അവൾ അവിടുള്ള എല്ലാരേയും പരിചയപ്പെട്ടു. വൈകുന്നേരം അവൾ ഒരു ഓട്ടോയിൽ തന്നെ തിരികെ വന്നു. മുത്തശ്ശി അവളെയും കാത്തു വീടിന്റെ പടിക്കൽ ഇരിക്കുകയാണ്. അവൾ മുത്തശ്ശിടെ അടുത്തേക്ക് ചെന്നപ്പോൾ.
” എങ്ങനുണ്ട് മോൾടെ ജോലി സ്ഥലം ”
” കൊള്ളാം മുത്തശ്ശി ”
” മോൾക്ക് അങ്ങോട്ടേക്ക് പോകാനുള്ള വഴിയൊക്കെ മനസ്സിലായോ ”
” ഉം, മനസ്സിലായി മുത്തശ്ശി ”
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. അങ്ങനെ ഒരു ദിവസം അവൾ ജോലിക്ക് പോകുന്ന വഴിക്ക് ട്രാഫിക് സിഗ്നലിൽ ഓട്ടോ നിർത്തി. അവൾ വെളിയിലേക്ക് നോക്കുമ്പോൾ ഒരു 55, 60 വയസ്സ് തോന്നിക്കുന്ന ഭിക്ഷക്കാരൻ വേസ്റ്റിൽ നിന്നും ഏന്ധോ തിരയുന്നത് അവൾ കണ്ടു. അവൾ അയാൾ ഏന്ധോ ചെയ്യുകയാണെന്നു കൂടുതൽ നോക്കി നിന്നപ്പോഴേക്കും സിഗ്നൽ വീണു. വണ്ടി നീങ്ങി തുടങ്ങി.
അവൾ വെളിയിലേക്ക് ചെറുതായി തലയിട്ട് നോക്കി. അപ്പോൾ അയാളും അവളെ നോക്കി. അവൾ ചെറിയൊരു പുഞ്ചിരി നൽകി. അയാൾ തിരിച്ചൊന്നും കാണിച്ചില്ല. വണ്ടി നീങ്ങി തുടങ്ങിയപ്പോൾ അവളുടെ മനസ്സിൽ പണ്ട് മാമ്മിയും പപ്പയും പറഞ്ഞ കാര്യങ്ങൾ മിന്നി മറഞ്ഞു- ഇങ്ങനെയുള്ള ആളുകളെ കണ്ടാൽ മൈൻഡ് ചെയ്യരുതെന്ന്, അവരുടെ അടുത്തു പോകരുതെന്ന്.
അത് എന്തുകൊണ്ടാണെന്നു ചോദിച്ചിട്ട് ഒന്നും അവർ പറഞ്ഞിട്ടില്ല. അവൾ ഓഫീസ്സിൽ എത്തി. ജോലിയിൽ മുഴുകി. അങ്ങനെ പിറ്റേന്നും അയാളെ കാണാൻ ഇടയായി. അവൾ പാവം തോന്നിട്ട് അയാളെ നോക്കി വീണ്ടും പുഞ്ചിരിച്ചു.
ഇന്ന് അയാളും ഒന്ന് പുഞ്ചിരിച്ചു. അങ്ങനെ ദിവസങ്ങൾ കടന്നു പോയി. എല്ലാ ദിവസവും അയാളെ കണ്ടു ചിരിച്ചിട്ടാണ് അവൾ പോകുന്നത്. ഒരു ദിവസം മുത്തശ്ശി പറഞ്ഞു
” മോളേ നീ എന്നും എങ്ങനെ ഓട്ടയിൽ പോകണോ, നിനക്ക് വണ്ടി ഓടിക്കാൻ അറിയാമോ, ഇവിടെ കിടക്കുന്ന കാറ് ഉപയോഗിച്ച് കൂടെ ”
” ഓടിക്കാൻ അറിയാം മുത്തശ്ശി ”
” എന്നാൽ നാളെ മുതൽ നീ അതിൽ പൊ ”
” ശെരി ”
പിറ്റേന്ന് തൊട്ട് അവൾ കാറിൽ യാത്ര ആരംഭിച്ചു.
അന്നും അയാളെ കണ്ടു. അങ്ങനെ ഒരു ദിവസം അവൾ ട്രാഫിക് സിഗ്നലിൽ അയാളെ കണ്ടില്ല അതിനപ്പുറത്തു അയാൾ നിൽക്കുന്നു. അയാളുടെ അടുത്തു അവൾ കാർ നിർത്തിട്ടു. അവൾ കാറിൽ നിന്നും ഇറങ്ങി അയാളുടെ അടുത്ത് ചെന്നിട്ട്
” അങ്കിലെ, ഞാനൊരു കാര്യം ചോദിക്കാൻ വന്നതാ ”
” എന്താ മോളെ ”
” എന്നും എന്തിനാ ആ വേസ്റ്റിൽ ഏന്ധോ തിരയുന്നത് ”
” ആഹാരം നോക്കുവാ ”
” അതെന്താ, ”
” ആരെങ്കിലും കഴിച്ച ആഹാരത്തിന്റെ ബാക്കി ഉണ്ടേൽ കഴിക്കാനാണ് ”
” ഹോട്ടലിൽ പോയാൽ പോരെ ‘
” അതിനു പൈസ വേണ്ടേ, എന്റെ കൈയ്യിൽ ഒന്നുല്ല മോളെ, എനിക്ക് ഇത്ര പ്രായം ആയോണ്ട് ആരും ജോലിയും തരുന്നില്ല “
അജീ..കഥ പറച്ചിലിൻ്റ മർമ്മമറിയാവുന്ന ആളാണ് നിങ്ങൾ. നല്ല ഒഴുക്ക് മാത്രമല്ല ഉള്ളിൽ കയറി കൊള്ളയടിക്കാൻ ഉള്ള വിരുതുമുണ്ട്. പണി ചെയ്ത് ചെയ്ത് മുഷിയുമ്പോൾ പക്ഷെ മൂളിപ്പാട്ടുമായി ഇടയ്ക്കിങ്ങനെ വരണം. നമുക്കൊന്നു ചിരിച്ചും രസിച്ചും സുഖിച്ചും പോകാം. ഈ എഴുത്ത് പരിപാടി നിർത്തിയെന്ന് മാത്രം ദയവ് ചെയ്ത് പറയരുത്. സ്നേഹം
സൗമിത്ര 🥰
നല്ല സ്റ്റോറി ആയിരുന്നു
വിവാഹം കഴിഞ്ഞു അവളുടെ ലൈഫ് എങ്ങനാ ആണ് എന്നു ഉള്ള ഒരു സെക്കന്റ് പാർട്ട് കൂടി എഴുതുമാ
താങ്ക്സ് ശ്രീ, ഇനി ഞാൻ കഥയെഴുതുന്നില്ല. ഒന്നാമത്തെ കാര്യം സമയം ഇല്ല. രണ്ടാമത്തെ കാര്യം വർക്കിൽ നല്ല പ്രഷർ ഉണ്ട്.
നിളയുടെ കഥ ഒന്നുടെ എഴുതുമോ എന്തോ വല്ലാത്തൊരു ഇഷ്ടം ആ കഥാപാത്രതോട്
ചേട്ടാ, ഇനി ഞാൻ കഥയെഴുതുന്നില്ല