“റോഡിൽ ഇറങ്ങി വലത്തോട്ട് നടന്നോളു. ഞാൻ പിറകെ വരാം.”
അവൾ നടന്ന് ഫ്ലാറ്റിൻ്റെ വാതിൽ വരെ എത്തി തിരിച്ച് വന്ന് എനിക്ക് ചുണ്ടിൽ ഒരു ഉമ്മ തന്നു.
“ഇനി എന്നെ കാണാൻ വരരുത്. ശ്രമിക്കരുത്. നമ്മൾ കാണും.” അവൾ അത് പറയുമ്പോൾ പറഞ്ഞിരുന്നില്ല, ചിരിച്ചിരുന്നില്ല, സ്നേഹം കാണിച്ചിരുന്നില്ല. തിരിഞ്ഞു നോക്കാതെ നടന്ന് നീങ്ങി. റോഡിൽ എൻ്റെ വഴിയിൽ കയറ്റുമ്പോളും എന്നെ അനു നോക്കിയില്ല. റെയിൽവേ സ്റ്റേഷനിൽ എത്തി അവൾ ഇറങ്ങി നടക്കുമ്പോളും എന്നെ നോക്കിയില്ല. എന്നിലേക്ക് തിരിഞ്ഞു നോക്കാതെ അവൾ നീങ്ങി, എന്നിൽനിന്നും ഒരുപാട് ഒരുപാടു അകലേക്ക്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയ്ക്ക് രണ്ടര വർഷം കഴിയുന്നു. ഒന്നിനും മാറ്റാമില്ലാതെ നീങ്ങിക്കൊണ്ടിരിക്കുന്നു. വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല, ഒരുവളെപ്പോലെ മറ്റൊരുവളെ കണ്ടുമുട്ടാൻ കഴിയുന്നില്ലെന്നതാണ് വാസ്തവം.
മഴയും മഞ്ഞും വെയിലും ഒരുപാട് മാറി മാറി വന്നു. ഉത്തരം അറിയാൻ കഴിയാത്ത ഒരുപാട് ചോദ്യങ്ങൾ ഇന്നും രാത്രികളെ വേട്ടയാടികൊണ്ടിരിക്കുന്നു.
നല്ല മഴക്കാർ കണ്ടു. ഓഫീസിൽ നിന്നും ഇറങ്ങാൻ മനസ്സ് സമ്മതിച്ചില്ല. റൈൻ കോട്ട് എടുത്തിരുന്നില്ല. മഴ പെയ്യാണെങ്കിൽ കഴിഞ്ഞു പോകാം എന്ന് കരുതി. സാലറി ക്രെഡിറ്റ് ആവുന്ന ദിവസമാണ്. നോട്ടിഫിക്കേഷൻ ഫോണിൽ വന്നപ്പോൾ എടുത്തു നോക്കി.
“Are you expecting someone?” ഇങ്ങനെ ഒരു മെസ്സേജ് മാത്രമാണ് വന്നത്. ഒരു unknown നമ്പർ. ആദ്യം മനസ്സിൽ വന്നത് ജീവിതത്തിൽ ഈ നിമിഷം വരെ കാത്തിരിക്കുന്ന ഒരുവളെ കുറിച്ചാണ്.

Super nalla feel
അതേ, എഴുത്തുകാരാ.. എൻ്റെ ഒരു സംശയം ആണ് കേട്ടോ ചോദിക്കുന്നത്! ഈ കഥയും ഇതിന് തൊട്ടു മുൻപ് കിടക്കുന്ന യവനിക എന്ന കഥയും ഏകദേശം ഒരേ രീതിയിൽ ആണ് എഴുതിയിരിക്കുന്നത്. രണ്ടിനും ഒരേ ഫീൽ കിട്ടുന്നുണ്ട്.. എഴുത്തുകാരൻ്റെ പേര് മാറ്റി സബ്മിറ്റ് ചെയ്തത് ആണോ? എൻ്റെ മാത്രം ഒരു സംശയം ചോദിച്ചതാണ് കേട്ടോ. തെറ്റായി പോയി എങ്കിൽ ക്ഷമിക്കുക
കൊള്ളാമല്ലോ. നല്ല കഥ.. സ്പീഡി കഥ ആണോ എന്നു ചോദിച്ചാൽ അല്ല, എന്നാൽ എല്ലാം വിശദീകരിച്ച് എഴുതിയോ എന്നു ചോദിച്ചാൽ അതുമില്ല. എന്നാലും നല്ല ഫീൽ ഉണ്ടായിരുന്നു..
ചെറുതാണെങ്കിലും മനോഹരമായിരുന്നു… നല്ല ഫീൽ തന്നു… ആ നഷ്ടപ്രണയം മനസ്സിൽ നിന്ന് പോയിട്ടില്ല. അത് ഞാൻ ആയിരുന്നു എന്ന തോന്നൽ ഇപ്പോഴും ഉണ്ട്…
കുറച്ച് നാളിന് ശേഷം നല്ലൊരു കഥ വായിച്ചു ❤️..
അടുത്ത ഭാഗം ഉണ്ടാവുമോ?
നന്നായിട്ടുണ്ട് നിഷ,
നല്ല ഫീൽ തരുന്ന കഥയാണ് വെത്യസ്തമായ പ്രണയ കഥ
ആ ഫോൺ സംഭാഷണം കുറച്ചുകൂടെ ഉണ്ടായിരുന്നെങ്കിൽ ആശിച്ചു….