അനുചന്ദനം 2 [Unknown Vaazha] 224

“”അച്ഛാ…. എന്തായി കിട്ടിലേ ഇതുവരെ…””

“”ഇല്ലടാ ഒരു 5 മിനുട്ട് ദേ ഇപ്പൊ കിട്ടും ‘“ അച്ഛൻ ഒന്ന് കണ്ണ് ചിമ്മിക്കൊണ്ട് എന്നോട് പറഞ്ഞു…

“”ആ ചെറുക്കൻ മുക്കൂന്ന് നീ പറഞ്ഞോണ്ട ഞാൻ അത്രേം നേരം അവിടെ നിന്നെ അല്ലെങ്കി കോഴി തൂക്കിട്ട് കാറിൽ വന്ന് ഇരിക്കായിരുന്നു… അവിടെ ആണെങ്കി ഒടുക്കത്തെ കൊതുകും.. പിന്നെ ആ ചെറുക്കൻ ഒച്ച് ഇഴയും പോലെ ആണ്ട്രാ ചിക്കൻ വെട്ടണേ…”” കാറിന്റെ ഡോർ തുറന്ന് അകത്തൊട്ട് കേറിക്കൊണ്ട് അച്ഛൻ പറഞ്ഞു..

“”അവൻ അത്ര പയ്യെ വെട്ടിയെ എന്താന്ന് അറിയോ…അച്ഛൻ അവിടെ നിക്കണോണ്ടാ.. നമ്മളെ വെറുപ്പിക്കാൻ വേണ്ടിട്ട്… ആഹ് എന്തേലും ആവട്ട്.. വീട്ടി പോയിട്ട് ഇത് ഉണ്ടാക്കിട്ട് വേണം എനിക്ക് ഒന്ന് സുധീഷേട്ടന്റെ അടുത്തോട്ടു പോവാൻ”” ഞാൻ അച്ഛനെ നോക്കി ഇത്രേം പറഞ്ഞു..

“”ങ്ഹാ.. സുധീഷ് നിന്നോട് അവന്റെ വീട്ടിലോട്ട് പോവാൻ പറഞ്ഞിണ്ടായല്ലേ.. മ്മ്.. പോയിട്ട് കിട്ടണ മൊത്തം വാങ്ങിച്ചു കൂട്ടിക്കോ…”” അച്ഛൻ എന്നെ ഒന്ന് വാരി….

“”ഓമ്പ്രാ…..””

ഞങ്ങൾ വീട്ടിൽ എത്തുമ്പോ.. പുറത്ത് അമ്മുന്റേം അമ്മേന്റേം ചെരുപ്പ് കാണുന്നുണ്ട്…ഞാൻ അച്ഛനെ ഒന്ന് അതിശയത്തോടെ നോക്കി…

“”ഇവർ രണ്ടും ഇന്ന് നേരത്തെയാണല്ലോ””

ഞങ്ങൾ വീടിനകത്ത് കേറുമ്പോ രണ്ടും ഹാളിൽ ഇരിപ്പുണ്ട്. അമ്മു അവിടെ ദിവാങ്ങോട്ടിൽ അനന്തശയനം പ്രാപിച്ചിട്ടുണ്ട്…അമ്മ ആണെങ്കി ടീ ടേബിളിൽ കാൽ കയറ്റി വെച്ച് പുള്ളിക്കാരിടെ തന്നെ സ്റ്റോറിടെ ന്യൂസ്‌ കവറേജ് കാണണിണ്ട്.. എന്തോ ഭാഗ്യം രണ്ട് പേരും ഡ്രസ്സൊക്കെ മാറിയാണ് ഇരിക്കണേ…അമ്മ മാക്സിയും അമ്മു ഒരു ഷോർട്സും ടോപും ആണ് ഇട്ടേക്കണേ.. അതന്നെ ഭാഗ്യം..

The Author

9 Comments

Add a Comment
  1. Next part evide bruhh

  2. ഈ കഥയുടെ തുടക്കവും പിന്നെ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്❤️
    തുടരുക….

  3. കൊള്ളാം തുടരുക 👍

  4. Ee partum adipwoli aayitt thanne poyi…. Entha ee kadha trendingil varaathe enna ente doubt….. Maybe kurach part koodi kazhinja likes and views koodithal kitty munnott pokumenn കരുതുന്നു….. Next part enn varum broo….

  5. നൈസ്, കീപ് ഗോയിങ് ബ്രോ 🤍

  6. നന്ദുസ്

    Waw.. അടിപൊളി സ്റ്റോറി…
    Interesting സ്റ്റോറി….💞💞💞
    അസാധ്യ എഴുത്ത്… കൊടുമ്പിരി കൊണ്ട ഫീൽ…💞💞💞💞
    മ്മടെ നാഴിക ന്ത്യേ…പ്രണയം ഫ്‌ളാഷ്ബക് പോരട്ടെ…🤪🤪
    സഹോ..നിർത്തിപ്പോകല്ലേ ..🙏🙏🙏🙏
    നല്ലൊരു ഇഷ്ടപെട്ട പ്രണയകാവ്യം..💞💞

    സ്വന്തം നന്ദൂസ്…💚💚💚💚

  7. Bro again you naild it😌👀nice 2nd part അനുവിന്റെ ഫാമിലിയുടെ friendly scn okke നന്നായിട്ടുണ്ട് ഇതേ പോലെ eyy story മുമ്പോട്ട് പോട്ടെ കലക്കി പൊളിച്ചു കേട്ടോ machaaa

    Next part വേഗം പോന്നോട്ടെ 😌🙌🏻എത്രയും പെട്ടന്ന്

  8. 🔥sanam bro ❤️adutha part ini enna?

  9. മിക്കി

    രണ്ട് പാർട്ടും ഇപ്പഴാണ് വായിച്ചത്, ഒരുപാട് ഇഷ്ട്ടപെട്ടു.. നല്ല ഒഴുക്കോടെയുള്ള കഥ അവതരണം.👍great 🤍🤍

Leave a Reply

Your email address will not be published. Required fields are marked *