അനുപമ ! എന്റെ സ്വപ്ന സുന്ദരി [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 689

എല്ലാവർക്കും നമസ്കാരം.
ആദ്യ കഥകൾക്ക് നൽകിയ നല്ല പ്രതികരണങ്ങൾക്ക് വായനക്കരായ നിങ്ങളോട്
ഞാൻ ആദ്യമേ നന്ദി പറയുന്നു. തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് ഞാൻ പുതിയ ഒരു കഥയുമായി വന്നിരിക്കുകയാണ്. ഇതും ഒരു പ്രണയ കഥയാണ്. പ്രണയവും യാത്രയും അതൊരു വല്ലാത്ത ഫീലിംഗ് തന്നെയാണ്.
എന്നാൽ തുടങ്ങട്ടെ !………………. 

??അനുപമ ! എന്റെ സ്വപ്ന സുന്ദരി??

Anupama Ente Swapna Sundari | Author : Chekuthane Snehicha Malakha

 

ട്രാഫിക്കിൽ ബൈക്ക് നിർത്തി ഹെൽമറ്റ് മാറ്റി തലമുടിയിലൂടെ വിരലോടിച്ച ശേഷം വീണ്ടും ഹെൽമറ്റ് തിരിച്ച് തലയിൽ വച്ചു. ചുറ്റും നോക്കിയപ്പോഴാണ് അടുത്തുള്ള വണ്ടിയിൽ ഉള്ളവർ എന്നെയും എന്റെ ബൈക്കിനെയും മാറി മാറി നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അതിന് കാരണം ഉണ്ട്. BMW 750 GS ആണ് ഞാൻ ഓടിക്കുന്ന ബൈക്ക് ,സാധരണ ആരും നേരിട്ട് കണ്ടിട്ടുണ്ടാകില്ല ഈ വിലകൂടിയ ബൈക്ക്. ട്രാഫിക് സിഗ്നൽ ചുവപ്പിൽ നിന്നും മഞ്ഞയിലേക്ക് നീങ്ങിയതും ആക്സിലേറ്റർ കൂട്ടി ബൈക്ക് ഞാൻ ഒന്ന് റൈസ് ചെയ്തു ബൈക്കിൽ നിന്നും ഗാംഭീര്യമുള്ള ഒരു ശബ്ദം പുറപ്പെട്ടു. ട്രാഫിക് എനിക്ക് പച്ചക്കൊടി കാണിച്ചതും ബൈക്ക് ഞാൻ മുൻപോട്ട് എടുത്തു.

ഒരു ഷോപ്പിംഗ് മാളിന്റെ മുൻപിൽ ബൈക്ക് പാർക്ക് ചെയ്ത് ഞാൻ മാളിനുള്ളിലേക്ക് നടന്നുകയറി.

