“ഓഹ്… വന്നോ തല്ല് കൊള്ളി…” ഞാൻ ഹാളിലോട്ട് കേറിയപ്പോ തന്നെ അമ്മുന്റെ കമന്റാണ്.. ഞാൻ തല ചെരിച്ചൊന്ന് അച്ഛനെ നോക്കി…ഞാനീ ദുനിയാവിലെ ഇല്ല എന്ന മാതിരിയാണ് പുള്ളിടെ നിപ്പ്.. അച്ഛനല്ലാണ്ട് വേറെ ആരും ഇവക്ക് ഇത് പറഞ്ഞുകൊടുക്കത്തില്ല..
“”നമ്മളേ….തല്ലുണ്ടാക്കിയത് അതിന് ഉറ്റ കാരണുള്ളോണ്ടാ അല്ലാണ്ട് നിന്നെ പോലെ ചുമ്മാ വായ്താളം അടിച്ച് നടക്കാറില്ലട്ടാ ഷൊട്ടേ……. “” അമ്മുനിട്ട് തിരിച്ചൊന്നു ഞാനും കൊടുത്ത്…
“”ഷൊട്ട നിന്റെ മറ്റവൾ.. നിന്നോട് ഞാൻ നൂറുട്ടം പറഞ്ഞിണ്ട് കുട്ടാ.. എന്നെ ഷൊട്ട,ഷൊട്ടാന്ന് വിളിക്കണ്ടാന്ന്””…അമ്മു ദിവാങ്ങോട്ടീന്ന് ചാടി ഇറങ്ങി എന്നോട് കയർത്ത്…
“”ഹാ… ഒന്ന് നിർത്തിന്ന് ഇണ്ടാ രണ്ടും…എപ്പോ നോക്കിയാലും തല്ല് കൂട്ട് തന്നെ തല്ല് കൂട്ട്… എന്തൊരു കഷ്ടാന്ന് നോക്ക്യേ ദേവ്യേ…”” പോരാളി സീനിലോട്ട് എൻട്രി ഇട്ടേണ്…
“”ഓഹോ ഇവിടെ ഉണ്ടാർന്നോ.. അനക്കൊന്നും കാണാത്തോണ്ട് ഞാൻ വിചാരിച്ചു തട്ടി പോയെന്ന്…”” അമ്മേനെ നോക്കി ഞാൻ പറഞ്ഞു…
“”കുട്ടാ…”” അച്ഛൻ കുറച്ചു ശബ്ദം ഉയർത്തി എന്നെ വിളിച്ചു…
“”ഹയ്യോ… ഫാര്യെനെ പറഞ്ഞപ്പോ ഫർത്താവിന് പൊള്ളിയെടി അമ്മുവേ…”” ഞാൻ അമ്മുന്റെ അടുത്തോട്ടു നിന്ന് അച്ഛനെ നോക്കി കളിയാക്കി..
“”ദേ അമ്മേ നിങ്ങൾ കേക്കണം കേട്ടോ… ഇന്നുണ്ടല്ലോ അമ്മേനെ കുറിച്ച് എന്തൊക്കെയോ പറയണിണ്ടായി നിങ്ങടെ സ്നേഹനിധിയായ ഫർത്താവ്… അമ്മ ഭയങ്കര ദേഷ്യക്കാരിയാ വീട്ടിലെ പണിയൊന്നും എടുക്കൂല എന്നൊക്കെ”’ ഞാൻ അമ്മേരെ തോളിൽ കൈയിട്ടു അച്ഛനെ നോക്കി അമ്മയോട് പറഞ്ഞു…

Next part evide bruhh
ഈ കഥയുടെ തുടക്കവും പിന്നെ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്❤️
തുടരുക….
കൊള്ളാം തുടരുക 👍
Ee partum adipwoli aayitt thanne poyi…. Entha ee kadha trendingil varaathe enna ente doubt….. Maybe kurach part koodi kazhinja likes and views koodithal kitty munnott pokumenn കരുതുന്നു….. Next part enn varum broo….
നൈസ്, കീപ് ഗോയിങ് ബ്രോ 🤍
Waw.. അടിപൊളി സ്റ്റോറി…
Interesting സ്റ്റോറി….💞💞💞
അസാധ്യ എഴുത്ത്… കൊടുമ്പിരി കൊണ്ട ഫീൽ…💞💞💞💞
മ്മടെ നാഴിക ന്ത്യേ…പ്രണയം ഫ്‌ളാഷ്ബക് പോരട്ടെ…🤪🤪
സഹോ..നിർത്തിപ്പോകല്ലേ ..🙏🙏🙏🙏
നല്ലൊരു ഇഷ്ടപെട്ട പ്രണയകാവ്യം..💞💞
സ്വന്തം നന്ദൂസ്…💚💚💚💚
Bro again you naild it😌👀nice 2nd part അനുവിന്റെ ഫാമിലിയുടെ friendly scn okke നന്നായിട്ടുണ്ട് ഇതേ പോലെ eyy story മുമ്പോട്ട് പോട്ടെ കലക്കി പൊളിച്ചു കേട്ടോ machaaa
Next part വേഗം പോന്നോട്ടെ 😌🙌🏻എത്രയും പെട്ടന്ന്
🔥sanam bro ❤️adutha part ini enna?
രണ്ട് പാർട്ടും ഇപ്പഴാണ് വായിച്ചത്, ഒരുപാട് ഇഷ്ട്ടപെട്ടു.. നല്ല ഒഴുക്കോടെയുള്ള കഥ അവതരണം.👍great 🤍🤍