അന്തർവാഹിനി [Pavithran] 243

ട്രെയിനിങ് സെന്ററിലെ ദുരിത പർവ്വം താണ്ടാൻ എനിക്ക് തുണയായിരുന്ന പ്രണയത്തെ തേടി ഞാൻ വീണ്ടും ഇറങ്ങി .. ഇപ്പോൾ കുറച്ചു കൂടി ധൈര്യം ഉണ്ട് .. ഒരു ജോലി ഉണ്ടെന്ന ധൈര്യം .. പ്രായവ്യത്യസം മൂലം ഉണ്ടായേക്കാവുന്ന എതിർപ്പുകളെ നേരിടാമെന്ന ഒരു സൈനികന്റെ ചങ്കൂറ്റം . തിരമാലകളെ മെരുക്കിയെന്നു കരുതുന്നവന്റെ അഹങ്കാരം ..
വീണ്ടുമൊരു സ്വപ്നസഞ്ചാരത്തിനൊരുങ്ങി കപ്പൽപ്പായയിലേക്കു നീണ്ട നാവികൻറെ പരുക്കൻ കൈകളെ ഒരു നോട്ടം കൊണ്ട് കടിഞ്ഞാണിട്ട് അവൾ പറഞ്ഞു . മതി .. ഇനിയിത് വേണ്ട . ഇനിയും മുൻപോട്ടു പോയാൽ ഈ ജന്മം സ്വസ്ഥത കിട്ടില്ല . ഞാനും നീയും തമ്മിൽ ഒരു ജന്മത്തിന്റെ ദൂരം ഉണ്ട് .. നമുക്കിതൊക്കെ ഇവിടെ മറക്കാം.. കഴിഞ്ഞ ജന്മത്തിലെ ഓർമ്മകൾ പോലെ ഇടയ്ക്കു വെറുതെ ഓർക്കാം ..അത് മതി , നീ തിരികെ പോകുന്നതിനു മുൻപ് എന്റെ വിവാഹം ഉണ്ടാകും .. നീയും ഉണ്ടാവണം . ഐസ് ബർഗിൽ തട്ടി നിന്നപോലെ കുറച്ചു നേരം നിന്നു.. അവൾ നീട്ടിയ കടും ചായ അവസാനത്തെ തുള്ളിയും വലിച്ചു കുടിച്ചു ഇറങ്ങി , കടൽ ഉള്ളിടത്തോളം നാവികനും ഉണ്ടാവും .. യാത്രകൾ ഒരു മഞ്ഞു മലയിൽ തട്ടി നിൽക്കാനുള്ളതല്ല ..അത് തുടരും

The Author

Pavithran

Malayalam Kambi Kathakal

23 Comments

Add a Comment
  1. Capt.Pavithran

    ഡോക്ടർ , രണ്ടാം ഭാഗം അയച്ചിട്ടുണ്ട് .. നോക്കുമല്ലോ ?

      1. Dictor
        Mrigam and mayipeeli pdf posttuuu

  2. മനോഹരം ഇങ്ങിനെയാണ്‌ കമ്പി എഴുതുക

    1. Capt. Pavithran

      നന്ദി .. നിങ്ങളുടെ ഒക്കെ നല്ല വാക്കുകളാണ് പ്രചോദനം

    2. mayraanu……saahithyam veenam…but ath vekkandoodth vekkanam…allathe oro mukkilum muuleelum thirigi keettaurthu

  3. Capt. Pavithran

    Thanks.. it will be continued

  4. Vikramadithyan

    Bro…valare nannaayirunnu.nalla avatharanam. pacha kambi illaathe vaayikkaan oru sukhamundu.
    Continue or write more stories.

  5. Pavithraaa….
    Ningal endina adhyamayi ezhuthukayan ennulla jaamyam eduthath enn manasilakunnilla… Ezhuthi thazhakkam vanna shali prayogangal. Anavashya varnanakal illathe, nalla bhasha kond, asthanathulla varnanakal ozhivaakki, ithil ellam upariyaayi sudhamaya aksharathettillatha ezhuthiloode ningal Kadha paranju vachu. Ivayellam vayana sugham kootti ennu paranjal kuranju pokum. Kambi kadakalile sthiram prayogangal illanjittu koodi aa sandarbhangal valare nannayi thanne anuvachakarilekk ethikkan kazhinju thangalkk.
    Vyathyasthha pachathalathiloode, veritta sailiyiloode, nalla bhashayiloode, ee site il kadharanmarayi virajikkunna kurachu per und. Smitha, simona, raja, master thudangiyavarude koode cherthu parayaavunna oral koodi.. Pavithran
    Aashamsakal….

