“അന്നത്തെ ആ കത്ത് എഴുതിയത് ഞാനല്ല. ഞാൻ അങ്ങനെ ചെയ്യില്ല എന്ന് നീ വിശ്വസിക്കാൻ എനിക്ക് ഒന്നേ പറയാൻ ഉള്ളു. നിന്നെ ഒരുപാട് കാലം ഞാൻ സ്നേഹിച്ചിട്ടുണ്ട്, അന്ന് കാലത്ത്. പത്താം ക്ലാസ്സിലെ അസ്ഥിക്ക് പിടിച്ച പ്രേമം.”
ഒന്നും പ്രതീക്ഷിക്കാതെ തന്നെ പറഞ്ഞതായിരുന്നു ഞാൻ. അവൾ അപ്പോൾ തന്നെ ഒന്നും പറയാതെ എൻ്റെ ഫോൺ നമ്പർ ചോദിച്ചു. ഞാൻ കൊടുത്തു. ഒരു രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ ഒരു അൺനവുൺ നമ്പറിൽ നിന്ന് കോൾ വന്നു.
“ഞാൻ അനുവാണ്. നിൻ്റെ ശബ്‌ദം എല്ലാം മാറിയിട്ടുണ്ടാവുംലെ. നീയെങ്കിലും അറിയണ്ടേ, എനിക്കും നിന്നെ ഒരുപാടു ഇഷ്ടായിരുന്നു ആ സമയത്തു.. നിൻ്റെ ലോയൽറ്റി, ഇന്നസെൻസ് എനിക്ക് ഒരുപാട് ഇഷ്ടംമായിരുന്നു. ആ കത്ത് നീ എഴുതില്ല എന്ന് അന്നേ എനിക്ക് അറിയായിരുന്നു.”ഒരു തുറന്നു പറച്ചിലിൻ്റെ വലിയ മൗനം. അവളുടെ ആ ഹസ്‌കി വോയ്‌സ്, ഒരുപാട് മധുരമുള്ളതായി തോന്നി ഓരോ വാക്കുകൾക്കും.
സംസാരം പിന്നീട് ചാറ്റിങ്ങിലേക്ക് മാറി, ഞങ്ങളിലെ പതിനാല് വയസുകാരനും പതിനാല് വയസുകാരിയും ഇന്നും പ്രേമിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നു രണ്ടുപേർക്കും മനസിലായി. ഒരിക്കൽ പോലും ഞങ്ങളുടെ സംസാരത്തിൽ അവളുടെ മകളോ ഭർത്താവോ കടന്നു വന്നില്ല. മനഃപൂർവം ഒരു സ്വകാര്യത ഞങ്ങൾ ഞങ്ങൾക്ക് വേണ്ടി ഉണ്ടാക്കി.
ഒരിക്കൽ രാത്രിയിൽ ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ചോദിച്ചു,
“നമ്മൾക്കു ഈ രാത്രി ഭാര്യയും ഭർത്താവും ആയി സംസാരിക്കാം? റൂൾസ് ആൻഡ് ലിമിറ്റേഷൻസ് വക്കണ്ട. അങ്ങനെ ആണെങ്കിൽ?”
എനിക്ക് അറിയാം, അവളും കേൾക്കാൻ ഒരുപാടു ആഗ്രഹിച്ചിരിക്കണം.

Super nalla feel
അതേ, എഴുത്തുകാരാ.. എൻ്റെ ഒരു സംശയം ആണ് കേട്ടോ ചോദിക്കുന്നത്! ഈ കഥയും ഇതിന് തൊട്ടു മുൻപ് കിടക്കുന്ന യവനിക എന്ന കഥയും ഏകദേശം ഒരേ രീതിയിൽ ആണ് എഴുതിയിരിക്കുന്നത്. രണ്ടിനും ഒരേ ഫീൽ കിട്ടുന്നുണ്ട്.. എഴുത്തുകാരൻ്റെ പേര് മാറ്റി സബ്മിറ്റ് ചെയ്തത് ആണോ? എൻ്റെ മാത്രം ഒരു സംശയം ചോദിച്ചതാണ് കേട്ടോ. തെറ്റായി പോയി എങ്കിൽ ക്ഷമിക്കുക
കൊള്ളാമല്ലോ. നല്ല കഥ.. സ്പീഡി കഥ ആണോ എന്നു ചോദിച്ചാൽ അല്ല, എന്നാൽ എല്ലാം വിശദീകരിച്ച് എഴുതിയോ എന്നു ചോദിച്ചാൽ അതുമില്ല. എന്നാലും നല്ല ഫീൽ ഉണ്ടായിരുന്നു..
ചെറുതാണെങ്കിലും മനോഹരമായിരുന്നു… നല്ല ഫീൽ തന്നു… ആ നഷ്ടപ്രണയം മനസ്സിൽ നിന്ന് പോയിട്ടില്ല. അത് ഞാൻ ആയിരുന്നു എന്ന തോന്നൽ ഇപ്പോഴും ഉണ്ട്…
കുറച്ച് നാളിന് ശേഷം നല്ലൊരു കഥ വായിച്ചു ❤️..
അടുത്ത ഭാഗം ഉണ്ടാവുമോ?
നന്നായിട്ടുണ്ട് നിഷ,
നല്ല ഫീൽ തരുന്ന കഥയാണ് വെത്യസ്തമായ പ്രണയ കഥ
ആ ഫോൺ സംഭാഷണം കുറച്ചുകൂടെ ഉണ്ടായിരുന്നെങ്കിൽ ആശിച്ചു….