” ശോ, കഷ്ടം ”
അവൾ അയാൾക്ക് 300 രൂപ എടുത്തു നീട്ടി. അയാൾ തെല്ലു മടിയോടെ അത് വാങ്ങി. അയാളുടെ കണ്ണുകൾ നിറയുന്നത് അവൾക്കണ്ടു
” ചേട്ടാ എന്നാൽ ഞാൻ പോകട്ടെ ”
അയാൾ നിറ കണ്ണുകളോടെ അവളെ നോക്കികൊണ്ട് നന്ദി പറഞ്ഞു. അവൾ വണ്ടിയിൽ കയറി ഓഫീസിലേക്ക് പോയി. പിറ്റേന്ന് ദിവസം മുതൽ അവൾ അയാളെ കണ്ടില്ല. അങ്ങനെ ഒരു മൂന്നു ദിവസം അയാളെ അവിടെയെങ്ങും കണ്ടില്ല. അങ്ങനെ കുറച്ചു ദിവസങ്ങൾക്ക് ശേഷം അയാൾ ട്രാഫിക്കിന്റെ അടുത്തു കൂടി പോകുന്നത് അവൾ കണ്ടു. അയാളെ കണ്ടപ്പോൾ അവൾ വണ്ടി അല്പവും കൂടി മുന്നോട്ടു നീങ്ങിയിട്ട്, വണ്ടി സൈഡിൽ പാർക്ക് ചെയ്തിട്ട് അയാളെ നോക്കി.
അയാൾ ട്രാഫിക്കിന്റെ അടുത്തു കൂടി ഒരു ഊട് വഴിയിലൂടെ താഴേക്കു ഇറങ്ങി പോകുന്നത് അവൾ കണ്ടു. അയാൾ എങ്ങോട്ടേക്കാണ് പോകുന്നത് എന്ന ആകാംഷയിൽ അവളും അയാളുടെ പിറകെ പോയി. അയാൾ നടന്നു ഒരു വിജനമായ വഴിയിലൂടെ വേസ്റ്റുകൾ കിടക്കുന്ന സ്ഥലത്തു ചെറിയൊരു പൊളിഞ്ഞ കണ്ടെയ്നർ ക്യാബിനുള്ളിലേക്ക് കയറുന്നതു അവൾ കണ്ടു.
അവളും അയാളുടെ പിറകെ നടന്നു ക്യാബിനു അടുത്തെത്തി. അവൾ അതിനു പുറത്തു ഒന്ന് കൊട്ടി വിളിച്ചു. 3,4 സെക്കന്റ് കഴിഞ്ഞപ്പോൾ അയാൾ വന്നു തുറന്നു. അവളെ കണ്ടു ഞെട്ടി.
” അയ്യോ മോളെന്താ ഇവിടെ ”
” അത് കൊള്ളാം, ചേട്ടനെ കുറച്ചു ദിവസമായിട്ട് കാണാത്തൊണ്ടു വന്നതാ ”
അയാളൊന്ന് പരുങ്ങി
” അത് മോളെ,… ”
” എന്താ പറഞ്ഞോളൂ ”
” ഞാൻ അവിടെ വന്നു നിന്നാൽ ഇനിയും മോള് പൈസ വല്ലതും തരും എന്ന് കരുതിയാണ്, ഞാൻ അങ്ങോട്ടേക്ക് വരാഞ്ഞത് ”
” എനിക്ക് ബുദ്ധിമുട്ടായി എന്ന് ആര് പറഞ്ഞു, എനിക്ക് ബുദ്ധിമുട്ടയെങ്കിൽ ഞാൻ അങ്കിളിനെ തിരക്കി വരില്ലാതിരുന്നല്ലോ ”
” ഉം ”
” അല്ല, ഇതാണോ അങ്കിളിന്റെ താമസം സ്ഥലം ”
” ആണ് മോളെ, മോശം ആണല്ലെ ”
” എന്ത് മോശം, അടിപൊളി, എനിക്കിഷ്ടപ്പെട്ടു ”
” ചുമ്മാതെ ”
” ചുമ്മാതല്ല, സത്യം, എനിക്ക് ഓഫീസ്സിൽ പോകാൻ സമയമായി, നാളെ മുതൽ അവിടെ കാണണം, കേട്ടോ ”
” ഉം ”
അവൾ അയാൾക്ക് ഒരു 500 കൊടുത്തിട്ട് അവൾ പോയി. പിറ്റേന്ന് അവൾ അയാളെ കണ്ടു അവൾ വീണ്ടും 100 കൊടുത്തു. അങ്ങനെ ഒരുമാസത്തോളം അങ്ങനെ തുടർന്നു.
