ഞാൻ എന്ത് പറയണം എന്നുപോലും അറിയാത്ത ഒരു അവസ്ഥ. അവളുടെ കണ്ണുനീർ എൻ്റെ ചുമലിൽ ഒരു പൊള്ളലോടെ വീണ് ഒലിക്കാൻ തുടങ്ങി.
“അനു കരയണ്ട, നാളെ എന്തു സംഭവിക്കും എന്ന് എനിക്കറിയില്ല. വരുന്നത് ഒരുമിച്ച് ഫേസ് ചെയ്യാം.”
ഏതു ധൈര്യത്തിലാണ് ഞാനതു പറഞ്ഞതെന്ന് അറിയില്ല.
“ഇന്ന് കഴിഞ്ഞാൽ എല്ലാം തീരും. പിന്നെ ഈ ഒരു ദിവസത്തിൻ്റെ ഓർമ്മ മാത്രം. നീയും ഈ സാരിയും ദോശയും..”
“എനിക്ക് ഒരുപാട് ഇഷ്ട്ടാണ് നിന്നെ. ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല. ഈ ദിവസത്തിൻ്റെ ഓർമയിൽ നിന്നിൽ എൻ്റെ കുഞ്ഞ് ജനിക്കണമെന്നാണെങ്കിൽ അങ്ങനെ സംഭവിക്കട്ടെ.”
ഇത്ര വലിയ ഒരു തീരുമാനം എങ്ങനെ ഞാൻ അവൾക്ക് കൊടുത്തെന്നു എനിക്ക് ഇപ്പോളും മനസിലാവുന്നില്ല. ഞാൻ അവളെ വാരി പുണർന്നു. അവൾ എന്നെയും.
കുളി നിർത്തി. ഞങ്ങൾ ഒരു തോർത്തുകൊണ്ട് പരസ്പരം തോർത്തികൊടുത്തു. അവൾ ഉറങ്ങിപ്പോയി. അവളുടെ കരച്ചിൽ നിന്നിരുന്നു. ഞങ്ങൾ പൂർണ്ണ നഗ്നരായി കിടക്കയിൽ കിടന്നു. അവൾ ചെയ്തത് തെറ്റാണെന്നുള്ള ബോധത്തോടെ ആണോ എന്ന് അറിയില്ല, അവൾ എന്നെ നോക്കിയിരുന്നില്ല.
ഞാൻ ഒരു പുതപ്പുകൊണ്ട് പുതച്ചു, ഇരുവരും ഒരു പുതപ്പിനു താഴെ. അവൾ എന്നിൽ നിന്നും തിരിഞ്ഞാണ് കിടക്കുന്നത്.
“അനു, നീ ചെയ്തത് ഒരിക്കലും തെറ്റാണെന്നു ഞാൻ പറഞ്ഞില്ലല്ലോ. പിന്നെ എന്തിനാണ് ഇങ്ങനെ വിഷമം കാണിക്കുന്നേ?”
“എന്നെ കെട്ടിപിടിച്ചു കിടക്ക്. ഈ ചൂട് വല്ലാത്തൊരു സമാധാനം തരുന്നു.”
ഒരുപാട് നേരം എൻ്റെ കണ്ണുകൾ അടയുന്നുണ്ടായിരുന്നില്ല ഉറങ്ങാൻ. അവൾ ഉറങ്ങിയെന്നു മനസിലായി. അവളുടെ ഉയർന്നുവന്നിരുന്ന നിശ്വാസങ്ങൾ മിതഗതിയിൽ ആയിരുന്നു. ഞാനും എപ്പോളോ ഉറങ്ങിപ്പോയി.

Super nalla feel
അതേ, എഴുത്തുകാരാ.. എൻ്റെ ഒരു സംശയം ആണ് കേട്ടോ ചോദിക്കുന്നത്! ഈ കഥയും ഇതിന് തൊട്ടു മുൻപ് കിടക്കുന്ന യവനിക എന്ന കഥയും ഏകദേശം ഒരേ രീതിയിൽ ആണ് എഴുതിയിരിക്കുന്നത്. രണ്ടിനും ഒരേ ഫീൽ കിട്ടുന്നുണ്ട്.. എഴുത്തുകാരൻ്റെ പേര് മാറ്റി സബ്മിറ്റ് ചെയ്തത് ആണോ? എൻ്റെ മാത്രം ഒരു സംശയം ചോദിച്ചതാണ് കേട്ടോ. തെറ്റായി പോയി എങ്കിൽ ക്ഷമിക്കുക
കൊള്ളാമല്ലോ. നല്ല കഥ.. സ്പീഡി കഥ ആണോ എന്നു ചോദിച്ചാൽ അല്ല, എന്നാൽ എല്ലാം വിശദീകരിച്ച് എഴുതിയോ എന്നു ചോദിച്ചാൽ അതുമില്ല. എന്നാലും നല്ല ഫീൽ ഉണ്ടായിരുന്നു..
ചെറുതാണെങ്കിലും മനോഹരമായിരുന്നു… നല്ല ഫീൽ തന്നു… ആ നഷ്ടപ്രണയം മനസ്സിൽ നിന്ന് പോയിട്ടില്ല. അത് ഞാൻ ആയിരുന്നു എന്ന തോന്നൽ ഇപ്പോഴും ഉണ്ട്…
കുറച്ച് നാളിന് ശേഷം നല്ലൊരു കഥ വായിച്ചു ❤️..
അടുത്ത ഭാഗം ഉണ്ടാവുമോ?
നന്നായിട്ടുണ്ട് നിഷ,
നല്ല ഫീൽ തരുന്ന കഥയാണ് വെത്യസ്തമായ പ്രണയ കഥ
ആ ഫോൺ സംഭാഷണം കുറച്ചുകൂടെ ഉണ്ടായിരുന്നെങ്കിൽ ആശിച്ചു….