്പോൾ ദിനുവും ദിയയും കാർത്തുവും ലച്ചുവിനെ നോക്കി കൈകൾ ഉയർത്തി വീശി…ലച്ചുവും….
ബസ് കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ കാർത്തുവും ദിയയും ദിനുവും തിരിച്ചു വീട്ടിലേയ്ക്ക് നടന്നു…കഴിഞ്ഞു പോയ ദിവസങ്ങളിലെ മറക്കാനാവാത്ത ഓർമ്മകളുമായി……
ഈ പാർട്ടിൽ ഇത്തിരി പരത്തലും അതിശയോക്തിയും കൂടിക്കലർന്നിട്ടുണ്ടോയെന്നൊരു സംശയം ഇല്ലാതില്ല .അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കല്ലേ…
(തുടരും)

Polichu
ലച്ചു ഇഷ്ട്ടം കാർത്തു കഷ്ടം
സൂപ്പർ
വൗ, സൂപ്പർ
തുടരുക.??????