“ എന്നാ എനിക്ക് പറയാനുണ്ട്… മുഴുവൻ കേൾക്കാതെ ഫോൺ കട്ടാക്കരുത്… ഇങ്ങോട്ടൊന്നും പറയുകയും ചെയ്യരുത്…””
എന്താണ് കാര്യമെന്നറിയാതെ സൗമ്യ മൂളി..
“ എനിക്ക് ഭാര്യ മാത്രമല്ല ഒരു കുട്ടിയുമുണ്ട്… ഒരാൺകുട്ടി…”
സൗമ്യക്ക് ഒന്നും വേണ്ടായിരുന്നെന്ന് തോന്നി…. ഒരു ഭാര്യയും കുട്ടിയുമുള്ള ഒരാളോടാണ് താൻ വിവാഹാഭ്യാർത്ഥന നടത്തിയത്..
ഇനി മാഷിന്റെ മുഖത്തെങ്ങിനെ നോക്കും..
“” പക്ഷേ,ഇപ്പോ അവര് രണ്ട് പേരും എന്റെ കൂടെയില്ല… “
പ്രതീക്ഷയുടെ ഇത്തിരി നാളം എവിടെയോ തെളിഞ്ഞത് പോലെ സൗമ്യയൊന്ന് പുളഞ്ഞു.
എങ്കിലും അവളൊന്നും മിണ്ടിയില്ല..
“” അവള് വേറൊരാളെ കെട്ടി സുഖമായി ജീവിക്കുകയാണ്… “
സൗമ്യക്ക് നിലത്തിറങ്ങി രണ്ട് ചാട്ടം ചാടാൻ തോന്നിപ്പോയി…
മാഷ് തുടർന്ന് പറയുന്നത് കേൾക്കാനായി കാതും,ഹൃദയവും അവൾ തുറന്നിട്ടു..
മാഷെല്ലാം പറഞ്ഞു…
ഈണംകൊടുത്തിട്ടില്ലാത്ത ഒരു കവിത പോലെ മാഷിന്റെ ജീവിതം സൗമ്യക്ക് മുന്നിൽ അയാൾ തുറന്നിട്ടു..
അവളെല്ലാം അറിയണം എന്നയാൾക്ക് തോന്നി..
മാഷിന്റെ ദുരന്ത ജീവിത കഥ സങ്കടത്തോടെയാണ് സൗമ്യ കേട്ടത്..
ഷൈലജയിൽ അവളൊരെതിരാളിയെയാണ് ആദ്യം കണ്ടതെങ്കിലും മുഴുവൻ കേട്ടപ്പോ അവൾക്ക് ഷൈലജയോട് ഇഷ്ടമാണ് തോന്നിയത്…
“ടീച്ചറേ… ഞാനിതൊന്നും ഇവിടെ ആരോടും പറഞ്ഞിട്ടില്ല…
വെറുതേയെന്തിനാ എല്ലാരുടേയും മുന്നിൽ ഒരു പരിഹാസ പാത്രമാവുന്നേന്ന് വെച്ച് പറയാതിരുന്നതാ…
ഇപ്പോ ടീച്ചർ ഇങ്ങിനെയൊരു കാര്യം എന്നോട് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ ടീച്ചറോട് എല്ലാം തുറന്ന് പറഞ്ഞത്…
മറ്റാരും ഇതറിയരുത്… “

Sir ji
കാത്തിരിക്കുന്നു
മാഷിന്റെ വെടിക്കെട്ട് 🔥🔥🔥
Bro next part eppo varum
ഒരു രണ്ടാനമ്മ മകൻ കഥ എഴുതു ബ്രോ.. Femdom ടൈപ്പ്
പ്രിയപ്പെട്ട സ്പൾഗർ, നിങ്ങളുടെ ഓരോ കഥയും മനഃപാഠം ആണ്. ദയവായി ഇമെയിൽ അയക്കൂ.