അവളാണെങ്കിൽ വേറെ റിപ്ലൈ ഒന്നും തരുന്നില്ല.അങ്ങോട്ട് വിളിക്കാൻ എനിക്കൊരു ധൈര്യക്കുറവും ഉണ്ട്.
ഇതിൽ എല്ലാം ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് വച്ചാൽ ഇങ്ങനെ ഒരു കാര്യം ചെയ്യുവാൻ അവൾ എങ്ങനെയാണ് പ്ലാൻ ചെയ്യുന്നത് എന്നതായിരുന്നു… എന്തായാലും അന്ന് രാവിലെ ഞാൻ അവൾക്ക് മെസ്സേജ് അയച്ചു
“എടീ നിന്റെ അവസ്ഥയും വിഷമവും എനിക്ക് മനസ്സിലാകും എന്നാലും നീ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ശരിക്ക് ഒന്ന് വ്യക്തമാക്കാമോ?”
“അപ്പോൾ ചേട്ടായിക്ക് സമ്മതമാണോ.. ഇന്നലെ മിണ്ടാതെ പോയപ്പോൾ ഞാൻ വിചാരിച്ചു ചേട്ടായി ഇത് കേട്ട് എന്നോട് ദേഷ്യം പിടിച്ച ഇരിക്കുവായിരിക്കുമെന്ന്…”
“അങ്ങനെയൊന്നും അല്ലടോ താൻ കാര്യം എന്താണെന്ന് ഒന്ന് വ്യക്തമായി പറ ”
“ചേട്ടായി ഞാൻ കാര്യം തുറന്നു പറയാം,.. ചേട്ടായി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 4 വർഷം കഴിഞ്ഞു ഒരുപാട് കാലം മരുന്നു കഴിച്ചു അവന്റെ കുഴപ്പം കൊണ്ടാണ് കുഞ്ഞുങ്ങൾ ഉണ്ടാകാത്തത് പക്ഷേ ഇനിയും മരുന്ന് കഴിക്കുന്നുണ്ട് പക്ഷേ എന്ത് ചെയ്താലും ഫലം ഒന്നും കിട്ടുന്നില്ല… അവന്റെ കുഴപ്പം കൊണ്ടാണെന്ന് അറിഞ്ഞതിൽ പിന്നെ അവന് ഒരുതരം നിരാശയുമാണ് ഇപ്പോൾ ഇങ്ങനെയുള്ള കാര്യത്തിൽ ഒന്നും ഒരു താല്പര്യം കാണിക്കുന്നില്ല എനിക്ക് മാത്രമാണ് കുഞ്ഞു വേണമെന്ന് ഇപ്പോൾ ആഗ്രഹം… നാട്ടുകാരുടെ ചോദ്യവും കുത്തുവാക്കുകളും കേട്ട് മടുത്തു വീട്ടുകാരുടെ വക ഉള്ള പ്രശ്നം അത് വേറെ ഞങ്ങൾ പ്രേമിച്ച് കല്യാണം കഴിച്ചത് ആയതുകൊണ്ട് വീട്ടുകാർക്ക് ഇത് ഒരു അവസരം ആക്കി എടുത്തിരിക്കുകയാണ്… ഡൈവോഴ്സ് ചെയ്യാനൊക്കെ പലരും ഉപദേശിക്കുന്നുണ്ട് പക്ഷേ എനിക്ക് അവനെ അങ്ങനെ ഉപേക്ഷിക്കാൻ മനസ്സ് വരുന്നില്ല ഈ ഒരു കാരണം കൊണ്ട് അവനെ ഉപേക്ഷിക്കാൻ എനിക്ക് തോന്നുന്നില്ല… പക്ഷേ ഒരു കുഞ്ഞില്ലാതെ ജീവിതം ഇനി മുന്നോട്ടു പോകാൻ എന്നെക്കൊണ്ട് പറ്റില്ല പലതവണ ഞാൻ ആത്മഹത്യ ചെയ്താലോ എന്ന് പോലും ആലോചിച്ചിട്ടുണ്ട്…”

Adutha bhaagam varumo ??? Kadha nirthiyo???
കഥ നിർത്തിയോ??? അടുത്ത ഭാഗത്തിനായി കൊറേ ആയി വെയിറ്റിംഗ് 😪😪
നന്നായിട്ടുണ്ട് ബ്രോ വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ
Safety first in sex. Different thrill now
Poli bro