അന്തർജ്ജനം [ആൽബി] 324

കൊടുക്കലും പരദൂഷണം പറച്ചിലും ഒക്കെയായി ഒരു കലപില.

അധികം നിൽക്കാതെ കുളിച്ചുകയറി രാജീവ്‌ വീണ്ടും ദാമുവേട്ടന്റെ പീടികയിൽ ഇരിപ്പുറപ്പിച്ചു.താൻ വന്നിറങ്ങിയ ബസ് പോയിരിക്കുന്നു.
ഇതിനിടയിൽ അടുക്കളയിൽനിന്ന് അന്നത്തെ വിഭവങ്ങൾ ഒരുക്കി സരള പുറത്തേക്ക് വന്നു.റേഡിയോയിൽ ഏഴ് ഇരുപത്തിയഞ്ചിന്റെ വാർത്ത തുടങ്ങി.സരള കുളിച്ച് വസ്ത്രം മാറി, ബ്ലൗസിനുമീതെ ഒരു തോർത്തും ധരിച്ചു ഭക്ഷണം വിളമ്പുന്ന തിരക്കിലാണ്.ഇതിനിടയിൽത്തന്നെ രാജീവന് ചൂട് പുട്ടും കടലക്കറിയും ഒപ്പം രണ്ട് പപ്പടവും, നേന്ത്രപഴവും
വിളമ്പി,ഒപ്പം ഒരു മുട്ട പുഴുങ്ങിയതും.
വാഴയിലയിൽ പുട്ട് പൊടിച്ചിട്ട് കടലച്ചാറിൽ കുഴച്ചുള്ള രാജീവന്റെ കഴിപ്പുംനോക്കിനിന്നുപോയി സരള.

എടിയേ,സാറ് സ്വസ്ഥമായിട്ട് കഴിക്കട്ടെ.നോക്കിനിക്കാതെ ഉള്ള ജോലി തീർക്കാൻ നോക്ക്.ദാമുവിന്റെ ശകാരവും മറ്റുള്ളവരുടെ ചിരിയും കേട്ട് ഞെട്ടിയ സരള, ചമ്മിയ മുഖത്തോടെ അകത്തേക്ക് നടന്നു.

ദാമുവേട്ടാ,ഇവിടുന്ന് ക്ഷേത്രത്തിൽ എങ്ങനെ എത്തും.

സാറെ,ഞാൻ ആ പൊതുവാളിനെ തിരക്കി ആളയച്ചിട്ടുണ്ട്.ഇന്നുതന്നെ ജോലിക്ക് കയറാനാണോ.

അതൊക്കെ അടുത്ത ആഴ്ച്ചയെ ഉള്ളു.ഇപ്പൊ എല്ലാം ഒന്ന് കണ്ടറിഞ്ഞു വരാമെന്ന് കരുതി.

അതെന്തായാലും നന്നായി കൂട്ടത്തിൽ നാടും നാട്ടാരെയും ഒന്ന് കണ്ടിരിക്കാല്ലോ.ഹാ പൊതുവാളും ഇങ്ങെത്തി.

ദാമുവേ,എന്താടോ അത്യാവശ്യം ഉണ്ടെന്ന് ചെക്കൻ വന്നു പറഞ്ഞു.

പുതിയ മാനേജർ സാറിനെ അങ്ങോട്ടേക്ക് കൂട്ടാനാ,ആദ്യം അല്ലെ ഇന്നാട്ടില്.ഒരു ചായ എടുക്കട്ടെ.

കുടിച്ചിട്ടാ ഇറങ്ങിയത് ദാമുവേ,സാറ് എന്തിയെ.

കൈകഴുകി വന്ന രാജീവനെ ദാമു പൊതുവാളിനെ ഏൽപ്പിച്ചു.”സാറ് നേരത്തെ ഇങ്ങോടെത്തും എന്നൊരു സൂച്ചനേം ഇല്ലാരുന്നു.അല്ലേൽ ഞാൻ വന്നു നിന്നേനെ ആൽച്ചുവട്ടില്”

തന്റെ കാത്തുനില്പിന്റെ കാര്യമൊന്നും പറയണ്ട.കേട്ടോ സാറെ ഇന്ന് വരാൻ പറഞ്ഞാൽ നാളെ വരുന്ന കക്ഷിയാ.
ഇന്നെന്തോ സംഭവിച്ചിട്ടുണ്ട്, അല്ലേൽ സാറിന്റെ ഭാഗ്യം എന്നും കരുതാം.

ഡോ ഊതല്ലേ.വാ സാറെ വഴിക്കാവാം പരിചയപ്പെടലൊക്കെ.ഇവിടെ നിന്നാൽ ചിലപ്പോൾ എന്റെ നാവിൽ സരസ്വതി ആവും വരിക.

എങ്കിൽ ശരി ദാമുവേട്ടാ പോയിവരാം.

