ഞാൻ ടിവി ഓൺ ചെയ്തപ്പോൾ വാർത്താ ചാനലുകൾ നിറയെ മഴക്കെടുതിയുടെ ദൃശ്യങ്ങളായിരുന്നു; അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും, മലയോര മേഖലകളിൽ ജാഗ്രത വേണമെന്നും വാർത്താവായനക്കാരി പറയുന്നുണ്ടെങ്കിലും, കൊച്ചിയിൽ ഇതുവരെ വെള്ളപ്പൊക്ക ഭീഷണിയൊന്നുമില്ലാത്തത് ചെറിയൊരു ആശ്വാസമായി.
“ഹരി, മനുവേട്ടനെ ഒന്ന് വിളിച്ചു നോക്കാമോ? ഹൈവേയിലൊക്കെ ബ്ലോക്ക് കാണുമോ എന്നൊരു പേടി,”
വാർത്ത കണ്ടതും മീര വീണ്ടും ചോദിച്ചു.
ഞാൻ മനുവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു, പക്ഷേ മറുതലയ്ക്കൽ ഫോൺ സ്വിച്ച് ഓഫ് ആണെന്ന സന്ദേശമാണ് ലഭിച്ചത്.
“സ്വിച്ച് ഓഫ് ആണ്… ചാർജ് തീർന്നതാകും,”
ഞാൻ ഫോൺ മാറ്റിവെച്ചു.
“അയ്യോ… മഴയത്ത് വല്ല പ്രശ്നവും…”
മീരയുടെ മുഖത്ത് മങ്ങൽ വീണു.
“ഈ മഴയത്ത് ഡ്രൈവ് ചെയ്യുമ്പോ എനിക്ക് പേടിയാ ഹരി. എവിടെയെങ്കിലും ബ്ലോക്കിൽ കുടുങ്ങിക്കിടക്കുകയാണോ ആവോ? അതോ റേഞ്ച് ഇല്ലാത്തതാണോ?”
അവൾ അസ്വസ്ഥതയോടെ പുറത്തെ മഴയിലേക്ക് നോക്കി.
“അവനൊന്നു തിരിച്ചു വിളിച്ചിരുന്നെങ്കിൽ സമാധാനമായിരുന്നു,” അവൾ നെടുവീർപ്പിട്ടു.
ഞാൻ അവളെത്തന്നെ നോക്കിയിരുന്നു. അവളങ്ങനെയാണ്; മനുവിനെ സ്വന്തം കൂടപ്പിറപ്പിനെപ്പോലെയാണ് അവൾ കാണുന്നത്. എന്റെ സഹോദരൻ എന്നതിലുപരി, ഒരമ്മ വയറ്റിൽ പിറന്ന സ്വന്തം ചേട്ടനോടെന്ന പോലെയുള്ള ഒരിഷ്ടം അവൾക്ക് അവനോടുണ്ട്. ആ സ്നേഹത്തിന്റെ ആധിയാണ് അവളുടെ മുഖത്ത് നിഴലിക്കുന്നത്.
“നീ പേടിക്കണ്ട മീരേ… അവൻ എത്തിക്കോളും,”
ഞാൻ അവളെ സമാധാനിപ്പിച്ചു.

അടുത്ത ഭാഗം വേഗം തന്നതിന് നന്ദി.❤️
ബാക്കി വായിച്ചിട്ട് പറയാം
വിശ്വാമിത്രൻ്റെ സൂത്രപ്പൂട്ട് ആ മനേക ഒറ്റ നോട്ടവും ഒരാട്ടവും കൊണ്ട് പൊളിച്ച് തോട്ടിലെറിഞ്ഞു. ഒരു ആപ്പിളും കടിച്ചോണ്ട് ആ മന്ദബുദ്ധി ആദം ഈവിൻ്റെ കുണ്ടിനോക്കി നടന്ന് തട്ടിവീണാ പോലും നമ്മളൊക്കെ ഈ കഥ വായിക്കാൻ വേണ്ടി ഉണ്ടായത്. അതുകൊണ്ട് പെരുമഴയും ചായയും പെണ്ണും വെറുതേ നിന്നു കൊടുത്താൽ മതി ബാംഗ്ലൂർ പയ്യൻ്റെ മസിലൊക്കെ ഉരുകിയൊലിച്ചോളും. ഹരീ നീയവിടെ നിന്നൊന്ന് മാറിക്കൊടുക്കുമോ..ഇത്തിരി സ്വൈരം കൊടർറേ..