അപൂർവ ജാതകം 3 [MR. കിംഗ് ലയർ] 559

അവന്റെ വാക്കുകൾക്ക് മറുപടിയെന്നോണം അവൾ അവളുടെ തുടുത്ത കവിളിലെ നുണകുഴികൾ അവന് മുന്നിൽ ദർശിപ്പിച്ചു ഒപ്പം കണ്ണുനീർ വിതുമ്പി നിൽക്കുന്ന വെള്ളാരം കണ്ണുകളാൽ അവൾ അവനെ നോക്കി ചിരിച്ചു…..

ആ ചിരിപ്രസാദം അവളുടെ ഐശ്വരം തുളുമ്പുന്ന മുഖത്തിന്റെ പ്രസന്നത വർധിപ്പിച്ചു. അവൻ അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു ശേഷം അവളുടെ ചുവന്ന അധരങ്ങളെ അവന്റെ ചുണ്ടോട് അടിപ്പിച്ചു…. അവൾ ഒരു എതിർപ്പും കൂടാതെ ചുംബനത്തിന് സമ്മതം മൂളി.

വിജയ് പ്രിയയുടെ ചുവന്ന തുടുത്ത അധരങ്ങളെ ചപ്പി വലിച്ചു… പ്രിയയും അവന്റെ അധരങ്ങളെ ലാളിക്കാൻ തുടങ്ങി….. ഇരുവരും പരസ്പരം ഉമിനീരൊഴുക്കി ആ ചുംബനത്തിൽ ലയിച്ചു….. നീണ്ട അധരപാനത്തിന്റെ ദൈർഹം ഓരോ നിമിഷം കഴിയും തോറും വർധിച്ചു വന്നു….. പെട്ടന്ന് ആണ് വാതലിൽ ഒരു തട്ട് കേട്ടത്….

ചുംബത്തിൽ അകപ്പെട്ടു പോയ ഇരുവരും പെട്ടന്ന് ഞെട്ടി അടർന്നുമാറി.

“പ്രിയേ….. പ്രിയേ….. ഒന്നിങ് വന്നേ… “

“ആ ദ വരുന്നു…. “

അവന്റെ മടിയിൽ ഇരുന്നു കൊണ്ട് തന്നെ അവൾ മറുപടി നൽകി.

“ഈ ഏട്ടൻ….. നേരത്തെ തരൂല എന്ന് പറഞ്ഞ എന്നെ കൊണ്ട് തന്നെ തരിച്ചില്ലേ…… “

അവൻ മറുപടി എന്നപോലെ ഒരു കള്ളച്ചിരി അവൾക്ക് സമ്മാനിച്ചു.

“ചിരികല്ലേ…… ഇനി അമ്മ ചോദിക്കുമ്പോൾ ഞാൻ എന്ത് പറയും “

അവന്റെ മടിയിൽ നിന്നും എഴുനേറ്റ് കൊണ്ട് അവൾ പറഞ്ഞു.

“അമ്മ എന്ത് ചോദിക്കാൻ “

“അകത്തു എന്തായിരുന്നു എന്ന് “

“ആയ്യെ ഇവൾ എന്തൊരു മണ്ടി ആണ്…. നീ മുറിക്ക് അകത്തു സ്വന്തം ഭർത്താവിന്റെ ഒപ്പമല്ലായിരുന്നോ….. പിന്നെ അമ്മ അങ്ങനെ ഒന്നും ചോദിക്കത്തുമില്ല “

വിജയ് പ്രിയയെ കളിയാക്കി

“ഞാൻ മണ്ടി ഒന്നും അല്ല “

ചെറുപരിഭവത്തിന്റെ കുപ്പായം എടുത്തണിഞ്ഞു കൊണ്ട് അവൾ പറഞ്ഞു.

“പിന്നെ…. പിന്നെ….. ചില സമയങ്ങളിൽ വെറും പൊട്ടി പെണ്ണാ നീ…. “

അതിന് അവന് മറുപടി നൽകിയത് കൊഞ്ഞനം കുത്തിയാണ്…..

“എടി…. കാന്താരി നിന്നെ ഞാൻ…. “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

62 Comments

Add a Comment
  1. അണ്ണാ
    ഇതിൽ ഒരു എടങ്ങാറ് ആയി പ്രിയയുടെ രണ്ടാന്മ വരുണ്ടോ എന്നൊരു സംശയം ?

Leave a Reply

Your email address will not be published. Required fields are marked *