    1. Capt. Pavithran

      നല്ല വാക്കുകൾക്ക് നന്ദി സഖാവെ , അക്ഷരം കൂട്ടിച്ചേർത്തു വായിക്കാൻ പഠിച്ചത് മ പ്രസിദ്ധീകരണങ്ങളിലൂടെയാണ് , ഭാഷയിൽ എന്തെങ്കിലും മെച്ചം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ നന്ദി നാട്ടിലെ ലൈബ്രറികൾക്കും റൂൾസ് നോക്കാതെ ഒരേ സമയം നാലും അഞ്ചും പുസ്തകങ്ങൾ തന്നു വിടാനുള്ള സന്മനസ് കാട്ടിയ ലൈബ്രറേറിയന്മാർക്കും ആണ് . വായിച്ച പുസ്തകങ്ങൾ വീണ്ടും വീണ്ടും വായിക്കുന്ന ശീലമുള്ളതിനാൽ ഓരോ വെക്കേഷനിലും എന്റെ വീട്ടിലെ കൊച്ചു ലൈബ്രറി കൂടുതൽ വളർന്നു കൊണ്ടേയിരിക്കുന്നു .

  6. പൊന്നു.?

    ക്യാപ്പറ്റൻ സാർ….. നല്ലെഴുത്ത്, ഇഷ്ടായി.

    ????

    1. Capt. Pavithran

      Thanks for the good words dear

  7. നല്ലെഴുത്ത്, ശൈലി
    തുടരുക കപ്പിത്താനെ

    1. Capt. Pavithran

      നന്ദി ആശാനേ

  8. Great,What a style of writing !..plz continue…..

    1. Capt. Pavithran

      Thanks a lot, the voyage will be continued

    1. Capt. Pavithran

      Thank you dear

  9. റാംജിറാവു

    ശരിക്കും കലർപ്പില്ലാത്ത ഒരു ആത്മകഥ പോലെ തോന്നുന്നു.എന്തു ലളിതമായ ശൈലി. ഇതുപോലെ തുടരണം. സെക്സിന്റെ അതിപ്രസരമില്ലാതെ തന്നെ നന്നായി ഫീൽ ചെയ്തു. ഒരു ഇരുത്തം വന്ന കഥാകൃത്തിന്റെ എല്ലാ ലക്ഷണം.

    വളരെ നല്ല നിലവാരം പുലർത്തുന്നു, തുടരുക , നിങ്ങൾക്ക് ഇവിടെ ഒരു പാട് ആരാധകരെ സൃഷ്ടിക്കാൻ കഴിയും.

    1. Capt. Pavithran

      നന്ദി സുഹൃത്തേ , ആദ്യമായി എഴുതാൻ ശ്രമിക്കുന്നത് രണ്ടായിരത്തിഒന്പതാം ആണ്ടിൽ ഏകാന്തവും വിരസവുമായ ജോലിയുടെ സമ്മർദ്ദത്തിൽ നിന്നും ആശ്വാസം തേടിയാണ് . പ്രണയവും അതിനേക്കാൾ ഉപരി അതിജീവനവും അടിസ്ഥാനമാക്കി എഴുതപ്പെട്ട ആ കഥ മാനം കാണാത്ത മയിൽ‌പ്പീലി പോലെ പെട്ടിയുടെ അടിത്തട്ടിൽ വിശ്രമിച്ചു . സത്യസന്ധമായി പല വ്യക്തികളെയും പേരെടുത്തു പരാമര്ശിച്ചിട്ടുള്ളതിനാൽ പബ്ലിഷ് ചെയ്യാൻ ധൈര്യം വന്നില്ല . രണ്ടായിരത്തിപതിനേഴിൽ അതെടുത്തു അഗ്നിയിലെരിച്ചു കളഞ്ഞത് എന്നെങ്കിലും ആരുടെയെങ്കിലും കൈകളിൽ എത്തിപ്പെടാനുള്ള സാധ്യത പൂർണമായും ഇല്ലാതാക്കാൻ ആയിരുന്നു . രണ്ടായിരത്തി ഒൻപതിന് ശേഷം ഇപ്പോഴാണ് എഴുതുന്നത് .. ഒരു വ്യക്തിയുടെ ആഗ്രഹപ്രകാരം ഏതാനും മണിക്കൂറുകൾ കൊണ്ട് എഴുതിയതാണ് , അദ്ദേഹം അതിവിടെ വായിക്കുമെന്ന് കരുതുന്നു . ഇന്നേ വരെ പ്രണയമില്ലാതെ ഒരു സെക്സും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല .. ആരുടേയും സ്വകാര്യതകൾ ഹനിക്കാതെ ഞാൻ അതിവിടെ പങ്കു വെക്കാൻ ശ്രമിക്കാം

      1. dayavayi yadhartha alukal sthalangal onnum kadhayil use cheyyaruthu..

        1. Capt. Pavithran

          sure Doctor, ഒരു സ്റ്റെബിലൈസറും മൽഗോവ മാമ്പഴവും എന്ന ഇതിന്റെ തുടർച്ചയായ കഥയുടെ പണിപ്പുരയിൽ ആണ് . എവിടെ തുടങ്ങി അവസാനിപ്പിക്കണമെന്ന ചിന്താക്കുഴപ്പത്തിലാണ് , യഥാർത്ഥ വ്യക്തികൾ ഉൾപ്പെട്ടതിനാൽ യാതൊരു കാരണവശാലും സ്ഥലങ്ങളോ പേരുകളോ സൂചനകളോ വരാതിരിക്കാൻ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട് .

  10. super ………….

Leave a Reply

Your email address will not be published. Required fields are marked *