അന്നയുടെ ജോർജ് 3 [Garuda] 749

ഔസപ്പച്ചന്റെ മോളെ പിന്നാലെ ഒരുത്തനും നടക്കേണ്ട. അവർ എല്ലാവരോടും ഒരു താക്കീത് നൽകി അവിടെ നിന്നും പോയി. ജോർജിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. അവൾ അവനെ വിളിച്ചു കൊണ്ട് കരഞ്ഞു. എല്ലാവരും അവനെയും അനന്തുവിനെയും എടുത്തു ആശുപത്രിയിൽ പോയി. അവളും സ്നേഹയും കൂടെപ്പോയി.

 

ആശുപത്രിയിൽ ഒരു ചെറിയ സർജറിക്കു ശേഷം അവനെ റൂമിലേക്ക്‌ മാറ്റി. പോലീസ് വന്നു അന്വേഷിച്ചു. പക്ഷെ അവരൊക്കെ ഔസപ്പച്ചന്റെ ആളുകളായിരുന്നു. അതാണ്‌ അവർക്കിത്ര ധൈര്യം. അവർ പേരിനു വേണ്ടി ഒന്ന് വന്നു പോയി അത്ര മാത്രം.

റിലേറ്റീവ് എന്ന നിലയിൽ അവനു കൂട്ടായി അവൾ ഇരുന്നു. കോളേജിനു പുറത്തുള്ള സംഭവം കൊണ്ടുതന്നെ കോളേജ് അധികൃതർ കേസ് കൊടുത്തില്ല. അവനു ബോധം തെളിഞ്ഞിട്ടില്ലായിരുന്നു.

അവൾ അവനെയും നോക്കി ബോധം തെളിയുന്നതുവരെ അവിടെ ഇരുന്നു. 2മണിക്കൂറിനു ശേഷം ജോർജിന് ബോധം തെളിയുമ്പോൾ അവൾ തന്റെ അടുത്തിരിക്കുന്നതാണ് കണ്ടത്.  അവൻ പതിയെ എല്ലാം ഓർത്തെടുത്തു. അന്ന.. അവൻ വിളിച്ചു. ആ വിളിയിൽ അൽപ്പം സ്നേഹം ഉണ്ടായിരുന്നു. അവനുണർന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് അവൾ കരഞ്ഞു.

 

ജോർജ് : ഡീ നീ പോയില്ലേ.

 

അന്ന : 3 ദിവസം എങ്കിലും ഇവിടെ കിടക്കണം.  സ്റ്റിച് അഴിച്ചിട്ടേ പോകാൻ പറ്റുകയുള്ളു.

 

ജോർജ് : ഹും, നീ വീട്ടിൽ പറയണ്ട അവർ വിഷമിക്കും.

 

അന്ന : ഇല്ല പറയുന്നില്ല. കരഞ്ഞ മുഖം കുലുക്കി കൊണ്ടവൾ പറഞ്ഞു.

കണ്ണുനീർ തുടച്ചുകൊണ്ട് അവൾ അവന്റെ കൂടെ ബെഡിൽ ഇരുന്നു. ഇൻജെക്ഷന്റെ പവർ വിട്ടപ്പോൾ വേദന കൊണ്ട് ബുദ്ധിമുട്ടിയ അവനെ അവൾ സമാധാനിപ്പിച്ചു. ഇതിനിടയിൽ നേഴ്സ് വന്നു ഒരു കുപ്പി മരുന്ന് കയ്യിൽ കുത്തി വെച്ചു. അൽപ്പനരത്തിന് ശേഷം അവനു വേദന കുറഞ്ഞു.

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

15 Comments

Add a Comment
  1. Aliya bakki ezhuthada

  2. ഹാലോ ബ്രോ
    നിങ്ങൾ ഈ കഥ ഇനി എഴുതുന്നുണ്ടോ
    ഏകദേശം ഇപ്പോൾ ഒരു മാസത്തിന് മുകളിൽ ആയി ഒരു അപ്ഡേറ്റ് പോപ്പും ഇല്ലാ
    അതാണ് ചോദിച്ചത്

    1. വരും

      1. ഹാലോ ബ്രോ
        ഈ കഥ തുടരാൻ ഉദ്ദേശം ഉണ്ടോ
        നല്ല ഒരു തുടക്കം താനിട്ട് ഇടക്ക് വെച്ച് നിർത്തുന്നത് എത്ര നല്ലതു അല്ലാ
        ഇതിനു ഒരു റിപ്ലേ പ്രതീക്ഷിക്കുന്നൂ

  3. Mangalasheri neelakandan

    Da mone ninakk ith vipulikarich cinema akkikkude.

    1. Bro❤️, nammeyokke aaru mind cheyyan😔

  4. മച്ചാനെ പേജ് കൂട്ടി എഴുത്. കഥ നന്നായിട്ടു അവതരിപ്പിക്കുന്നുണ്ട്. കൊള്ളാം. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു. 😍😍😍

  5. ഒരു നല്ല ലവ് സ്റ്റോറി

  6. നന്ദുസ്

    സൂപ്പർ.. അടിപൊളി പ്രണയകാവ്യം… കിടു… അന്നയും ജോർജും പ്രേമിച്ചു അടിച്ചുപൊളിക്കട്ടെ… ❤️❤️❤️❤️തുടരണം..

    1. അല്ല പിന്നെ, 😍

  7. കൊള്ളാം മച്ചാനെ ഈ പാർട്ടും നന്നായിരുന്നു🔥, അവരുടെ പ്രണയം❤️ നല്ല ഒഴുക്കിൽ പൊയ്ക്കൊണ്ടിരിക്കുകയാണ് അങ്ങനെ തന്നെ മുന്നോട്ട് പോട്ടെ “ഇടക്ക്., അല്ലറ ചില്ലറ കലാപരിപാടികളൊക്കെ ആകാം”..

    അടുത്ത പാർട്ടിന് വെയ്റ്റിംഗ്..👍

  8. ശെടാ..😱 ഇതിപ്പോ നിങ്ങടെ കഥ എപ്പോ വന്നാലും ഞാൻതന്നെയാണല്ലോ ഫസ്റ്റ് coment 🤪 ഞാൻ പൊളിക്കും💃… ഇനി വായിച്ചിട്ട് വരട്ടെ..

    1. മച്ചാനെ 😄

      1. എന്തോ

Leave a Reply

Your email address will not be published. Required fields are marked *