എന്റെ പേര് രാഹുൽ (28) , അത്യാവശ്യം നല്ല ഉയരം നിറം, ഉറച്ച ശരീരം .ബിരുദ പഠനത്തിനും ഗവൺമെന്റ് ജോലിക്കും താൽപര്യമില്ലാത്തതിനാലും വണ്ടി പ്രാന്ത് ചെറുപ്പം മുതലേ തലയ്ക്കു പിടിച്ചതിനാലും ഞാൻ ഒരു ഷോറൂം നടത്തുകയാണ്. വിലകൂടിയ ആഢംബര ബൈക്കുകൾ മാത്രം വിൽക്കുന്ന ഷോറും . എന്റെ പ്രയത്നം കൊണ്ട് ഈ ജില്ലയിൽ ഒന്നാം സ്ഥാനത്തു തന്നെ എന്റെ ഷോറൂം നിൽക്കുന്നു. ഇനി എന്റെ കുടുംബ പശ്ചാത്തലം പറയാം. അച്ഛന്റെ പേര് രഘുനാഥ് ,ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ S I ആണ് അച്ഛൻ . കോൺസ്റ്റബിളായാണ് അച്ഛൻ സർവ്വീസിൽ കയറിയത്, ഇപ്പോൾ പ്രമോഷൻ കിട്ടി S I പോസ്റ്റിൽ എത്തി നിൽക്കുന്നു. അമ്മയുടെ പേര് സരസ്വതി , സാക്ഷാൽ സരസ്വതി ദേവി തന്നെയാണ് അമ്മ . അടുത്തുള്ള ഒരു സ്കൂളിൽ പ്രിൻസിപ്പാൾ ആണ് അമ്മ.ഞാൻ ഒറ്റ മകനാണ് ഇവർക്ക് . ലാളിച്ച് വഷളാക്കി എന്നു പറയാൻ പറ്റില്ല കാരണം സ്കൂളിലെ അമ്മ തന്നെയാണ് വീട്ടിലും ,അതേ അച്ചടക്കവും സ്വഭാവവും. എല്ലാവരും പറയും ആൺകുട്ടികൾക്ക് അമ്മയെ ആണ് കൂടുതൽ ഇഷ്ടമെന്ന് പക്ഷെ എനിക്ക് തിരിച്ചാണ് . അച്ഛനാണ് എല്ലാം , സ്റ്റേഷനിൽ മാത്രമാണ് അച്ഛൻ പോലീസ് ,വീട്ടിൽ ഏറ്റുവും നല്ല അച്ഛനും ഭർത്താവുമാണ് അച്ഛൻ. എന്റെ ഏറ്റുവും ബസ്റ്റ് ഫ്രണ്ട് അച്ഛനാണ് ,തോളിൽ കയ്യിട്ട് സംസാരിക്കനുള്ള സ്വാതന്ത്ര്യം പോലും അച്ഛൻ എനിക്ക് നൽകിയിട്ടുണ്ട്.

ഞാൻ എസ്കലേറ്റർ വഴി രണ്ടാം നിലയിലെത്തി. ഫോൺ കയ്യിലെടുത്ത് അതിലും നോക്കി മുന്നോട്ട് നടന്നു. വാട്ട്സ് ആപ്പും നോക്കിയാണ് നടക്കുന്നത്. ഡിഗ്രി കഴിഞ്ഞപ്പോൾ നിർത്തിയതാണ് പഠനം എന്റെ ഇഷ്ടവും താൽപര്യവും അച്ഛനും അമ്മയും അംഗീകരിച്ചതു കൊണ്ട് അച്ഛന്റെ സഹായത്തോടെയാണ് ഞാൻ ഷോറൂം തുടങ്ങിയത്. നമ്മുടെ നാട്ടിൽ വില കൂടിയ ബൈക്കിനെ പ്രണയിക്കുന്ന ചെറുപ്പക്കാർ കൂടി വരുന്നതുകൊണ്ട് ഷോറൂം നല്ല നിലയിൽ പോകുന്നു. ഡിഗ്രിയോടെ പഠനം നിർത്തിയെങ്കിലും ഇതുവരെ കൂടെ പഠിച്ച സുഹൃത്തുക്കളെ മറന്നിട്ടില്ല അവരുടെ മെസേജും നോക്കി ഞാൻ മുന്നോട്ട് നടന്നു.

The Author

61 Comments

Add a Comment
  1. Intro kidukki
    Kidu twist

  2. ഇത് എങ്ങാനം നിർത്തിയാൽ കൊല്ലും ഞാൻ സൂപ്പർ സ്റ്റോറി തുടരുക

  3. സ്രാങ്ക്

    തുടരണം മുത്തേ കൊള്ളാം. mk touch ond ?ഉടനെ കാണുമോ അടുത്ത പാർട്ട്‌

  4. Waiting for next part…????
    Aval Rahul annu vicharichuttadavilla..

  5. തീർച്ചയായും

  6. Malakhaye Premicha Jinn❤

    Thudaranam illankil adich kapaalam pottikkum??
    All the best

  7. Kollam, thudaruka ❤️

  8. ഒരു. എംകെ ടച്ച് ഉണ്ടലോ …എന്തായാലും തുടരണം ..

