അപൂർവ ജാതകം 16 [MR. കിംഗ് ലയർ] [Climax] 561

 

സംഭവം ഒന്നും മനസിലാവാതെ ശേഖരൻ ചോദിച്ചു….

 

“”””ഹ….ഹ….ഹ… ഹ.. “””””

 

“”””മനസ്സിലായില്ല അല്ലെ….ശ്രീപ്രിയയെ കൊലപെടുത്താൻ ശ്രമിച്ച… വിജയെ ആക്രമിക്കാൻ ആ മൃഗങ്ങളെ അയച്ച… നിങ്ങളെ നേരത്തെ ചോദിച്ചില്ലേ ആർക്കാണ് നിങ്ങളോട് ഇത്രയും വൈരാഗ്യം എന്നൊക്കെ… അത് സീതലക്ഷ്മിയുടെ ഭർത്താവ് അരവിന്ദനു ആണ്… അയാൾ ആണ് ദുർമൂർത്തീകളെ ആരാധിച്ചു.. അധർമ്മകർമ്മങ്ങളിലൂടെ നിങ്ങളുടെ കുടംബത്തെ വേരോടെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയവൻ… അവന്റെ കാർന്നവർ അവനെ പഠിപ്പിച്ച ദുർമന്ത്രവാദം അതിലൂടെ ആണ് അവൻ ഇത്രയും കാലം ഇപ്പോൾ ഉള്ള നേട്ടങ്ങൾ എല്ലാം തന്നെ നേടിയത് ….. അവൻ ഇത് എന്തിന് വേണ്ടി ചെയ്‌തു എന്നതിനുള്ള ഉത്തരവും ആ സന്യാസി എനിക്ക് കാണിച്ചു തന്നിട്ടുണ്ട്…..”””””

“””””ഇല്ലിക്കലിലെ കുട്ടിയെ തന്നെ അവൻ സ്നേഹം നടിച്ചു വിവാഹം കഴിച്ചത് ഇവിടത്തെ സ്വത്തും പണവും കണ്ടാണ്…

 

വിജയുടെ ജാതകത്തിൽ ഇത്തരത്തിൽ ഒരു ദോഷം ഉണ്ടെന്ന് ആദ്യം മനസിലാക്കിയത് അവനാണ്… വിജയുടെ ജാതകത്തിൽ അത്തരത്തിൽ ഒരു ദോഷം നിലനിൽക്കുമ്പോൾ വിജയ് കല്യാണം കഴിക്കില്ല എന്ന് അയാൾ ഊഹിച്ചു… അതുകൊണ്ട് അയാളുടെ കണ്ണുകൾ വർഷക്ക് പുറകെ ആയിരുന്നു പക്ഷെ അയാളുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ദൈവം നിശ്ചയിച്ച വിജയുടെയും ശ്രീപ്രിയയുടെയും കല്യാണം നടന്നു….പിന്നീട് അവന്റെ ശ്രദ്ധ പ്രിയെ കൊല്ലുക എന്നതായിരുന്നു അവളുടെ മരണം വിജയുടെ ദോഷത്തിൽ കലർത്തിയാൽ അവളുടെ മരണത്തിന് പുറകെ ആരും പോകില്ല എന്ന് അവന് ഉറപ്പുണ്ടായി….പ്രിയക്ക് ശേഷം വിജയ് അതിന് ശേഷം വർഷ ഒടുവിൽ സീതയും അങ്ങിനെ സ്വത്ത്‌ വകകൾ എല്ലാം അവന്റെ കൈപിടിയിൽ ഒതുക്കണം എന്നായിരുന്നു അവന്റെ പദ്ധതി…. അധർമത്തിന്റെ സഹായത്തോടെ ദുർമന്ത്രവാദം എന്ന ആയുധം വെച്ച് അവൻ വെല്ലുവിളിച്ചത് സാക്ഷാൽ ദൈവം തമ്പുരാനോട് ആയിരുന്നു… അവന്റെ എല്ലാ കണക്കു കൂട്ടലും തെറ്റി അവൻ അർഹിക്കുന്ന മരണം ദൈവം അവന് നൽകി….””””””

 

അരവിന്ദ് എന്തിന് വേണ്ടി ഇതൊക്കെ ചെയ്‌തു എന്ന് അയാൾ എല്ലാവർക്കും മുന്നിൽ തുറന്നുക്കാട്ടി…..

വലിയ തിരുമേനിയിൽ നിന്നും അരവിന്ദിനെ കുറച്ചു കേട്ട് കഴിഞ്ഞപ്പോൾ

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

130 Comments

Add a Comment
  1. രുദ്രൻ

    Ethinde pdf tharumo teyil end koodi cherthu

  2. ഇതിൻ്റെ PDF ഫയൽ തരുമോ ടെയിൽ എൻഡ് കൂടി ചേർത്ത്

Leave a Reply

Your email address will not be published. Required fields are marked *