പൊതുവാൾ രാജീവിനെയും കൂട്ടി നടന്നു.ഇരുവശവും വേലിക്കെട്ടുകൾ വേർതിരിച്ച നാട്ടുവഴികളിലൂടെ അവർ നടന്നു.നടപ്പില്ലാത്ത ഭാഗത്ത്‌ വേലിയോട് പറ്റിച്ചേർന്നു പുല്ല് വളർന്നു നിൽക്കുന്നുണ്ട്.ഒറ്റപ്പെട്ട ചില വീടുകളും(പൂർണ്ണമായും അല്ല ഇടക്ക് പറമ്പുകൾ വേർതിരിവ് ഉള്ളതിനാൽ അല്പം അകലമുണ്ട് തമ്മിൽ)
അവക്കിടയിൽ വിശാലമായ പറമ്പും ഒക്കെ പച്ചപ്പുനിറഞ്ഞ കാഴ്ച്ച.

ദാമു പറഞ്ഞല്ലോ,ഞാൻ പൊതുവാൾ അമ്പലത്തിൽ ചെറിയ സ്റ്റാളുണ്ട് പൂജാ സാധനങ്ങളും തുളസിമാലയും ഒക്കെയായി.സാറ് പേര് പറഞ്ഞില്ല…

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

67 Comments

Add a Comment
  1. വിഷ്ണു?

    Alby bro❤️
    ഒരുപാട് ഇഷ്ടമായി..തുടക്കം മുതലേ ഒരേ ഫ്ലോ ഉണ്ടായിരുന്നു..അവിഹിതം എന്ന ടാഗ് ഇടാതെ പ്രണയം എന്ന് കൊടുത്താൽ മതിയായിരുന്നു.കാരണം ഇത് പ്രണയ കഥകളിൽ വരുന്ന കളി സീൻ ഒക്കെ അല്ലേ ഉള്ളും..എന്തായാലും ഈ കഥ ഒരുപാട് ഇഷ്ടമായി?..ഇവർ തമ്മിൽ ഉള്ള ഓരോ സീനും ഒന്നിനൊന്നു മെച്ചം ആയിരുന്നു..❤️

    ഒരുപാട് സ്നേഹത്തോടെ❤️?

    1. താങ്ക് യു ബ്രൊ

  2. എന്റെ ബ്രോ ഹെവി ആയിട്ടുണ്ട്, മെയിൻ ആയിട്ട് കളി സീൻസിൽ ഉള്ള ഇന്റെറാക്ഷൻസ് ഒക്കെ ഹെവി ആയിരുന്നു, എനിക്ക് കഥയിൽ ഏറ്റവും ഇഷ്ടപെട്ടതും അതാണ്… വെറുതെ മൂഡ് ഡയലോഗ്സ് ആയിരുന്നു ??❤️

    പിന്നെ നായികയുടെ രൂപ മാറ്റം ഒക്കെ നൈസ് ആയിരുന്നു, മെയിൻ ആയിട്ട് ഇന്റെറാക്ഷൻസ് ആയിരുന്നു അടിപ്പാൻ, നല്ല ഫ്‌ലോയും ഉണ്ടായിരുന്നു, ഒരു രക്ഷേം ഇല്ലായിരുന്നു, ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. താങ്ക് യു ബ്രൊ

  3. ഇതെന്താ അവിഹിതം ആയിട്ട് മാറിയത് ഇത് പ്രണയം എന്ന ടാഗിൽ വരേണ്ട കഥ ആയിരുന്നു എന്തായാലും നന്നായിട്ടുണ്ട് കുറച്ച് കൂടി വേണമായിരുന്നു

    1. താങ്ക് യു രാഹുൽ.ഇതിൽ അവിഹിതവും ഉണ്ട് ഒപ്പം പ്രണയവും

  4. ആൽബിച്ചായ എന്താ പറയ… മനോഹരമായ ഒരു പ്രണയകാവ്യം. ഇപ്പോഴാണ് ഈ കഥ ശ്രെദ്ധയിൽപ്പെട്ടത്. ഒരു ഗ്രാമത്തിന്റ മനോഹാരിതയും അമ്പലവും നാട്ടുകാരെയുമൊക്കെ ചുരുങ്ങിയ വാക്കുകളിൽ അതിമനോഹരമായി അവതരിപ്പിച്ചു. ഈ കഥ പ്രണയം എന്ന ടാഗിലായിരുന്നു ഇടേണ്ടത്. ഇതിനെ അവിഹിതം എന്നു വിളിക്കുന്നത് സദാചാരപ്പോലീസു ചമയുന്ന ഒരു സമൂഹം മാത്രമായിരിക്കും.

    1. താങ്ക് യു പട്ടാളക്കാരാ.ഇതിൽ അവിഹിതം എന്നതും ഉണ്ട്.ഒപ്പം പ്രണയവും.

      കഥ ഇഷ്ട്ടമായതിൽ സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *