,
”സാരമില്ല കുറച്ചു’ അവളുടെ വായിലേക്ക് ചാറിൽ കുഴച്ച ഉപ്പുമാവ് വച്ച് കൊടുക്കുമ്പോൾ ഉള്ളു അറിയാതെ തേങ്ങി .എനിക്കെന്തെങ്കിലും പറ്റിയാൽ എന്റെ കുഞ്ഞുങ്ങൾ ?
….കഴിച്ചെഴുന്നേറ്റു വന്നു , കൊണ്ട് പോയ തുണിയെല്ലാം അഴുക്കാണ് ,എല്ലാം കഴുകിയിട്ടു കുളിച്ചു വരുമ്പോഴേക്കും മോള് അത്താഴത്തിനു അരിയിട്ടിരുന്നു . കൊണ്ട് വന്ന മീനും മുറിച്ചു വച്ചിട്ടുണ്ട്.ഇനി കറി വച്ചാൽ മതി…മോൻ ഇറയത്തിരുന്നു വായിക്കുന്നുണ്ട് …നല്ല മാർക്കുണ്ട് എല്ലാത്തിനും ,എല്ലാ പ്രതീക്ഷയും അവനിലാണ് .
വാസു ചേട്ടനെ ഇന്നിനി നോക്കേണ്ട ,അഞ്ഞൂറും തീർത്തിട്ടേ വരൂ , ,അത് കൊണ്ട് കറിയായപ്പോൾ തന്നെ തന്നെ അത്താഴം വിളമ്പി ,പിള്ളേരുടെ ഒപ്പമിരുന്നു കഴിച്ചു , മോനപ്പോഴും മുഖമുയർത്തി നോക്കുന്നത് പോലുമില്ല , മനപൂർവ്വമാണ് എന്നറിയാം ,വന്നിട്ട് ഇത്ര നേരമായി ഇത് വരെ ഒരു വാക്കോ എന്തിനു ഒന്ന് നേരെ നോക്കിയിട്ടു പോലുമില്ല , അവന്‍റെ അവഗണന രമണിക്കു സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരിക്കുന്നു .മക്കൾക്ക് വേണ്ടിയാണ് അറിയുകേം കേൾക്കുക്കേം ചെയ്യാത്ത പുരുഷന്മാരുടെ കൂടെ കിടന്നു കൊടുക്കുന്നത് , അവരോടു എല്ലാം ഞാൻ തന്നെ പറഞ്ഞിട്ടുണ്ട് എന്നിട്ടും …കണ്ണുകൾ നിറഞ്ഞു ചോറിൽ വീണപ്പോൾ നിർത്തി. ” അമ്മയെന്തു പറ്റി ,ആനയെ തിന്നാനുള്ള വിശപ്പുണ്ടെന്നു പറഞ്ഞിട്ട് ? ” മതി മോളെ ,അമ്മയെണീക്കുവാ ”
പുറത്തെ ബക്കറ്റിൽ കയ്യും പാത്രവും കഴുകി കാത്തു നിന്നു ,മോളു പതുക്കെയേ കഴിച്ചെണീക്കു ,മോനു കൈ കഴുകി കഴിയുന്നത് വരെ കാത്തു നിന്നു ,”
മോനു , അമ്മയ്ക്ക് ഒരു കാര്യം ചോദിക്കാനുണ്ട്”’ ,,,,
അവൻ കുത്തനെ നോക്കി നിൽക്കുകയാണ് ”
മോനറിയാമ്മല്ലോ അമ്മയുടെ തൊഴിൽ ,വേറെ വഴിയില്ലാത്തതു കൊണ്ടല്ലേ ‘അമ്മ ഈ പണിക്കു പോകുന്നത് ,എല്ലാം ‘അമ്മ പറഞ്ഞിട്ടുള്ളതല്ല പിന്നെന്താ നീ ഇങ്ങനെ എന്നോട് ………ഒരു കാര്യം പറയാം നിങ്ങള് രണ്ടാൾക്കും വേണ്ടിയാ ഞാനീ ശരീരം വിറ്റു ജീവിക്കുന്നത് ,അറിയാലോ ലോകത്തു വേറാരുമല്ല അമ്മയ്ക്ക് ,എന്നിട്ടു നിങ്ങക്ക് കൂടി വേണ്ടതായ പിന്നെ ചേട്ടന് ലേശം വിഷം കൊടുത്തു ബാക്കി അമ്മയും കഴിക്കും ”
…പറഞ്ഞു തീരുമ്പോഴേക്കും തൊണ്ടയിടറി കരഞ്ഞു പോയി ,
”എന്തിനമ്മെ കരയുന്നതു”
കണ്ടു വന്നമോൾക്ക് ഒന്നും മനസിലായില്ല ,അവളും എന്റെ കണ്ണ് നിറഞ്ഞതു കണ്ടു ആകെ വല്ലാണ്ടായി .
.”ഒന്നുല്ലാടി ,ഓരോന്ന് പറഞ്ഞപ്പോൾ ,മോള് പോയി കിടന്നോ ”’,,,,’
”പോട്ടമ്മേ ചേട്ടൻ വലുതായി ഒരു ജോലി കിട്ടിയാ പിന്നെ നമ്മൾക്ക് സുഖായി ജീവിക്കാലോ ?”
kada adipoli super pls cont…………
tks for add more pagesssss
Response kuravayathinal thalkkalam rest anu