അപൂർവ ജാതകം 3 [MR. കിംഗ് ലയർ] 559

ഇരുവരുടെ ഇടയിലെ പേമാരിക്ക് ഒരു ശമനം വന്നപ്പോൾ പിന്നെയും അവർ ആ കട്ടിലിൽ കെട്ടിപിടിച്ചു കിടന്നു….. അവന്റെ മാറിൽ തലവെച്ചു അവൾ കിടന്നപ്പോൾ അവളുടെ കേശഭാരത്തെ തലോടി അവളെ പുണർന്നു കിടന്നു. അപ്പോഴും പുറത്ത് മഴമേഘങ്ങൾ അലതല്ലി കരയുകയായിരുന്നു

“അച്ചേട്ടാ അമ്മേ എന്റെ അമ്മ അല്ല…… “

“ഏതാ ശ്രീ കുട്ടി….. “

“അമ്മ നന്ദൂട്ടിയുടെ മാത്രം അമ്മ ആണ്….. എന്റെ അമ്മ എന്റെ ചെറുപ്പത്തിലേ മറിച്ചു…. “

കേട്ടത് വിശ്വാസം വരാതെ വിജയ് തന്റെ തലയുയർത്തി പ്രിയയെ നോക്കി.

“അതെ അച്ചേട്ടാ….. അമ്മ മരിച്ചതിനു ശേഷം ആണ് അച്ഛൻ പാർവതി അമ്മയെ കല്യാണം കഴിച്ചത് “

“പിന്നെ…… “

“അതെന്ന്….. അമ്മയുടേം അച്ഛന്റേം മോളാണ് നന്ദു “

“രണ്ടാനമ്മ ആയത് കൊണ്ടാണോ ശ്രീകുട്ടിയെ അമ്മ ഇങ്ങനെ ചീത്ത പറയുന്നതും ദേഷ്യപെടുന്നതും തല്ലുന്നതും എല്ലാം….. “

“ഏട്ടാ… അമ്മ പാവമാ…. എന്നോട് ദേഷ്യപെടുമെങ്കിലും എന്നെ ഒരുപാട് സ്നേഹം ഉണ്ട് പക്ഷെ ഒന്നും അമ്മ പുറത്ത് കാണിക്കുന്നില്ലന്നെ ഉള്ളൂ “

“നീ എന്താ അന്ന് പറഞ്ഞത് വീട്ടിലെ ബുദ്ധിമുട്ട് കൊണ്ട് ആണ് പഠിക്കാൻ പോകാതെ ഇരുന്നത് എന്ന് ഇപ്പോൾ അല്ല അതിന് പിന്നിലെ കാരണം മനസിലായത് “

“ശരിയാ വീട്ടിലെ ബുദ്ധിമുട്ട് കൊണ്ടല്ല ഞാൻ പഠനം നിർത്തിയത്……. ഞാൻ ഡിഗ്രിക്ക് പഠിക്കാൻ ചേർന്നതാ പക്ഷെ അവിടത്തെ സീനിയർ എന്നെ ശല്യപ്പെടുത്തി….. എന്റെ പുറകെ ഇവിടെയും വന്നു…… പക്ഷെ ഞാൻ അയാളെ ശ്രദ്ധിക്കാൻ പോയില്ല അങ്ങനെ ഒരു അവൻ എന്റെ കൈയിൽ കയറി പിടിച്ചു….. “

“എന്നിട്ട് ശ്രീക്കുട്ടി എന്ത് ചെയ്‌തു “

അവളുടെ മുടിയിൽ തലോടിക്കൊണ്ട് വിജയ് ചോദിച്ചു…

“ഞാൻ എന്ത് ചെയ്യാൻ അവിടെ നിന്ന് കരയാൻ തുടങ്ങി… അപ്പോൾ ആണ് അമ്മ ആ വഴി വന്നത്….. അമ്മ നോക്കുമ്പോൾ അവൻ എന്റെ കൈയിൽ പിടിച്ചു നിൽക്കുന്നു ഞാൻ ആണെകിൽ നിന്ന് കരയുന്നു…. അമ്മ ഓടി വന്നു അവനെ തള്ളി മാറ്റി എന്നെ ചേർത്ത് പിടിച്ചു എന്നിട്ട് അവന്റെ മുഖത്തു ഒരു തല്ലും കൊടുത്തു…. “

“ആഹാ അമ്മ ആരാ ഉണ്ണിയാർച്ചയോ……. എന്നിട്ട് ബാക്കി പറ “

ചെറുതായി ചിരിച്ചു കൊണ്ട് വിജയ് പറഞ്ഞു.

“അപ്പോൾ അവൻ പറഞ്ഞു നീ നാളെ കോളേജിലേക്ക് അല്ലെ വരുന്നേ അവിടെ വെച്ചു നിനക്ക് കാണിച്ചു തരാമെന്നു…… എന്റെ പേടി കണ്ടു അമ്മ പറഞ്ഞു ഇനി കോളേജിൽ പോകണ്ട എന്ന്….. അമ്മയ്ക്കും പേടി ഉണ്ടായിരുന്നു അവൻ എന്നെ എന്തെങ്കിലും ചെയ്യുമെന്നോർത്തു “

“അതൊക്കെ അവിടെ നിൽക്കട്ടെ….. നിന്നെ എന്തിനാ അമ്മ തല്ലിയത്…..???? “

“അത് അമ്മക്ക് പേടി ഉണ്ടായിരുന്നു ഇത്രയും വലിയ വീട്ടിലേക്ക് എന്നെ കല്യാണം കഴിപ്പിച്ചു വിടാൻ “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

62 Comments

Add a Comment
  1. അണ്ണാ
    ഇതിൽ ഒരു എടങ്ങാറ് ആയി പ്രിയയുടെ രണ്ടാന്മ വരുണ്ടോ എന്നൊരു സംശയം ?

Leave a Reply

Your email address will not be published. Required fields are marked *