”പിന്നെ പിന്നെ അതും കരുതിയിരുന്നോ , ജോലിയൊക്കെ കിട്ടി ഒരു പെണ്ണ് കെട്ടിയാ അവൻ നിന്റെ ചേട്ടൻ പിന്നെ നമ്മളെ നോക്കോ , നീ പഠിച്ചാ നിനക്ക് കൊള്ളാം ,”
എന്റെ ചേട്ടനങ്ങനെയൊന്നുമല്ല ,ചേട്ടൻ വേറെ പെണ്ണ് കെട്ടിയാലല്ലേ കുഴപ്പം ,ജോലി കിട്ടി ചേട്ടൻ എന്നെ കെട്ടിക്കോട്ടെ ,അമ്മേടെ സങ്കടം മാറീലേ ”
പെണ്ണ് ചിലപ്പോൾ അങ്ങനെയാണ് ,വായീ തോന്നിയത് അത് പോലെ പറയും
”പൊടി അസത്തെ , പെങ്ങളെയല്ലേ ആങ്ങള കെട്ടുന്നത് ,പൊയ്ക്കോ അല്ലെങ്കിൽ ചൂല് കൊണ്ട് കിട്ടും ”
അവള് ചിരിച്ചു കൊണ്ട് ഓടി ,പെണ്ണിന്റെ ഒരു കാര്യം .
”മോനു ” തിരിഞ്ഞു നോക്കുമ്പോഴേക്കും അവൻ അകത്തേക്ക് പോയിരുന്നു , കുറച്ചു നേരം അവിടെ തന്നെ നിന്നു .പിന്നെ കണ്ണ് തുടച്ചു അകത്തേക്ക് നടന്നു .
.കിടന്നിട്ടും സങ്കടം മാറുന്നില്ല , കണ്ണിൽ നിന്ന് ഇപ്പോഴും ഒഴുകുകയാണ് ,നന്നായി ഉറങ്ങണം എന്നാഗ്രഹിച്ചാണ് വന്നത് ,പക്ഷെ മനസ്സ് നൊന്തിരിക്കുമ്പോൾ എങ്ങനെ ഉറങ്ങാൻ ?
,,,,’അമ്മ കരയുവാണോ ”
,മോനുവിന്റെ വിരലുകൾ കണ്ണീർ തുടയ്ക്കുകയാണ്, സ്വപ്നമല്ലല്ലോ ?അല്ല അവൻ തന്നെയാണ് ആ രണ്ടു മക്കളിലാണ് ജീവിതം ,അവരിലൊരാൾ മുഖം കറുപ്പിച്ചാൽ അത് മതി .
മോനുറങ്ങിയില്ലേ ?
”ഇല്ലമ്മേ ,’അമ്മ കരയുന്നതു കണ്ടപ്പോൾ സഹിച്ചില്ല അതാ ….. ”
”പോട്ടെടാ നീ അമ്മയോട് പിണങ്ങിയിട്ടല്ലേ അമ്മ കരഞ്ഞത് .അയ്യേ മോനും കരയുവാണോ ,നാണക്കേട് നിന്റെ അനിയത്തി കാണേണ്ട ,വലിയ ചെക്കനായിട്ടു കണ്ടില്ലേ കരയുന്നതു ,വാ അമ്മയുടെ അടുത്ത് കിടന്നോ ”
അവന്റെ കണ്ണീർ തുടച്ചു അടുത്ത് കിടക്കുമ്പോൾ എല്ലാ ദുഖവും മറന്നിരുന്നു .മോനുവിന്റെ പ്രശ്നമെന്താണെന്നു മനസ്സിലാക്കാതെയല്ല ,പറ്റി പോയി ,തന്റെ തൊഴിൽ വീട്ടിലേക്കു കൊണ്ട് വരരുതെന്ന് നിർബന്ധമുണ്ടായിരുന്നതാണ് , എന്നാലും …… കഴിഞ്ഞ മൂന്നാലു ദിവസം മുന്നേ ചേട്ടൻ കള്ളും കുടിച്ചു വരുമ്പോൾ കൂടെയൊരാൾ കൂടിയുണ്ടായിരുന്നു .വീട്ടിലേക്കു ആരെയും കൊണ്ട് വരരുതെന്ന് അവൾ പാക്കരേട്ടനോടും ,വാസുവേട്ടനോടും പറഞ്ഞിട്ടുള്ളതാണ് ,ഒന്നാമത് കുഞ്ഞുങ്ങൾ വളർന്നു വരുന്നു മോൾക്കിപ്പോ തന്നെ പതിമൂന്നായി ,മോന് പതിനാറു കഴിഞ്ഞു , അതുമാത്രമല്ല തന്നെ തേടി ആളുകള് വീട്ടിലേക്കു വരാൻ തുടങ്ങിയ നാട്ടുകാര് പ്രശ്നമുണ്ടാക്കും പുറമ്പോക്കില് വച്ച് കെട്ടി കഴിയുന്നതാണ്
kada adipoli super pls cont…………
tks for add more pagesssss
Response kuravayathinal thalkkalam rest anu