പക്ഷേ, ഇവർക്കിടയിൽ ഇപ്പോൾ നിലനിൽക്കുന്ന ആ വലിയ മതിൽക്കെട്ട് താനേ തകരുമെന്ന് വിചാരിക്കുന്നത് മണ്ടത്തരമാണ്; അവിടെയാണ് എനിക്ക് കളത്തിലിറങ്ങേണ്ടി വരുന്നത്. വെറുമൊരു കാഴ്ചക്കാരനായി നിൽക്കാതെ, അവർക്കിടയിൽ ഞാൻ തന്നെ വഴികൾ വെട്ടിത്തുറക്കണം; വാക്കുകൾ കൊണ്ടോ നിർബന്ധം കൊണ്ടോ സാധിക്കാത്ത കാര്യങ്ങൾ സാഹചര്യങ്ങൾ കൊണ്ട് എനിക്ക് നേടിയെടുക്കണം. അവർ രണ്ടുപേരും അറിയാതെ, വളരെ തന്ത്രപരമായി ഞാൻ തന്നെ അതിനുള്ള കളം ഒരുക്കും; ഓരോ ദിവസവും അവർ പോലുമറിയാതെ അവരെ തമ്മിൽ അടുപ്പിക്കാൻ ആവശ്യമായ എല്ലാ നീക്കങ്ങളും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകും.
മനു എന്തൊക്കെ പറഞ്ഞാലും അവനും ഒരു പച്ചമനുഷ്യനല്ലേ? വികാരങ്ങളെ എത്ര നാൾ അവന് പിടിച്ചു കെട്ടാൻ പറ്റും? കഠിനതപസ്സ് ചെയ്ത വിശ്വാമിത്രനെപ്പോലും ഇളക്കാൻ മേനകയ്ക്ക് കഴിഞ്ഞെങ്കിൽ, മീരയ്ക്ക് മനുവിനെയും മാറ്റാൻ കഴിയും. മീര അവനെ മാറ്റും, മീരയെ ഞാൻ മാറ്റും.
സിഗരറ്റിന്റെ അവസാനത്തെ കനലും മഴയത്തേക്ക് വലിച്ചെറിഞ്ഞ്, ഒരു ഗൂഢമായ ചിരിയോടെ ഞാൻ അവർക്കിടയിലേക്ക് നടന്നു.
(തുടരും…..)

അടുത്ത ഭാഗം വേഗം തന്നതിന് നന്ദി.❤️
ബാക്കി വായിച്ചിട്ട് പറയാം
വിശ്വാമിത്രൻ്റെ സൂത്രപ്പൂട്ട് ആ മനേക ഒറ്റ നോട്ടവും ഒരാട്ടവും കൊണ്ട് പൊളിച്ച് തോട്ടിലെറിഞ്ഞു. ഒരു ആപ്പിളും കടിച്ചോണ്ട് ആ മന്ദബുദ്ധി ആദം ഈവിൻ്റെ കുണ്ടിനോക്കി നടന്ന് തട്ടിവീണാ പോലും നമ്മളൊക്കെ ഈ കഥ വായിക്കാൻ വേണ്ടി ഉണ്ടായത്. അതുകൊണ്ട് പെരുമഴയും ചായയും പെണ്ണും വെറുതേ നിന്നു കൊടുത്താൽ മതി ബാംഗ്ലൂർ പയ്യൻ്റെ മസിലൊക്കെ ഉരുകിയൊലിച്ചോളും. ഹരീ നീയവിടെ നിന്നൊന്ന് മാറിക്കൊടുക്കുമോ..ഇത്തിരി സ്വൈരം കൊടർറേ..