അന്നയുടെ ജോർജ് 2 [Garuda] 248

എന്നാൽ അവളുടെ കൂട്ടുകാരി സ്നേഹ പറഞ്ഞത് പ്രകാരം അവൾ അവനോട് ഒരു സംശയം ചോദിക്കാൻ പോയി. അവന്റെ അടുത്തെത്തി ജോർജ് എന്ന് വിളിച്ചു.

 

ജോർജ് – എന്തേ

 

അന്ന – ഈ ഭാഗം ഒന്നു പറഞ്ഞു തരുമോ. ഇവിടെ ഒന്നും മനസിലാവുന്നില്ല.

 

ജോർജ് – അവളെ മൈൻഡ് ചെയ്യാതെ, ഏത് ഭാഗം.

അവൾ അവനു ബുക്ക്‌ കാണിച്ചുകൊടുത്തുകൊണ്ട്. ഈ ഭാഗം.

ജോർജ് – ഓക്കേ വാ ഇരിക്ക്.

 

അവൾ അവന്റെ അടുത്തായി ഇരുന്നു. അവൻ കൃത്യമായും ഓരോന്ന് പറഞ്ഞു കൊടുത്ത്. അവൾ അവനെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. അവളാണെങ്കിൽ ഫുൾ ബുക്കിലാണ് ശ്രദ്ധ. മനസിലായോ. അവൾ ഏതോ ലോകത്തു നിന്നും ഉണർന്നു കൊണ്ട്. ആ മനസിലായി.

 

അവൾ ബുക്കും ആയി പോയി. എന്നാൽ പല സമയങ്ങളിലും അവനോടൊത് ചിലവഴിക്കാൻ അവളുടെ മനസാഗ്രഹിച്ചു. അവൾ ഓരോരോ സംശയങ്ങൾ പലപ്പോഴാഴി അവനോടു ചോദിച്ചു കൊണ്ടിരുന്നു. എന്നാൽ മറ്റുള്ള പെൺകുട്ടികൾ അവനോടു അടുത്ത് പെരുമാറുന്നത് അവൾക്ക് ചെറുതായി പൊസ്സസിവനെസ് വരുന്നുണ്ടായിരുന്നു.

പെൺകുട്ടികൾ അവന്റെ അടുത്തുനിന്നു സംസാരിക്കുമ്പോൾ അവൾ ഇടയ്ക്കിടെ നോക്കും. അത് കഴിയുന്നത് വരെ അവൾക്കു ഒരു വെമ്പൽ ആയിരുന്നു.

 

ക്ലാസ്സ് ടെസ്റ്റുകളിൽ ഫുൾ മാർക്ക് വാങ്ങി എല്ലാവരുടെയും മുമ്പിൽ ഹീറോ ആയി നിൽക്കുന്ന അവനെ കാണുമ്പോൾ അവൾക്കു ഒരു സന്തോഷമായിരുന്നു.

അങ്ങനെയിരിക്കെയാണ് ജോർജിന്റെ പെങ്ങളുടെ കല്യാണ തീയതി അടുത്തത്. അവൻ തന്റെ ക്ലാസ്സിലെ കൂട്ടുകാരോട് മാത്രം പറഞ്ഞിട്ടുള്ളു. വീട്ടിൽ രാത്രിയാണ് ചടങ്ങ്. രണ്ടു വീട്ടുകാരും ഒരുമിച്ചുണ്ടാവും. അത് കൊണ്ട് കുറെആളുകളെയൊന്നും അവൻ വിളിച്ചില്ല. പ്രത്യേകിച്ച് പെൺകുട്ടികളെ.

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

8 Comments

Add a Comment
  1. കൊള്ളാം ബ്രോ.,🔥 ഒരു വെറൈറ്റി ഉണ്ട്, സംഭവം കത്തി കേറി വരട്ടെ💥, ചെറിയ പ്രശ്നം എന്താന്ന് വച്ചാൽ ക്യാരക്ടർ തമ്മിൽ പരസ്പരം മനസ്സിലാവാത്ത ചില ഭാഗം ഉണ്ട്.

    “അവൾ അവനെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. അവളാണെങ്കിൽ ഫുൾ ബുക്കിലാണ് ശ്രദ്ധ” (അത് വലിയ ഒരു പ്രശ്നം ഒന്നും അല്ല). അവൾക്ക് അവനോടാണ് ആദ്യം ഫീലിംഗ്സ് തോന്നിത്തുടങ്ങിയത് എന്ന് മനസ്സിലായി, Love സ്റ്റാർട്ടിങ് ആണ് ബ്രോ അവിടെ കൊണ്ടുവരാൻ ശ്രമിച്ചത് എന്നും മനസ്സിലായി, പക്ഷെ ആ ശ്രെമം സ്വല്പം പാളിപ്പോയി. ഇത് ഞാൻ എടുത്ത് പറഞ്ഞത്തിന്റെ കാരണം “‘ഇങ്ങനെയുള്ള ചെറിയ സീൻ പോലും (love starting) നമുക്ക് വല്ലാത്ത feel ഉണ്ടാക്കുന്നതാണ് മച്ചാനെ, അതുകൊണ്ട പറഞ്ഞെ”‘.. ഇത് ഒരു പ്രശ്നം ഒന്നും അല്ല ബ്രോ,. കണ്ടപ്പോൾ ഞാൻ അത് പറഞ്ഞന്നേയുള്ളൂ..

    എന്തായാലും മച്ചാനെ’ അടുത്ത ഭാഗത്തിന് waiting,.🥴 അല്ല…! ഇനി അങ്ങോട്ടുള്ള എല്ലാ ഭാഗത്തിനും waiting..🤐

    1. താങ്ക്സ് ബ്രോ, ഞാൻ ശ്രമിക്കാം. തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി ♥️

  2. നന്ദുസ്

    സൂപ്പർ… ഈ പാർട്ടും അടിപൊളി…
    അന്നയുടെയും ജോർജിന്റെയും ക്യാമ്പസ്‌ പ്രണയത്തിനായി കാത്തിരിക്കും….
    തുടരൂ സഹോ… ❤️❤️❤️❤️

  3. Aisha poker

    ഇതെന്താ.. കോളേജ് തന്നല്ലേ… വല്ല ഹൈസ്കൂൾ പോലുണ്ട്🤣🤣🤣

    1. ഇപ്പോൾ കോളേജ് ഒക്കെ സ്കൂൾ പോലെ അല്ലെ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *