“അത് നന്നായി. അല്ലെങ്കിൽ വന്നപാടെ തിരിച്ചു പോകേണ്ടി വന്നേനെ. ഇതാകുമ്പോൾ കുറച്ചു ദിവസം സമാധാനമായി ഇവിടെ നിൽക്കാലോ.”
അടുക്കളയിൽ നിന്നും അവൾ ഞങ്ങളെ രണ്ടുപേരെയും നോക്കി.
“വാ… രണ്ടാളും എഴുന്നേൽക്ക്. വർത്തമാനം ഒക്കെ കഴിക്കുന്നതിനിടയിലാവാം. ദോശ ചൂടോടെ കഴിച്ചാലേ രുചിയുള്ളൂ.”
മനു വിശപ്പ് കാരണം വേഗം എഴുന്നേറ്റ് ഡൈനിംഗ് ടേബിളിലേക്ക് നടന്നു. ഞാനും കസേരയിൽ നിന്നെഴുന്നേറ്റെങ്കിലും, പതുക്കെ അവിടെത്തന്നെ നിന്നു.
“ഹരി വരുന്നില്ലേ?” അവൾ തിരിഞ്ഞുനോക്കി.
“നിങ്ങൾ തുടങ്ങിയോ… ഞാനിപ്പോ വരാം.”
“എന്നാ വേഗം വാ…”
അവൾ മനുവിന്റെ പിന്നാലെ നടന്നുപോയി.
അവർ രണ്ടുപേരും ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ഞാൻ പതുക്കെ അവിടെ നിന്നും മാറി ബാൽക്കണിയിലേക്ക് നടന്നു. ഗ്ലാസ്സ് ഡോർ വലിച്ചടച്ച്, മഴയുടെ സംഗീതത്തിനിടയിൽ ഞാൻ ഒരു സിഗരറ്റ് കത്തിച്ചു. പുകയൂതിക്കൊണ്ട് അകത്തെ കാഴ്ചകളിലേക്ക് ഞാൻ കണ്ണ് നട്ടു.
ഹാളിൽ മീര അവന് ദോശ വിളമ്പിക്കൊടുക്കുന്നുണ്ട്. മനു എന്തോ തമാശ പറയുന്നു, മീര അത് കേട്ട് ചിരിക്കുന്നു. ആ കാഴ്ചയിൽ എനിക്ക് കാണാൻ കഴിഞ്ഞത് പവിത്രമായ ഒരു സഹോദരബന്ധം മാത്രമാണ്. അതിൽ ഒരിടത്തും കാമത്തിന്റെയോ ആകർഷണത്തിന്റെയോ ഒരു കണിക പോലുമില്ല.
ബാൽക്കണിയിലെ തണുത്ത കാറ്റിൽ സിഗരറ്റ് പുക അലിഞ്ഞുചേരുമ്പോൾ, ഗ്ലാസ്സ് ഡോറിനപ്പുറം തെളിയുന്ന ആ കാഴ്ചകളിൽ എന്റെ കണ്ണുകൾ ഉടക്കി നിന്നു; മീര ചിരിച്ചുകൊണ്ട് മനുവിന് ദോശ വിളമ്പുന്നതും മനു അത് ആസ്വദിച്ചു കഴിക്കുന്നതും നോക്കി നിൽക്കുമ്പോൾ, അവരുടെ ഇടയിലുള്ള ആ പവിത്രമായ സ്നേഹം എനിക്ക് വ്യക്തമായി കാണാമായിരുന്നു. മനുവിന്റെ ഓരോ ചലനങ്ങളിലും മീരയോടുള്ള ആദരവുണ്ട്, മീരയുടെ പെരുമാറ്റത്തിൽ അവനോടുള്ള നിഷ്കളങ്കമായ വാത്സല്യവുമുണ്ട്; എന്നാൽ ആ പവിത്രത കാണുന്തോറും എന്റെ ഉള്ളിൽ ഒരു വല്ലാത്ത അസ്വസ്ഥതയാണ് പടർന്നു കയറിയത്.

അടുത്ത ഭാഗം വേഗം തന്നതിന് നന്ദി.❤️
ബാക്കി വായിച്ചിട്ട് പറയാം
വിശ്വാമിത്രൻ്റെ സൂത്രപ്പൂട്ട് ആ മനേക ഒറ്റ നോട്ടവും ഒരാട്ടവും കൊണ്ട് പൊളിച്ച് തോട്ടിലെറിഞ്ഞു. ഒരു ആപ്പിളും കടിച്ചോണ്ട് ആ മന്ദബുദ്ധി ആദം ഈവിൻ്റെ കുണ്ടിനോക്കി നടന്ന് തട്ടിവീണാ പോലും നമ്മളൊക്കെ ഈ കഥ വായിക്കാൻ വേണ്ടി ഉണ്ടായത്. അതുകൊണ്ട് പെരുമഴയും ചായയും പെണ്ണും വെറുതേ നിന്നു കൊടുത്താൽ മതി ബാംഗ്ലൂർ പയ്യൻ്റെ മസിലൊക്കെ ഉരുകിയൊലിച്ചോളും. ഹരീ നീയവിടെ നിന്നൊന്ന് മാറിക്കൊടുക്കുമോ..ഇത്തിരി സ്വൈരം കൊടർറേ..