(നിങ്ങൾ വിചാരിക്കും, ഈ കഥയിലെ നായികക്ക് വട്ടാണോ എന്ന്, അങ്ങനെയല്ല, അവൾക്ക് അയാളോട് നല്ലതുപോലെ സഹതാപം തോന്നി, അതുമാത്രമല്ല അവൾക്ക് ആയാളുടെ സംസാരരീതിയിൽ എളിമയും തോന്നിട്ടാണ് )
അങ്ങനെ ഇരിക്കുമ്പോൾ അവളുടെ birthday ദിവസം വന്നെത്തി, ആരും അവൾക്കായി വരാൻ ഇല്ലാത്തതുകൊണ്ട് തന്നെ മുത്തശ്ശിയും അവളും കൂടി കേക്ക് cut ചെയ്തു. അപ്പോഴാണ് അവൾക്ക് അയാളെ ഓർമ വന്നത് അയാൾക്കും ഒരു കഷ്ണം കേക്ക് കൊടുക്കണം എന്ന് തോന്നി, അവൾ മുത്തശ്ശിയോട് പുറത്തു പോയിട്ട് വരാം എന്ന് പറഞ്ഞിട്ട് കേക്കും എടുത്തോണ്ട് അയാളുടെ വീട്ടിലേക്ക് പോയി.
Enikum oru story ezhthi thruo. Enteczne kurichu
നന്നായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് പെട്ടെന്നു തന്നെ upload ചെയ്യണേ അത്രക്ക് കാത്തിരിക്കുന്നു
ഇനിയും വേണോ
അജീ..കഥ പറച്ചിലിൻ്റ മർമ്മമറിയാവുന്ന ആളാണ് നിങ്ങൾ. നല്ല ഒഴുക്ക് മാത്രമല്ല ഉള്ളിൽ കയറി കൊള്ളയടിക്കാൻ ഉള്ള വിരുതുമുണ്ട്. പണി ചെയ്ത് ചെയ്ത് മുഷിയുമ്പോൾ പക്ഷെ മൂളിപ്പാട്ടുമായി ഇടയ്ക്കിങ്ങനെ വരണം. നമുക്കൊന്നു ചിരിച്ചും രസിച്ചും സുഖിച്ചും പോകാം. ഈ എഴുത്ത് പരിപാടി നിർത്തിയെന്ന് മാത്രം ദയവ് ചെയ്ത് പറയരുത്. സ്നേഹം
സൗമിത്ര
നല്ല സ്റ്റോറി ആയിരുന്നു
വിവാഹം കഴിഞ്ഞു അവളുടെ ലൈഫ് എങ്ങനാ ആണ് എന്നു ഉള്ള ഒരു സെക്കന്റ് പാർട്ട് കൂടി എഴുതുമാ
താങ്ക്സ് ശ്രീ, ഇനി ഞാൻ കഥയെഴുതുന്നില്ല. ഒന്നാമത്തെ കാര്യം സമയം ഇല്ല. രണ്ടാമത്തെ കാര്യം വർക്കിൽ നല്ല പ്രഷർ ഉണ്ട്.
നിളയുടെ കഥ ഒന്നുടെ എഴുതുമോ എന്തോ വല്ലാത്തൊരു ഇഷ്ടം ആ കഥാപാത്രതോട്
ചേട്ടാ, ഇനി ഞാൻ കഥയെഴുതുന്നില്ല