ഞാൻ വളരെ മൃദുവായി, സ്നേഹം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു:
“സോറി മീരേ… ഞാൻ പെട്ടെന്നുള്ള ഒരു സമ്മർദ്ദം കൊണ്ട് ഒച്ചവെച്ചുപോയതാ… നീ കരയല്ലേ.”
അവൾ മുഖമുയർത്തി എന്നെ നോക്കി; ആ കണ്ണുകളിൽ ഇപ്പോഴും ഭയവും സങ്കടവും ബാക്കിനിൽക്കുന്നുണ്ടായിരുന്നു.
“എന്റെ പൊന്നല്ലേ… ഇങ്ങോട്ട് നോക്ക്,”
ഞാൻ അവളുടെ കയ്യിൽ പതുക്കെ പിടിച്ചു.
“എനിക്ക് കുറച്ച് സമയം കൂടി തരണം എന്നേ ഞാൻ പറഞ്ഞുള്ളൂ. ഞാൻ വെറുതെ ഇരിക്കുകയല്ലല്ലോ… നമുക്ക് ഏറ്റവും നല്ലൊരു വഴി ഞാൻ കണ്ടെത്തും. നിനക്ക് എന്നെ വിശ്വാസമില്ലേ? ഞാൻ പറയുന്നത് ഒന്ന് കേൾക്ക്, നമുക്ക് എല്ലാം ശരിയാക്കാം. നമ്മുടെ ആഗ്രഹം പോലെ തന്നെ കാര്യങ്ങൾ നടക്കും.”
എന്റെ ശബ്ദത്തിലെ ആ പഴയ വാത്സല്യം തിരിച്ചുകിട്ടിയപ്പോൾ അവൾക്ക് കുറച്ചൊരു ആശ്വാസമായി; എങ്കിലും ആ വിങ്ങൽ പൂർണ്ണമായി മാറിയിരുന്നില്ല.
“സാവകാശം വേണം എന്ന് പറയുന്നത് വെറും ഒഴികഴിവല്ലേ? ഇനിയും എത്ര നാൾ നമ്മൾ ഇങ്ങനെ കാത്തിരിക്കും? എന്റെ വിഷമം കൂടി ഒന്ന്…”
അവൾ വീണ്ടും എന്തോ പറയാൻ തുടങ്ങിയതും, കോളിംഗ് ബെല്ലിന്റെ ശബ്ദം ആ സംഭാഷണത്തെ മുറിച്ചു.
‘ഡിംഗ്… ഡോംഗ്…’
ഞങ്ങൾ രണ്ടുപേരും ഞെട്ടി വാതിലിലേക്ക് നോക്കി.
“മനുവായിരിക്കും,”
ഞാൻ കസേരയിൽ നിന്നെഴുന്നേറ്റു വാതിൽക്കലേക്ക് നടക്കും മുൻപ് ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് ശബ്ദം താഴ്ത്തി:
“കണ്ണ് തുടക്ക്… നമ്മൾ വഴക്കിട്ടെന്ന് അവന് തോന്നണ്ട. പിന്നൊരു കാര്യം, ആശുപത്രിയിലെ കാര്യവും ഡോക്ടർ പറഞ്ഞതുമൊന്നും അവനോട് മിണ്ടരുത്. നമ്മുടെ സങ്കടം പറഞ്ഞ് വെറുതെ അവനെക്കൂടി മൂഡ് കളയണ്ട. കേട്ടല്ലോ?”

അടുത്ത ഭാഗം വേഗം തന്നതിന് നന്ദി.❤️
ബാക്കി വായിച്ചിട്ട് പറയാം
വിശ്വാമിത്രൻ്റെ സൂത്രപ്പൂട്ട് ആ മനേക ഒറ്റ നോട്ടവും ഒരാട്ടവും കൊണ്ട് പൊളിച്ച് തോട്ടിലെറിഞ്ഞു. ഒരു ആപ്പിളും കടിച്ചോണ്ട് ആ മന്ദബുദ്ധി ആദം ഈവിൻ്റെ കുണ്ടിനോക്കി നടന്ന് തട്ടിവീണാ പോലും നമ്മളൊക്കെ ഈ കഥ വായിക്കാൻ വേണ്ടി ഉണ്ടായത്. അതുകൊണ്ട് പെരുമഴയും ചായയും പെണ്ണും വെറുതേ നിന്നു കൊടുത്താൽ മതി ബാംഗ്ലൂർ പയ്യൻ്റെ മസിലൊക്കെ ഉരുകിയൊലിച്ചോളും. ഹരീ നീയവിടെ നിന്നൊന്ന് മാറിക്കൊടുക്കുമോ..ഇത്തിരി സ്വൈരം കൊടർറേ..