അപസർപ്പക വനിത 5 377

ഷേർളി മേഡത്തിന്റെ ബംഗ്ളാവിന് നേരെ ഉണ്ടായ ആക്രമണവും, അത് നടത്തിയെന്ന് സ്വയം പറയുന്ന അന്ധകാരത്തിന്റെ രാജകുമാരൻ ലൂസിഫറിന് ഇതുമായി ബന്ധമുണ്ടോ. അവന്റെ ഫോൺ സംഭാഷണത്തിൽ രക്തബലിയെ കുറിച്ചവൻ പറഞ്ഞിരുന്നുവല്ലോ.

ഇവിടെയാണെങ്കിൽ സാത്താൻ സേവക്കാർക്ക് ആരാധനക്കായി  ആവശ്യം എന്ന് കരുതപ്പെടുന്ന തിരുവോസ്തി അപ്പം പള്ളിയിൽ നിന്ന്  മോഷണം പോയിരിക്കുന്നു. പോലീസിന്റെ കണ്ണിലൂടെ നോക്കുകയാണെങ്കിൽ  പ്രൈം സസ്പെക്റ്റ് രാഹൂൽ ഈശ്വർ ആകുന്നു. രാഹൂലിലേക്ക് ഡാർക്ക് ലോയുടെ അന്വേഷണം നീങ്ങിയപ്പോൾ അതിൽ വിളറി പൂണ്ട് ലൂസിഫർ ഷേർളി മേഡത്തിന്റെ ബംഗ്ളാവിന് നേർക്ക് ആക്രമണം നടത്തിയതാകുമോ ???.

എന്തായാലും ലൂസിഫർ അവന്റെ നേർക്ക് വരുന്ന അന്വേഷണം തിരിച്ചറിഞ്ഞിരിക്കുന്നു. തോക്കുധാരികൾ അവന്റെ ചൊൽപ്പടിക്ക് ഇപ്പോഴും ആജ്‌ഞ അനുസരിക്കാൻ തയാറായി നിൽക്കുന്നു.  അപകടകരമായ ഈ കേസ്സുമായി മുന്നോട്ട് പോകുന്നതിനിടയിൽ  മരണം ഏതു നിമിഷവും പ്രതീക്ഷിക്കാം. സ്വന്തം ജീവൻ ബലികൊടുത്തതാണെങ്കിലും എനിക്ക് ഈ സമൂഹത്തിലെ ദുഷിച്ച കറുത്ത കരങ്ങൾക്ക് അറുതി വരുത്തിയെ മതിയാകൂ.

മറ്റൊരു വസ്തുത ഈ കൊലപാതകപരമ്പരകൾ സാത്താൻസേവാ ഉപാസകനായ ലൂസിഫർ അല്ലെങ്കില്ലോ എന്നുള്ളതാണ്, കാരണം സാത്താൻ സേവ നടത്തുന്നവരിൽ ഇങ്ങനെയുള്ള കൊലപാതകം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുമില്ല.

അപ്പോൾ ലൂസിഫർ അല്ലെങ്കിൽ കൊലയാളി ആരാകും ????.

ഒരു പക്ഷെ മാനസ്സീകരോഗം ബാധിച്ച ഒരു  സീരിയൽ കില്ലർ ?????

ഈ കൊലപാതകങ്ങൾ ഒക്കെയും ഒരു മാനസിക രോഗം ബാധിച്ച ഒരുവനാണോ, അതോ ഒരു കൂട്ടമോ  ചെയ്തതായിരിക്കാനായിരിക്കും സാദ്ധ്യത. പക്ഷെ ഇത്രക്കും സമർത്ഥമായി വളരെ ക്ലാസ്സിക്കായി ഇത് പോലെ കൊലപാതകം നടത്താൻ ഒരു കൂട്ടത്തിന് ചെയ്യാൻ സാദ്ധിക്കില്ല. അങ്ങനെ ഉണ്ടെങ്കിൽ  തന്നെ ഇതിനകം അതിലെ കൂട്ടാളികളിലേതെങ്കിലൊരുവൻ  പിഴവ് വരുത്താൻ സാദ്ധ്യതയേറെയാണ്. അത് ഇത് വരെ ഉണ്ടായിട്ടില്ല താനും. അതിനാൽ കൊലപാതകം ഒറ്റക്ക് ചെയ്തതാകുമോ.

ഈശ്വരാ….ഒരു സീരിയൽ സൈക്കോപാത്ത് കില്ലർ….. അതിനായുള്ള ചാൻസസ്സ് ഏറെയാണ്.

The Author

ഡോ.കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

74 Comments

Add a Comment
  1. Than ithu nirthiyo??)

  2. Ennane ethinte bhakki undavuka

  3. Dark knight മൈക്കിളാശാൻ

    കിരാതൻ ഡോക്ടറെ. അപസർപ്പക വനിതയുടെ ബാക്കി ഭാഗം എവിടെ? കഥ ഇറങ്ങിയതിന്റെ വാർഷികം വരെ കഴിഞ്ഞു. എന്നിട്ടും അടുത്ത ഭാഗം എത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *