എന്റെ ഉള്ളിലെ അസ്വസ്ഥത പെട്ടെന്ന് ദേഷ്യമായി പുറത്തുവന്നു; മനുവിനെക്കുറിച്ചുള്ള ചിന്തകളും, മീരയുടെ ഈ ചോദ്യങ്ങളും കൂടി എന്നെ വല്ലാതെ സമ്മർദ്ദത്തിലാക്കിയിരുന്നു.
“നീ ഒന്ന് നിർത്തു മീരേ!”
ഇടിവെട്ടുന്നതുപോലെയുള്ള ആ ശബ്ദം കേട്ട് അവൾ അക്ഷരാർത്ഥത്തിൽ ഞെട്ടിവിറച്ചുപോയി; കയ്യിലിരുന്ന സ്പൂൺ തറയിൽ വീണത് പോലും അവളറിഞ്ഞില്ല.
അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു; വിവാഹം കഴിഞ്ഞിട്ട് ഇന്നുവരെ, കഴിഞ്ഞ ഒരിക്കൽ പോലും ഞാൻ അവളോട് ഇങ്ങനെ ശബ്ദമുയർത്തി സംസാരിച്ചിട്ടില്ല. എപ്പോഴും ചിരിച്ചുകൊണ്ട് മാത്രം സംസാരിക്കുന്ന ഭർത്താവിന്റെ ഈ പുതിയ രൂപം കണ്ട് വിശ്വസിക്കാൻ കഴിയാതെ അവൾ തറഞ്ഞിരുന്നു.
അവളുടെ ഉണ്ടക്കണ്ണുകൾ പെട്ടെന്ന് നിറഞ്ഞുതുളുമ്പി; സങ്കടവും പേടിയും കൊണ്ട് തൊണ്ടയിടറിയതുകൊണ്ട് ഒരക്ഷരം മിണ്ടാൻ കഴിയാതെ, നിറഞ്ഞുതൂവുന്ന കണ്ണുനീർ മറയ്ക്കാൻ അവൾ പാടുപെട്ടു.
നിറഞ്ഞുതൂവുന്ന അവളുടെ ആ കണ്ണുനീർ കണ്ടതും, അതുവരെ എന്റെ ഉള്ളിൽ കത്തിനിന്ന ദേഷ്യം ഒരൊറ്റ നിമിഷം കൊണ്ട് കെട്ടടങ്ങി; പകരം നെഞ്ചിലൊരു പിടച്ചിലുണ്ടായി. വിവാഹം കഴിഞ്ഞ് ഇത്രയും നാളായിട്ടും ഇന്നുവരെ ഞാനവളോട് ഒച്ചയുയർത്തിയിട്ടില്ല; എന്നെ ഒരു വാക്കുപോലും മറുത്തു പറയാത്ത, എന്നെ മാത്രം വിശ്വസിച്ചു ജീവിക്കുന്ന എന്റെ പെണ്ണാണ് മുന്നിൽ പേടിച്ചുവിറച്ച് നിൽക്കുന്നത്.
അവളുടെ ആ നിൽപ്പ് കണ്ടപ്പോൾ എനിക്ക് എന്നോട് തന്നെ കുറ്റബോധം തോന്നി. ഞാൻ ഒരു ദീർഘശ്വാസത്തോടെ സ്വയം ശാന്തനായി; കസേരയിൽ നിന്നെഴുന്നേറ്റ് ഞാൻ അവളുടെ അരികിലേക്ക് ചെന്നു. എന്റെ സാമീപ്യം അറിഞ്ഞതും അവളൊന്നു കൂടി ചുരുങ്ങി.

അടുത്ത ഭാഗം വേഗം തന്നതിന് നന്ദി.❤️
ബാക്കി വായിച്ചിട്ട് പറയാം
വിശ്വാമിത്രൻ്റെ സൂത്രപ്പൂട്ട് ആ മനേക ഒറ്റ നോട്ടവും ഒരാട്ടവും കൊണ്ട് പൊളിച്ച് തോട്ടിലെറിഞ്ഞു. ഒരു ആപ്പിളും കടിച്ചോണ്ട് ആ മന്ദബുദ്ധി ആദം ഈവിൻ്റെ കുണ്ടിനോക്കി നടന്ന് തട്ടിവീണാ പോലും നമ്മളൊക്കെ ഈ കഥ വായിക്കാൻ വേണ്ടി ഉണ്ടായത്. അതുകൊണ്ട് പെരുമഴയും ചായയും പെണ്ണും വെറുതേ നിന്നു കൊടുത്താൽ മതി ബാംഗ്ലൂർ പയ്യൻ്റെ മസിലൊക്കെ ഉരുകിയൊലിച്ചോളും. ഹരീ നീയവിടെ നിന്നൊന്ന് മാറിക്കൊടുക്കുമോ..ഇത്തിരി സ്വൈരം കൊടർറേ..