  9. nice bro oru mk style undalo mothathil waiting for next part

  10. Ithil Kambi illenkil post it on Kadhakal. Com , ivde full add nte shalyam aanu , onnum vayikkanee thonnilla , verte redirect aayi pokum

    1. Brave browser use cheyy!

  11. കിടിലൻ സ്റ്റോറി. ഒരുപാട് ഇഷ്ടപ്പെട്ടു. തീർച്ചയായും തുടരണം

  12. Enthu chothyam ado thudangado

  13. Kollam bro, page vayichu theernathu arinjila , excellent one bro….

  14. അടിപൊളി അടുത്ത ഭാഗം പെട്ടന്ന് പ്രതീക്ഷിക്കുന്നു

  15. Ithuvare valare ishtamayi….. adutha partum vegam thayooo❤❤❤

  16. പൊളിച്ചു ബ്രോ …ബാക്കി വേഗം പോന്നോട്ടെ ….നല്ല ഫീലുണ്ടായിരുന്നു

  17. ഈശ്വര ബ്രോ ഇത് കരുതി കൂട്ടി എഴുതിയത് അല്ലെ?
    എന്റെ പേര് രാഹുൽ, എന്റെ ആദ്യ പ്രണയം, അവളുടെ പേര് അനുപ..

    ..ഇനി പറ ഇത് മനഃപൂർവം അല്ലെങ്കിലും എനിക്കിട്ട് ദൈവം തന്ന പണി ആണ്, എല്ലാം മറന്നു തുടങ്ങിയ എനിക്ക് വീണ്ടും പണി തന്നു ദുഷ്ടൻ.

    ഇന്ന് ആരെ ആണ് ആവോ കണി കണ്ടത് ??

    കഥ ഉഷാർ ആയിട്ട് ഉണ്ട് ബ്രോ, തുടരണോന്ന് ചോദിച്ചാൽ ?

    തുടർന്നോളൂ ബ്രോ, ഞാൻ സഹിച് ഇരുന്നു വായിച്ചോളാം, വേറെ ഒന്നും കൊണ്ടല്ല, സ്ഥിരം ക്ലിഷേ സ്റ്റോറി അല്ല, അവൾക്ക് വേറെ ഒരാളെ ഇഷ്ട്ടം ആണെന്ന് കേട്ടപ്പോ ആകാംഷ കൂടി ?

    സ്നേഹത്തോടെ,
    രാഹുൽ

      1. അത് വിട് ബ്രോ, പെട്ടെന്ന് കഥയുടെ പേര് കണ്ടപ്പോ അവളെ ഓർമ വന്നു.

        അതുകഴിഞ്ഞു നായകൻറെ പേര് കണ്ടപ്പോൾ, എന്റെ ഫുൾ ഗ്യാസും പോയി, അതുകൊണ്ട് പറഞ്ഞതാ ?

        ബട്ട്‌ സ്റ്റിൽ, ഞാൻ വളരെ എൻജോയ് ചെയ്തു വായിച്ചു കഥ, അതുപോലെ രസം ആയിരുന്നു വായിച്ച ഇരിക്കാൻ, തീർച്ചയായും തുടരണം കേട്ടോ ❤️?

        സ്നേഹം മാത്രം ❤️

  18. കൊള്ളാം ബ്രോ നല്ല തുടക്കം, തീർച്ചയായും തുടരണം

  19. വടക്കൻ

    Excellent starting bro….

  20. Super bro ????❤️
    ♥️♥️♥️♥️♥️♥️♥️♥️
    ♥️
    ♥️
    ♥️ Plz continue ♥️♥️♥️

  21. Super bro nanayitunde pettannu adutha part tharana

  22. രാജവിന്റെ മകൻ

    ലാസ്റ്റ് ഒരു ട്വിസ്റ്റ്‌ കൊണ്ട് വന്നല്ലോ ബ്രോ ???♥️♥️

  23. തീർച്ചയായും തുടരണം …. കൊള്ളാം ❣️?

  24. Dear Brother, കഥ നന്നായിട്ടുണ്ട്. പക്ഷെ അടുത്ത ഭാഗം കൂടി വേണം എന്നാലേ കഥക്കൊരു ഫീലിംഗ് കിട്ടുകയുള്ളു.

    1. തീർച്ചയായും അടുത്ത ഭാഗം ഉടനേ ഉണ്ടാകും???

  25. ?
    ?
    ?

  26. ജോബിന്‍

    super …

  27. Kollaaam bro thudaranam…

  28. M.N. കാർത്തികേയൻ

    കൊള്ളാം ബ്രോ

Leave a Reply

Your email address will not be published. Required fields are marked *