“എന്ത് സ്വാര്‍ത്ഥ മോഹം മരിയ..നിനക്കുള്ള എന്‍റെ ജീവിതത്തിലെ സ്ഥാനത്തിനു എന്നെങ്കിലും മാറ്റമുണ്ടാകും എന്ന് നിനക്ക് തോന്നുന്നുണ്ടോ?”
“അങ്ങനല്ല വിനു…നീ അഞ്ജനയുടെ സ്നേഹം തിരിച്ചറിഞ്ഞാല്‍ എന്നെ …വെറുമൊരു സെക്രട്ടറി …എനിക്കെന്തോ..അവകാശവും അര്‍ഹതയും ഇല്ലെങ്കിലും എന്‍റെ മാത്രമാണ് എന്ന് ചിന്തിച്ചു പോയി..പക്ഷെ തെറ്റായിരുന്നു..മാപ്പ്”
മരിയ നിറകണ്ണുകളോടെ അവന്‍റ് മുന്നില്‍ കൈകള്‍ കൂപ്പി”
“നീ ഇങ്ങനെ ആണോ മരിയ എന്നെ മനസിലാക്കി വച്ചത്..ഒരു പാതിര രാത്രി വന വീധിക്ക് നടുവിലൂടെ ഉള്ള റോഡിലൂടെ തനിച്ചു ഡ്രൈവ് ചെയ്തു വന്ന എന്‍റെ മുന്നിലേക്ക് കീറി പറഞ്ഞ വസ്ത്രങ്ങളുമായി വന്നു ചാടിയ ആ പെണ്‍ക്കുട്ടി എന്നും എന്‍റെ മനസ്സില്‍ ഉണ്ട്…അവള്‍ക്കു അന്നും ഇന്നും എന്നും മനസില്‍ കല്‍പ്പിച്ചു പോന്ന സ്ഥാനത്തിനു ഒരു മാറ്റങ്ങളും ഉണ്ടാകില്ല …അതുപോലും ഇത്രയും കാലം ആയിട്ടും നിനക്ക് മനസിലായില്ലേ “
“വിനു..ഞാന്‍…എടാ….അവര് പറയരുതു എന്ന് പറഞ്ഞത് തന്നെ ആണ് ആദ്യ കാരണം…കൂടെ അവരുള്ളപ്പോള്‍ ഒരുപക്ഷെ എനിക്ക് നിന്നെ ഇത്രേം അടുത്ത് കിട്ടില്ലേ എന്നൊക്കെ..സോറി ഡാ…എന്നും നിന്‍റെ മനസില്‍ ആ സ്ഥാനം ഉണ്ട് എനിക്ക് എന്നത് തന്നെ എനിക്ക് വലിയ ആശ്വാസമാണ്…”
വിനു പക്ഷെ അവളുടെ ആ മറുപടികളില്‍ ഒന്നും തൃപ്തയായിരുന്നില്ല എങ്കിലും അവന്‍ അവള്‍ക്കു നേരെ പുഞ്ചിരിച്ചു…ഉച്ചക്ക് മാധവന്‍ നായരും വിനുവും മരിയയും ഒരുമിച്ചാണ് കഴിക്കാന്‍ ഇരുന്നത്..അഞ്ജനയുടെ ഉത്സാഹം അവിടെ എല്ലാവരിലും സന്തോഷം മാത്രമാണ് ഉണ്ടാക്കിയത്..
അവള്‍ ഓടി നടന്നു ഓരോ കറികളും വിളമ്പി…എല്ലാവരും വിചാരിച്ചതിലും രുചികരമായിരുന്നു ഭക്ഷണം..അത് വിനു അവിടെ വച്ചു പറഞ്ഞപ്പോള്‍ അഞ്ജനയുടെ മനസില്‍ സ്നേഹത്തിന്‍റെയും സന്തോഷത്തിന്റെയും ഒരായിരം വര്‍ണങ്ങള്‍ വിരിഞ്ഞു….ഒരു നിമിഷം ഭക്ഷണം വായില്‍ വച്ചു രുചിച്ചുകൊണ്ട് മാധവന്‍ നായര്‍ ഭാര്യയെ ഓര്‍ത്തുപോയി…
ഭക്ഷണം കഴിഞ്ഞു റൂമില്‍ റെഡി ആയി കൊണ്ടിരിക്കുന്ന വിനുവിനെ നോക്കി അഞ്ജന നിന്നു..ഷര്‍ട്ട് ഇട്ടപ്പോള്‍ അഞ്ജന അവന്‍റെ മുന്നില്‍ വന്നു അവന്‍റെ കണ്ണുകളിലേക് നോക്കി കൊണ്ട് ബട്ടന്‍സ് ഇട്ടു…അവന്‍ അവളുടെ നെറുകയില്‍ സ്നേഹത്തോടെ ചുംബിച്ചു…
“താന്‍ വരുന്നോടോ..എന്‍റെ കൂടെ…”
“വന്നോട്ടെ”
“അഹ അപ്പൊ ആഗ്രഹം ഉണ്ടായിരുന്നോ..എന്നാ വേഗം വാ..രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സ് പാക്ക് ചെയ്യണം ചിലപ്പോള്‍ പൂനെ കൂടെ പോകേണ്ടി വരും അങ്ങനെ ആണെങ്കില്‍ അവിടെ കൂടെ പോയിട്ടേ വരൂ”
“ആണോ..ദെ…ഞാന്‍..ഞാന്‍ ഒരുങ്ങി..ഒരു പത്തു മിനിറ്റ്..വേണ്ട ..ഒരു ഒരു അഞ്ചു മിനിറ്റ് മതി..ഇപ്പൊ..”
poilichu muthe ????
അച്ചു ബ്രോ മാധവന്റെ സ്വാതടിച്ചു മാറ്റാൻ ഔസേപ്പച്ചൻ നു കഴിയരുത്. മരിയയെ പ്രകാശൻറേം,സ്റ്റല്ലയുടേം,സോഫിയുടേം കൂടെ കൂടി മാറിയ പണിയരുത്.
സ്നേഹപൂർവം
അനു(ഉണ്ണി)